featured
അന്ന് മീൻകാരിയുടെ പിന്നിൽ പോയി ഞാൻ ഇടിച്ചു; തോൽവിയ്ക്ക് കാരണം ആ സംഭവം; വെളിപ്പെടുത്തി നടൻ സായ് കുമാർ
അന്ന് മീൻകാരിയുടെ പിന്നിൽ പോയി ഞാൻ ഇടിച്ചു; തോൽവിയ്ക്ക് കാരണം ആ സംഭവം; വെളിപ്പെടുത്തി നടൻ സായ് കുമാർ
മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും.
വില്ലനും നായകനായും സായി കുമാർ തിളങ്ങിയപ്പോൾ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കർ ശ്രദ്ധേയായവുന്നത്. 2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സെ കുമാർ. ഭാര്യ ബിന്ധുവിനൊപ്പമുള്ള ഒരു വീഡിയോയിലാണ് താരത്തിന്റെ ചില വെളിപ്പെടുത്തൽ. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷ എഴുതാന്‍ പോലും പറ്റാതെ വന്നതിന് കാരണമായ സംഭവത്തെ പറ്റിയാണ് നടന്‍ വ്യക്തമാക്കിയത്.
അതേസമയം താന്‍ പത്താം ക്ലാസില്‍ ആദ്യം തോറ്റ് പോയിരുന്നുവെന്നാണ് സായ് കുമാര്‍ തുറന്നു പറയുന്നത്. പക്ഷേ അന്ന് പരീക്ഷ എഴുതാത്തത് കൊണ്ടാണ് തോല്‍ക്കാന്‍ കാരണമായത്. സൈക്കിളില്‍ പോവുന്നതിനിടെ ഒരു അപകടം സംഭവിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
താനും മൂന്ന് കൂട്ടുകാരും ഒരുമിച്ചാണ് സ്‌കൂളിലേക്ക് സൈക്കിളുമായി പോകുന്നത്. കിലോമീറ്ററുകളോളം അന്ന് സൈക്കിള്‍ ചവിട്ടുന്നതിന്റെ അഹങ്കാരം തനിക്കുണ്ടായിരുന്നെന്നും സ്കൂളിൽ എത്തുന്നതിന് മുന്‍പ് ഒരു ഇറക്കത്തില്‍ വെച്ച് തന്റെ സൈക്കിള്‍ കട്ടറില്‍ വീഴുകയും ചെയ്‌തെന്നും സായി ഓർക്കുന്നു.
എന്നാൽ തനിക്ക് ഉടനെ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് അതിലെ പോകുന്ന മീന്‍കാരിയുടെ പിന്നില്‍ പോയി ഇടിക്കുകയും അവരുടെ കുട്ടയിലുണ്ടായിരുന്ന മീനൊക്കെ തെറിച്ച് പോയി പ്രശ്നമായി. ഉടനെ തന്നെ അവര്‍ വീണിടത്ത് നിന്നും എഴുന്നേറ്റ് തന്നെ പ്രാകാനോക്കെ തുടങ്ങി. മാത്രമല്ല അവരെയും കൊണ്ട് ആശുപത്രിയിലേക്കും മറ്റുമൊക്കെ പോകേണ്ടി വന്നതിനാല്‍ അന്ന് പരീക്ഷ എഴുതാനും സാധിച്ചില്ലെന്നും അങ്ങനെയാണ് പരീക്ഷയില്‍ തോല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് താൻ അത് എഴുതിയെടുക്കുകയും പ്രീഡിഗ്രിയ്ക്ക് പഠിക്കുകയുമൊക്കെ ചെയ്തതെന്നും സായി കുമാർ കൂട്ടിച്ചേർത്തു.
