എന്നെക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന ആളെ കെട്ടണം എന്നായിരുന്നു ആഗ്രഹം ; ആർദ്ര
ആർദ്ര ദാസെന്ന് മിനിസ്ക്രീൻ താരത്തെ മിനിസ്ക്രിൻ പ്രേഷകർക്ക് പരിചിതയാണ്. സത്യയെന്ന പെൺകുട്ടിയിൽ ആർദ്ര മികച്ച വേഷമാണ് ചെയ്തു പോരുന്നത്. ദേവിക എന്ന മലയാളചിത്രത്തിലും ആർദ്ര അഭിനയിച്ചിട്ടുണ്ട്. മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് താരം സിരീയൽ രംഗത്തേക്ക് എത്തിയത്. സോഷ്യൽമീഡിയയിൽ സജീവമായ ആർദ്ര ഇടയ്‌ക്കെല്ലാം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
സുമംഗലി ഭവ, പരസ്പരം, ഒറ്റച്ചിലമ്പ്, തുടങ്ങിയ പരമ്പരകളിലൂടെയും അരം+അരം= കിന്നരം എന്ന പരിപാടിയിലൂടെയും ആർദ്ര പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. മുൻപ് പലപ്പോഴും വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിന്നിട്ടുള്ള താരം കൂടിയാണ് ആർദ്ര. തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് ആര്‍ദ്ര തുറന്ന് പറഞ്ഞതും വലിയ രീതിയിൽ വൈറലായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ, തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോ ഗോസിപ്പുകളോ ഒന്നും മൈന്റ് ചെയ്യുന്നില്ലെന്ന് പറയുകയാണ് ആർദ്ര ദാസ്. നേരത്തെ ഗോസിപ്പുകളൊക്കെ കണ്ട് കരഞ്ഞിട്ടുണ്ട് എന്നാൽ ഇപ്പോൾ അത് കാര്യമാക്കാറില്ലെന്നാണ് ആർദ്ര പറഞ്ഞത്. അന്ന് വിവാഹം സംബന്ധിച്ച് ഒരു ആഗ്രഹം പറഞ്ഞിരുന്നെങ്കിലും അങ്ങനെ ആരും വന്നില്ലെന്നും അതുകൊണ്ട് താൻ ഇപ്പോഴും സിംഗിൾ ആണെന്നും ആർദ്ര പറയുന്നുണ്ട്. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
‘ആദ്യമൊക്കെ എന്നെ കുറിച്ചുള്ള ഗോസിപ്പുകളും വാര്‍ത്തകളും കണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. അത് കാരണം വിഷമിച്ച് ഇരുന്നിട്ടുണ്ട്. പിന്നീട് എനിക്ക് മനസ്സിലായി അതിലൊന്നും ഒരു കാര്യവും ഇല്ല എന്ന്. പറയുന്നവര്‍ പറഞ്ഞു കൊണ്ടിരിക്കും. എല്ലാവരുടെയും വാ മൂടിക്കെട്ടാനൊന്നും നമുക്ക് പറ്റില്ല. ഇപ്പോള്‍ ഗോസിപ്പുകളൊന്നും ഞാന്‍ മൈന്റ് ചെയ്യാറില്ല,’
‘കല്യാണ സങ്കല്‍പങ്ങളെ കുറിച്ച് മുൻപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. എന്നെക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന ആളെ കെട്ടണം, ആൾ തമിഴൻ ആയിരിക്കണം എന്നൊക്കെ ആണ് പറഞ്ഞിരുന്നത്. ഇതുവരെ അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ഇപ്പോഴും സിംഗിളാണ്,’ ആർദ്ര പറഞ്ഞു.
മുതിർന്ന ആളെ കെട്ടണം എന്ന ആഗ്രഹത്തിന് പിന്നിലെ കാരണവും ആർദ്ര പറയുന്നുണ്ട്. ‘പത്ത് വയസ്സ് മുതിര്‍ന്ന ആളാണെങ്കില്‍ എന്നെ നന്നായി പാംപര്‍ ചെയ്ത് നോക്കും എന്ന് കരുതിയാണ് അത്രയും പ്രായ വ്യത്യാസം വേണം എന്ന് പറഞ്ഞത്.
പക്ഷെ പ്രായ വ്യത്യാസം ഉള്ളത് കൊണ്ട് ഒന്നും കാര്യമില്ല എന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. എത്ര പ്രായ വ്യത്യാസം ഉണ്ടായാലും വ്യക്തിത്വത്തിൽ ആണ് കാര്യം. അത് നല്ലതായിരിക്കണം എന്ന രീതിയിൽ മാറി ചിന്തിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്,’ ആർദ്ര വ്യക്തമാക്കി.കൈയ്യിലെ ടാറ്റുവിന് പിന്നിലെ രഹസ്യവും ആർദ്ര അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഐ ലവ് ഹിം എന്നാണ് ടാറ്റൂയിൽ എഴുതിയിരിക്കുന്നത് എന്ന് താരം പറഞ്ഞു. കോളേജ് പഠന കാലത്ത് അടിച്ച ടാറ്റുവാണ് ഇത്. ഇതുവരെ ആ ആള്‍ എത്തിയില്ല. അങ്ങനെ ഒരാളില്ലാത്തത് കൊണ്ടാണ് ‘ഹിം’ എന്ന് എഴുതിയത്. പ്രണയത്തില്‍ വിശ്വാസിക്കുന്നുണ്ട് എന്നും ആര്‍ദ്ര ദാസ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ ആർദ്രയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ചിത്രങ്ങളിലൂടയും റീലുകളിലൂടെയുമാണ് ആർദ്ര പങ്കുവയ്ക്കാറുള്ളത്.