News
2023ല്‍ സൗദി അറേബ്യ വിറ്റത് 2036 കോടിയോളം രൂപയുടെ സിനിമാ ടിക്കറ്റ്; ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം ഇത്!
2023ല്‍ സൗദി അറേബ്യ വിറ്റത് 2036 കോടിയോളം രൂപയുടെ സിനിമാ ടിക്കറ്റ്; ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം ഇത്!
സൗദി അറേബ്യയുടെ ചലച്ചിത്ര മേഖല ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം 2023 ല്‍ 919 മില്യണ്‍ സൗദി റിയാലിന്റെ (20,36,85,03,104 കോടി രൂപ) വരുമാനം നേടിയതായി റിപ്പോര്‍ട്ട്. 65 തിയേറ്ററുകളിലായി 234 ചലച്ചിത്രങ്ങളാണ് 2023 ല്‍ സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തിയത്. പോയ വര്‍ഷം സൗദിയില്‍ ആകെ ആകെ 17 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റുവെന്നും 2022 നെ അപേക്ഷിച്ച് ഇത് 25 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടി ഓപ്പന്‍ഹൈമര്‍ എന്ന ചിത്രം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സത്താറാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ചലച്ചിത്രങ്ങള്‍ക്ക് മുന്‍പ് നിരോധനമേര്‍പ്പെടുത്തിയിരുന്നെങ്കിലും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവും ലക്ഷ്യമിട്ടുകൊണ്ട് കൊണ്ട് നടപ്പാക്കിയ വിഷന്‍ 2030 റീഫോം അജണ്ടയുടെ ഭാഗമായി 2017 ല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഈ നിരോധനം നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2018 ഏപ്രിലില്‍ ല്‍ സൗദി അറേബ്യ പ്രഖ്യാപനം നടപ്പിലാക്കി. അമേരിക്കന്‍ ചലച്ചിത്ര വ്യവസായ സ്ഥാപനമായ എഎംസി എന്റര്‍ടൈന്‍മെന്റ് മാര്‍വലിന്റെ ബ്ലാക്ക് പാന്തര്‍ എന്ന ചിത്രം രാജ്യത്ത് പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഇതോടെ 35 വര്‍ഷങ്ങള്‍ക്കിടയില്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ അമേരിക്കന്‍ ചലച്ചിത്ര കമ്പനിയായി എഎംസി മാറി.
2018 മുതല്‍ തന്നെ രാജ്യത്തെ ചലച്ചിത്ര രംഗം ത്വരിത ഗതിയിലുള്ള വളര്‍ച്ച നേടാന്‍ ആരംഭിച്ചിരുന്നു. 69 തീയറ്ററുകളിലെ 627 സ്ക്രീന്‍ പ്രദര്‍ശനങ്ങളിലൂടെ ഏകദേശം 32.2 മില്യണ്‍ ആളുകള്‍ ചിത്രങ്ങള്‍ കാണാനെത്തിയെന്നാണ് വിവരം.
എമ്പയര്‍ സിനിമാസ് തങ്ങളുടെ ആദ്യ മള്‍ട്ടിപ്ലെക്സ് തീയറ്റര്‍ 2023 നവംബറില്‍ മദീനയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. ചലച്ചിത്ര മേഖല കൂടുതല്‍ ശക്തി പ്രാപിച്ചതിലൂടെ വരുമാനത്തിനായി രാജ്യത്തെ എണ്ണ ശേഖരത്തെ മാത്രം ആശ്രയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്.
