Connect with us

ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല; രജനികാന്തുമായുള്ള പിണക്കത്തെ കുറിച്ച് സത്യരാജ്

Actor

ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല; രജനികാന്തുമായുള്ള പിണക്കത്തെ കുറിച്ച് സത്യരാജ്

ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല; രജനികാന്തുമായുള്ള പിണക്കത്തെ കുറിച്ച് സത്യരാജ്

താനും രജനികാന്തും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി നടന്‍ സത്യരാജ്. രജനികാന്ത് ചിത്രങ്ങളില്‍ നിന്നും വന്ന ഓഫറുകള്‍ താരം നിരസിച്ചിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന് അടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് സത്യരാജ് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

‘വെപ്പണ്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സത്യരാജ് ഈ വിഷയത്തിലും സംസാരിച്ചത്. ‘രജനികാന്തിന്റെ രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് എനിക്ക് നിരസിക്കേണ്ടി വന്നു. ഒന്ന് ശിവാജി ആണ്, മറ്റൊന്ന് എന്തിരന്‍ ആണ്.’

‘എന്തിരനില്‍ ഡാനി ഡെന്‍സോങ്പ അവതരിപ്പിച്ച (പ്രൊഫസര്‍ ബൊഹ്‌റ) എന്ന കഥാപാത്രത്തിലേക്കാണ് എന്നെ ക്ഷണിച്ചത്. എന്നാല്‍ ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല. അല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ല’ എന്നാണ് സത്യരാജ് പറയുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കൂലി’ എന്ന സിനിമയില്‍ രജനിയുടെ സുഹൃത്ത് ആയിട്ടാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തിന്, നിര്‍മ്മാതാക്കള്‍ ആദ്യം അത് ഔദ്യോഗകമായി പ്രഖ്യാപിക്കട്ടെ എന്നാണ് സത്യരാജ് പറയുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് കൂലി നിര്‍മ്മിക്കുന്നത്.

38 വര്‍ഷത്തിന് ശേഷമാണ് രജനിയും സത്യരാജും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സത്യരാജ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി വലിയ പ്രതിഫലമാണ് സത്യരാജ് ചോദിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

More in Actor

Trending

Recent

To Top