അന്ന് ഞാൻ എന്റെ കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്ക് ഇറങ്ങി വന്നതാണ്!! സീമ ജി. നായരുടെ വിവാഹജീവിതത്തിൽ സംഭവിച്ചത്
By
സീരിയല്‍ നടി ശരണ്യയ്ക്ക് ഏറെ പിന്തുണയുമായി എത്തിയ താരമാണ് സീമ ജി. നായര്‍. ചികിത്സാ ചെലവ് താങ്ങാനാകാതെ, വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോയ ശരണ്യയെ കൈയയച്ച് സഹായിക്കാൻ വിവിധ തുറകളിൽ നിന്നു നിരവധി സൻമനസ്സുകൾ രംഗത്തു വന്നു, ചെറുതും വലുതുമായ സഹായങ്ങൾ ശരണ്യയുടെ അക്കൗണ്ടിലേക്കെത്തി. സ്വന്തമായി ഒരു വീടോ, മറ്റു വരുമാന മാർഗങ്ങളോ, സമ്പാദ്യമോ ഇല്ലാതെ, അമ്മയോടൊപ്പം ജീവിക്കുന്ന ശരണ്യയെ സ്വന്തം ഹൃദയത്തോടു ചേർത്തു നിർത്തി, അതിജീവനത്തിന്റെ കരുത്തു പകരുന്നതിൽ പ്രധാനി നടി സീമ ജി നായരാണ്. ശരണ്യയുടെ തിരിച്ചു വരവിനു വേണ്ടി സ്വന്തം തിരക്കുകൾ പോലും കഴിയുന്നത്ര സീമ മാറ്റി വച്ചിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് സീമ ജി. നായര്‍. ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ശരണ്യയെ സഹായിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് നടി സീമയാണ്. കൂടാതെ ശരണ്യയേ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സീമ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സീമ ജി നായര്‍ തുറന്നു പറയുകയാണ്. നാടകക്കാരി ആയതു കൊണ്ട് തന്റെ വിവാഹം നടക്കുമോ എന്ന ഭയം അമ്മയ്ക്ക് കുണ്ടായിരുന്നതായി സീമ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ‘ഒരു ഓണക്കാലത്താണ് അച്ഛന് മരിച്ചത്. മഞ്ഞപ്പിത്തം കൂടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛന് പോയി. അച്ഛന്റെ ബോഡി വീട്ടില്‍ കിടത്തിയതിനു പിന്നാലെ നാടകവണ്ടിയെത്തി. അമ്മയും ഞാനും വിഷമം മനസ്സിലൊതുക്കി നാടകത്തിനു പുറപ്പെട്ടു. അതങ്ങനെയാണ്, മരിച്ചുവീണെന്നു പറഞ്ഞാലും നാടകം മാറ്റിവയ്ക്കാന്‍ പറ്റില്ല. നാടകക്കാരി എന്ന പേരു കിട്ടിയതു കൊണ്ട് എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു. വളരെ കാലമായി പരിചയമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിഷമഘട്ടം വന്നപ്പോള്‍ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. അപ്പോഴും ഞാന്‍ നാടകങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. മോന് ജനിച്ചപ്പോള്‍ തന്നെ ഹാര്‍ട്ടിന് കുഴപ്പമുണ്ടായിരുന്നു. കുറച്ചു നാളിനകം വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മോനെയും കൊണ്ട് ഞാന്‍ വീട്ടിലേക്ക് പോന്നു.’
സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടംകഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു.
seema.g.nair life
