മലയാള സിനിമയില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് സീനത്ത്. മലയാള സിനിമയില്‍ അമ്മ വേഷങ്ങള്‍ പോലും ഇപ്പോള്‍ തനിക്ക് ലഭിക്കുന്നില്ലെന്നു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീനത്ത് പറയുന്നു.
”അമ്മ റോൾ ചെയ്യാൻ പ്രായമാകാത്ത സമയത്ത് എനിക്ക് അമ്മവേഷമാണ് ആദ്യം കിട്ടിയത്. കണ്ണിനു താഴെ കറുത്ത നിറം തേച്ച്, കവിൾ ഒട്ടിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ശരിക്കും അമ്മയുടെ പ്രായമായപ്പോൾ വേഷമില്ലാതായി. എനിക്കു ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല വേഷങ്ങളും വേറെ പലരെക്കൊണ്ടും ചെയ്യിച്ചിട്ട് അതൊന്നു ഡബ്ബ് ചെയ്തു തരാമോ എന്ന് ചോദിക്കുന്നവരുമുണ്ട്. അവരിൽ പലരും എനിക്കു വേണ്ടപ്പെട്ടവരാകും. പാലേരിമാണിക്യം’ ശ്വേത മേനോനു വേണ്ടി ഡബ്ബ് ചെയ്തപ്പോൾ പലരും എന്നെ അഭിനന്ദിച്ചു. ശ്വേത അവാർഡ് വാങ്ങിയപ്പോൾ എന്റെ പേരു പറയാനും മറന്നില്ല. പക്ഷേ, എന്നെപ്പോലെ ക്യാരക്ടർ റോൾ ചെയ്യുന്നവർക്കു വേണ്ടി ഡബ്ബ് ചെയ്യാൻ വിളിച്ചാൽ ഞാൻ സലാം പറയും. എന്നാൽ, ഒന്നോ രണ്ടോ സിനിമയിൽ എനിക്ക് അതും ചെയ്യേണ്ടി വന്നിട്ടുണ്ട്.” സീനത്ത് പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...