News
തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ല; തുറന്ന് പറഞ്ഞ് ഗായിക സെലീന ഗോമസ്
തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ല; തുറന്ന് പറഞ്ഞ് ഗായിക സെലീന ഗോമസ്
നിരവധി ആരാധകരുള്ള അമേരിക്കന്‍ ഗായികയാണ് സെലീന ഗോമസ്. ഇപ്പോഴിതാ തനിക്ക് ഒരിക്കലും അമ്മയാകാന്‍ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സെലീന ഗോമസ്. തന്റെ രോഗാവസ്ഥ കാരണമാണ് അമ്മയാകാന്‍ സാധിക്കാത്തതെന്ന് താരം പറയുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് കുട്ടികളും കുടുംബവുമായി ജീവിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും സെലീന പറയുന്നു.
2020ല്‍ ആണ് തനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണെന്ന് സെലീന തിരിച്ചറിയുന്നത്. ഇത് തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ സെലീന തുറന്നു പറയുകയും ചെയ്തിരുന്നു. ബൈപോളാര്‍ ഡിസോര്‍ഡറിന്റെ മരുന്ന് കഴിക്കുന്നതിനാല്‍ അമ്മയാകാന്‍ സാധിക്കില്ല. എന്നാല്‍ തനിക്ക് കുട്ടികള്‍ വേണമെന്ന് തോന്നിയാല്‍ അതിന് തയാറാവും എന്നാണ് സെലീന പറയുന്നത്.
ബൈപോളാര്‍ ഡിസോര്‍ഡറിനെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
വര്‍ഷങ്ങളായി താന്‍ വ്യത്യസ്ത പല കാര്യങ്ങളിലൂടെയും കടന്നു പോവുകയായിരുന്നു. പിന്നീടാണ് താന്‍ ബൈപോളാര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. അക്കാര്യം തന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് അറിഞ്ഞാല്‍ മറ്റുള്ളവര്‍ ഭയപ്പെടുമെന്ന് താന്‍ വിചാരിച്ചിരുന്നു എന്നായിരുന്നു സെലീന പറഞ്ഞത്.
അതേസമയം, 2014ല്‍ തനിക്ക് ചര്‍മ്മ രോഗമുള്ളതായും സെലീന പറഞ്ഞിരുന്നു. താരം കിഡ്നി ട്രാന്പ്ലാന്റേഷനും വിധേയായിരുന്നു. ‘മൈ മൈന്‍ഡ് ആന്‍ഡ് മി’ എന്ന ഡോക്യമെന്ററി ഫിലിമും താരം പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സെലീനയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.
