Connect with us

46-ാം വയസ്സിൽ സായിയ്ക്ക് വീണ്ടും വിവാഹം! വധു പ്രമുഖ സീരിയൽ താരം!നടിയെ കണ്ട് അമ്പരന്ന് സഹപ്രവർത്തകർ….

Actor

46-ാം വയസ്സിൽ സായിയ്ക്ക് വീണ്ടും വിവാഹം! വധു പ്രമുഖ സീരിയൽ താരം!നടിയെ കണ്ട് അമ്പരന്ന് സഹപ്രവർത്തകർ….

46-ാം വയസ്സിൽ സായിയ്ക്ക് വീണ്ടും വിവാഹം! വധു പ്രമുഖ സീരിയൽ താരം!നടിയെ കണ്ട് അമ്പരന്ന് സഹപ്രവർത്തകർ….

ടെലിവിഷന്‍ പ്രേക്ഷകരുടെ മനസിലിടം നേടിയ പരമ്പരയായിരുന്നു വാനമ്പാടി. പരമ്പര അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്. ഇപ്പോഴിതാ സായി കിരണ്‍ വീണ്ടും വിവാഹിതനാകുന്നതിന്റെ വിശേഷങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ സായി പങ്കുവെച്ച ചില ചിത്രങ്ങളിലൂടെയാണ് നടന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് വാര്‍ത്ത പുറംലോകം അറിയുന്നത്.

നീയും+ഞാനും = എന്നന്നേക്കും… എന്ന ക്യാപ്ഷനില്‍ സായിയുടെ വധു ശ്രാവന്തിയാണ് നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. തെലുങ്ക് സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ശ്രാവന്തിയാണ് സായി കിരണിന്റെ വധുവാകാന്‍ പോകുന്നത്. ഇരുവരും തമ്മിലെ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള ഇഷ്ടമാണോ വിവാഹത്തിലേക്ക് എത്തിയതെന്ന് ചോദിക്കുകയാണ് ആരാധകര്‍. നിശ്ചയത്തിന്റെ ഫോട്ടോസ് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങള്‍ക്ക് ആശംസകളുമായിട്ട് എത്തുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും. നടിമാരായ ചന്ദ്ര ലക്ഷ്മണ്‍, അമൃത നായര്‍, രക്ഷ, പ്രീതി ശര്‍മ, സുചിത്ര നായര്‍ തുടങ്ങി നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

മലയാളത്തിലെ സീരിയല്‍ നടനായിട്ടാണ് അറിയപ്പെടുന്നതെങ്കിലും തെലുങ്ക് നാട്ടിലെ പ്രമുഖ താരപുത്രനാണ് സായി കിരണ്‍. പ്രശസ്ത ഗായകന്‍ വി രാമകൃഷ്ണയുടെ മകനാണ് സായി. അദ്ദേഹത്തിന്റെ അമ്മ ജ്യോതി ഖന്നയും പാട്ടുകാരിയായിരുന്നു. ഗായിക പി സുശീലയും സായിയുടെ അമ്മയുടെ അമ്മയും സഹോദരിമാരാണ്. ടെലിവിഷനില്‍ സജീവമാകുന്നതിനു മുന്‍പ് സായി തെലുങ്ക് സിനിമയില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2000 ല്‍ അഭിനയത്തിലെത്തിയ താരം ഇതിനകം നിരവധി സിനിമകളില്‍ നായകനായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്.

അതേ സമയം സായി കിരണിന്റേത് രണ്ടാം വിവാഹമാണ്. നേരത്തെ വിവാഹിതനായിരുന്ന സായി കിരണ്‍ ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു. സോഫ്റ്റ്വെയര്‍ സ്‌പെഷലിസ്റ്റായ വൈഷ്ണവിയുമായി 2010 ലാണ് നടന്‍ വിവാഹിതനാകുന്നത്. ഈ വിവാഹം ടിവി ചാനലുകള്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

ഈ ബന്ധത്തില്‍ നടന് അനൗഷ്‌ക എന്നൊരു മകളും ഉണ്ട്. പിന്നീട് താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. വൈഷ്ണവിക്ക് മുന്‍പ് നടന്‍ വിവാഹിതനാവാന്‍ ഒരുങ്ങിയിരുന്നെങ്കിലും ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. നടിയും ആയിട്ടാണ് സായി കിരണ്‍ വിവാഹം ഉറപ്പിച്ചതെങ്കിലും അവരുടെ ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.

അതേസമയം സംഗീത ലോകത്ത് നിന്നും അഭിനയമേഖലയിലേക്ക് എങ്ങനെ എത്തിയെന്ന് മുമ്പൊരു അഭിമുഖത്തിൽ സായി പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. മലയാളത്തിലേക്ക്, വാനമ്പാടിയിലേക്ക് എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ആ ഭാഷയോട് പണ്ട് മുതൽക്കു തന്നെ എനിക്ക് നല്ല ബന്ധമാണ് ബഹുമാനമാണ്. അത് സ്‌കൂൾ കാലം മുതൽ തുടങ്ങിയ ഒന്ന് തന്നെയാണ്. ഇപ്പോഴും അന്നൊരു മലയാളി പെൺകുട്ടിയോട് തോന്നിയ ഒരു ക്രഷ് എനിക്ക് മറക്കാൻ സാധിക്കില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാര്യമുണ്ട്. തെലുങ്കിലെ വാനമ്പാടിയിൽ മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് ഞാൻ തന്നെയാണ്. അത് കണ്ടിട്ടാണ് പ്രൊഡ്യൂസർ രഞ്ജിത്ത് സാറും സംവിധായകൻ ആദിത്യൻ സാറും എന്നെ ഇതിലേക്ക് അഭിനയിക്കാമോ എന്ന് ചോദിച്ചുകൊണ്ട് ക്ഷണിക്കുന്നത്. ഇത്രയും വലിയൊരു ടീമിന്റെ അതും രഞ്ജിത്ത് സാറിനെ പോലെയൊരാൾ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു പ്രോജക്ടിന്റെ ഭാഗാമാവുക എന്ന് പറഞ്ഞാൽ അത് തന്നെ എന്റെ ഭാഗ്യം ആല്ലേ സായ് കിരൺ ചോദിക്കുന്നു. ഒരിക്കലും ഇല്ല. മലയാളം എനിയ്ക്ക് വഴങ്ങുന്ന ഭാഷ തന്നെയാണ്. ഞാൻ പറഞ്ഞില്ലേ, സ്‌കൂൾ കാലഘട്ടം തൊട്ട് ഞാൻ കേട്ട് വളരുന്ന ഭാഷയാണ് മലയാളം. ലിപ് മൂവ് മെൻറ്‌സൊക്കെ എനിക്ക് നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. ശരിയാണ്, മലയാളത്തിൽ ഇത് ആദ്യമായിട്ടാണ്. എങ്കിലും ഒരിക്കലും അതൊരു വെല്ലുവിളി ആയി എനിയ്ക്ക് തോന്നിയിട്ടേ ഇല്ല. പിന്നെ എനിയ്ക്ക് മോഹൻ കുമാറായി ശബ്ദം തരുന്നത് ഷോബി തിലകനാണ്. അദ്ദേഹത്തിന് ഈ അവസരത്തിൽ ഒരു പ്രത്യേക നന്ദി അറിയിക്കാനുണ്ട്. അദ്ദേഹം തരുന്ന ഒരു സപ്പോർട്ടും എന്നെ പ്രേക്ഷകർ അംഗീകരിക്കാൻ സഹായിച്ചു എന്നും സായി പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending

Recent

To Top