Malayalam Breaking News
നിങ്ങൾക്കുമാകാം കോടീശ്വരനിൽ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത പണം കിട്ടിയില്ല …വാഗ്ദാനങ്ങളിൽ വശംവദരാകരുതെന്ന് കബളിക്കപ്പെട്ട മത്സരാർത്ഥി
നിങ്ങൾക്കുമാകാം കോടീശ്വരനിൽ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത പണം കിട്ടിയില്ല …വാഗ്ദാനങ്ങളിൽ വശംവദരാകരുതെന്ന് കബളിക്കപ്പെട്ട മത്സരാർത്ഥി
വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായിരുന്നു ഏഷ്യാനെറ്റ് ചാനലിൽ രണ്ടുവർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത കോടീശ്വരന് പരിപാടി. സുരേഷ് ഗോപി അവതാരകനായെത്തിയ പരിപാടിക്ക് നല്ല റേറ്റിംഗും ഉണ്ടായിരുന്നു. പരിപാടിയിൽ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം തനിക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് യുവതി രംഗത്തെത്തി. സൗമില നജീമാണ് ഫെയ്സ്ബുക്കിലൂടെ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
സൗമില നജീമിന് എംപിയെന്ന രീതിയില്‍ തനിക്ക് ലഭിക്കുന്ന മാര്‍ച്ച് മാസത്തിലെ ശമ്പളം വീട് പണിയുന്നതിന് തരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. ഇത് കോടീശ്വരന് റിയാലിറ്റി ഷോയില്‍ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. പക്ഷേ ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് യുവതി ഫെയ്സ്ബുക്കിലൂടെ രംഗത്ത് വരികയായിരുന്നു.
പണം ലഭിക്കാന്‍ വേണ്ടിയല്ല പകരം തുക കിട്ടിയില്ലെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ മാത്രമാണ് ഫെയ്സ്ബുക്ക് പോസ്റ്റെന്നും യുവതി വ്യക്തമാക്കി.വാഗ്ദാനങ്ങളില്‍ വശംവദരാകാതിരിക്കുകയെന്നും യുവതി ഓര്‍മ്മിപ്പിക്കുന്നു.
സൗമിലയുടെ കുറിപ്പിന് നിരവധി കമന്റുകളും പ്രതികരണങ്ങളും എത്തുന്നുണ്ട്. ബിജെപിയുടെ 15 ലക്ഷം വാഗ്ദാനം പാലിക്കപ്പെടാത്തതിനേക്കുറിച്ചും സുരേഷ് ഗോപിയുടെ നിലവിലെ അവസ്ഥയേക്കുറിച്ചും ജനങ്ങൾ പ്രതികരിക്കുന്നുണ്ട്.
saumila najeeb’s post about suresh gopi
