Malayalam
ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരും, ഞാനും ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമകള്‍ ഇനിയുമുണ്ടാകുംl സത്യന്‍ അന്തിക്കാട്
ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരും, ഞാനും ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമകള്‍ ഇനിയുമുണ്ടാകുംl സത്യന്‍ അന്തിക്കാട്
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ കുറുക്കന്റ കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുന്നത്.
പിന്നീട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, വരവേല്‍പ്, മഴവില്‍ക്കാവടി, തലയണമന്ത്രം, പിന്‍ഗാമി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഭാഗ്യദേവത, കഥ തുടരുന്നു, ഞാന്‍ പ്രകാശന്‍ തുടങ്ങീ നിരവധി ജനപ്രിയ സിനിമകളാണ് സത്യന്‍ അന്തിക്കാട് മലയാളത്തിന് നല്‍കിയത്.
ഇപ്പോഴിതാ 2006ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രസതന്ത്ര’ത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ചിത്രത്തില്‍ ശ്രീനിവാസനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നു.
ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരുമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമകള്‍ ഇനിയും വരുമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
‘ഏത് വേഷം വേറെ ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരും. ശ്രീനിവാസനെ വെച്ച് ഇനിയും സിനിമകള്‍ ചെയ്യാം. ഞാനും ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചുള്ള സിനിമകള്‍ ഇനിയുമുണ്ടാകും.
നല്ല സിനിമകളുണ്ടാകുന്നത് ജീവിതത്തിലെ സത്യങ്ങളില്‍ നിന്നാണ്. ഒരു കാര്‍പെന്ററുടെ വേഷത്തില്‍ മോഹന്‍ലാല്‍ വന്നാല്‍ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ട് കുറേ കൊല്ലങ്ങളായി. മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ സുരേഷ് കുമാര്‍ എന്ന് പേരിടാമെന്ന് പറഞ്ഞു.
ആ സമയത്താണ് പത്രങ്ങളില്‍ ബാലവേലയ്ക്ക് അന്യ നാട്ടില്‍ നിന്നും കുട്ടികളെ വേലയ്ക്ക് കൊണ്ട് വരുന്ന വാര്‍ത്ത കണ്ടത്. ഇത് നമ്മളെ വേദനിപ്പിക്കും. ഈ ക്യാരക്ടര്‍ കൂടി കിട്ടിയപ്പോഴാണ് രണ്ടും കൂടെ കണക്ട് ചെയ്യാന്‍ നമുക്ക് ഫീല്‍ ചെയ്യുന്നത്. സത്യമുള്ള സിനിമകള്‍ പരാജയപ്പെടാന്‍ വലിയ ബുദ്ധിമുട്ടാണ്.’ എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.
