Actress
മോഹന്‍ലാലിനെക്കുറിച്ച് വെള്ളം പോലെ ഏത് പാത്രത്തിലേക്കൊഴിക്കുന്നോ അത് പോലെ മാറുമെന്ന് പറയുമ്പോലെയാണ് മഞ്ജുവും; സത്യന്‍ അന്തിക്കാട്
മോഹന്‍ലാലിനെക്കുറിച്ച് വെള്ളം പോലെ ഏത് പാത്രത്തിലേക്കൊഴിക്കുന്നോ അത് പോലെ മാറുമെന്ന് പറയുമ്പോലെയാണ് മഞ്ജുവും; സത്യന്‍ അന്തിക്കാട്
മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്‌നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ് ഭാഷകളിലും തിരക്കേറുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കരിയറില്‍ ഉയര്‍ച്ചകളിലേക്ക് മഞ്ജു കുതിക്കുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. തിരിച്ച് വരവില്‍ പഴയ സ്വീകാര്യത ലഭിക്കുമോയെന്ന് മഞ്ജുവിന് പോലും ഒരുകാലത്ത് ആശങ്കയുണ്ടായിരുന്നു.
വിവാഹമോചനത്തിന് ശേഷം തകര്‍ന്ന് പോയ മഞ്ജുവിന് ആശ്വാസമായി കൂടെ നിന്നത് ആരാധകരും സിനിമാ ലോകവുമാണ്. തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് മഞ്ജു പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന് ശേഷം മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ച ഏവര്‍ക്കും പ്രചോദനമാകുന്നു. 1998 ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹിതരായത്. 2015 ല്‍ ഇരുവരും വിവാഹമോചനം നേടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടി.
മലയാളത്തിലെ സീനിയര്‍ സംവിധായകര്‍ക്കെല്ലാം മഞ്ജു വാര്യര്‍ പ്രിയപ്പെട്ട നടിയാണ്. സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍ തുടങ്ങിയവര്‍ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കാറുമുണ്ട്. മഞ്ജുവിനെക്കുറിച്ച് മുമ്പൊരിക്കല്‍ സത്യന്‍ അന്തിക്കാടും കമലും പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് സത്യന്‍ അന്തിക്കാട് നടിയെക്കുറിച്ചും പരാമര്‍ശിച്ചത്.
ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. എന്റെ വീട്ടില്‍ നിന്നും ഉറക്കെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരമേ മഞ്ജുവിന്റെ വീട്ടിലേക്കുള്ളൂ. ആമി കണ്ടയുടനെ ഞാനും ഭാര്യയും മഞ്ജുവിനെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. മാധവിക്കുട്ടി ഞാന്‍ വായിക്കുന്ന കാലം മുതല്‍ ആരാധിക്കുന്ന വ്യക്തിയാണ്. മാധവിക്കുട്ടിയെന്ന വ്യക്തിയെ മഞ്ജുവിന് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചു. പണ്ട് തൂവല്‍കൊട്ടാരവും ഇരട്ടക്കുട്ടികളുടെ അച്ഛനുമാെക്കെ ചെയ്യുന്ന കാലത്ത് വലിയ വായനയൊന്നും മഞ്ജുവിന് ഉണ്ടായിരുന്നില്ല. നൃത്തവും പാട്ടുമൊക്കെയായിരുന്നു.
അന്ന് ലോഹിതദാസ് ചില പുസ്തകങ്ങള്‍ കൊണ്ട് വന്ന് വായിക്കാന്‍ പറയും. വായിച്ചോ എന്ന് ലോഹി ചോദിക്കുമ്പോള്‍ അതെയെന്ന് മഞ്ജു പറയും. എന്നാല്‍ എന്റെ മുഖത്ത് നോക്കി കണ്ണിറുക്കും. പക്ഷെ അതില്‍ നിന്നൊക്കെ ഒരുപാട് മാറ്റങ്ങള്‍ മഞ്ജുവിന് വന്നിട്ടുണ്ട്. സിനിമാ രംഗത്ത് നിന്നും വന്ന ഇടവേള മഞ്ജുവില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയതായി എനിക്ക് തോന്നിയിട്ടുണ്ട്. അക്ഷരങ്ങളെ ആരാധിക്കുന്ന, സംഗീതത്തെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന ഭാവം ആമിയില്‍ പ്രകടിപ്പിക്കാന്‍ മഞ്ജുവിന് സാധിച്ചെന്ന് അന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
ഇത് കേട്ട മഞ്ജു പണ്ടത്തേക്കാളും പുസ്തകം വായിക്കാറുണ്ട്, എന്നാല്‍ ആമിയില്‍ അഭിനയിച്ചതിന്റെ ക്രെഡിറ്റ് മുഴുവന്‍ കമലിനാണെന്ന് വ്യക്തമാക്കി. മഞ്ജുവില്‍ വന്ന മാറ്റത്തെക്കുറിച്ച് കമലും അന്ന് സംസാരിച്ചു. മഞ്ജുവിന് കുറച്ച് കൂടി പക്വത വന്നു എന്നതില്‍ യാതൊരു സംശയവും ഇല്ല. മുമ്പ് സെറ്റില്‍ കുസൃതിയായിരുന്നു. അന്നും ഇന്നും മഞ്ജുവിനുള്ള പ്രത്യേകത സംവിധായകന്റെ നടിയായിരുന്നു മഞ്ജു.
അതില്‍ മാറ്റമൊന്നും വന്നിട്ടില്ല. മോഹന്‍ലാലിനെക്കുറിച്ച് വെള്ളം പോലെ ഏത് പാത്രത്തിലേക്കൊഴിക്കുന്നോ അത് പോലെ മാറുമെന്ന് പറയും. അത് പോലെയാണ് മഞ്ജു. ഏത് സംവിധായകനും രൂപപ്പെടുത്താന്‍ പറ്റുന്ന കളിമണ്ണ് പോലെയാണ് മഞ്ജു. അത് ദൈവികമായുണ്ടായ കഴിവായാണ് ഞാന്‍ കാണുന്നത്. ആമിയുടെ സ്‌ക്രിപ്റ്റ് കൊടുത്ത ശേഷം മാധവിക്കുട്ടിയെക്കുറിച്ച് മനസിലാക്കാന്‍ കൗതുകം കാണിച്ചു.
സിനിമയ്ക്ക് വേണ്ടി മഞ്ജു ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും കമല്‍ അന്ന് ചൂണ്ടിക്കാട്ടി. 2018 ലാണ് ആമി റിലീസ് ചെയ്യുന്നത്. സിനിമയ്ക്ക് പ്രശംസയും വിമര്‍ശനങ്ങളും ഒരുപോലെ വന്നു. മാധവിക്കുട്ടിയെ മഞ്ജു മികച്ച രീതിയില്‍ അവതരിപ്പിച്ചെങ്കിലും സിനിമയ്ക്ക് പോരായ്മകളുണ്ടെന്നായിരുന്നു വിമര്‍ശനം. വിദ്യ ബാലനെയാണ് ആമിയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത്. എന്നാല്‍ അവസാനഘട്ടത്തില്‍ വിദ്യ സിനിമയില്‍ നിന്ന് പിന്മാറി. ഇതോടെയാണ് മഞ്ജു വാര്യരിലേക്ക് ആമിയെത്തുന്നത്. ടൊവിനോ തോമസ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രണ്ടാം വരവില്‍ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജുവിന് കൈനിറയെ ചിത്രങ്ങളാണ്. അസുരനില്‍ ധനുഷിന്റെ നായികയായും തുനിവില്‍ അജിത്തിന്റെ നായികയായും എത്തിയതോടെ താരത്തിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ബോളിവുഡിലേയ്ക്കും താരം കടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വിവരങ്ങള്‍ കേട്ട് കോരിത്തരിച്ചിരിക്കുകയാണ് മഞ്ജു ആരാധകര്‍.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെയാണ് മഞ്ജു ഇന് അഭിനയിക്കാന്‍ പോകുന്നത്. ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രജനികാന്തിനൊപ്പം മഞ്ജുവും എത്തുന്നത്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. താരമൂല്യവും അഭിനയ മികവുമുള്ള മഞ്ജുവിനെ തേടി നിരവധി സിനിമകളെത്തുന്നുണ്ട്. 45 കാരിയായ മഞ്ജുവിന്റെ ഒരു സൂപ്പര്‍ ഹിറ്റ് മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
