Malayalam Breaking News
എനിക്കേറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരൻ നടൻ ശ്രീനിവാസൻ; സത്യൻ അന്തിക്കാട്
എനിക്കേറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരൻ നടൻ ശ്രീനിവാസൻ; സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരുപിടി ഹിറ്റ് സിനിമകളാണ് മലയാളികൾക്ക് സമ്മാനിച്ചത്. ഇടവേളയിക്ക് ശേഷം ഇരുവരുടെയും കൂട്ട് കെട്ടിൽ പുറത്തിറങ്ങിയതായിരിക്കുന്നു ഞാന്‍ പ്രകാശനും. ഇപ്പോൾ ഇതാ തനിക്കേറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരൻ ശ്രീനിവാസനാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
‘ എനിക്കേറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരനാണ് ശ്രീനി. സന്ദേശം കഴിഞ്ഞ സമയത്ത് എനിക്ക് കിട്ടിയ ഊമകത്തുകള്‍ക്ക് കണക്കില്ല. സമൂഹത്തില്‍ വളരെ ആഴത്തില്‍ ആണ്ടിറങ്ങുന്ന വിമര്‍ശനങ്ങള്‍ ഒരു മടിയുമില്ലാതെ പ്രയോഗിക്കുകയും അതിന്‍റെ കൂരമ്പുകള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും മുപ്പതുകൊല്ലം മുമ്പ് പോളണ്ടിനെ കുറിച്ച് പറയരുതെന്ന് പറഞ്ഞത് ഇപ്പോഴും ആളുകള്‍ പറയുന്നുണ്ട്. ഡാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത് എന്ന സംഭാഷണവും നമ്മല്‍ കേള്‍ക്കുന്നുണ്ട്.’
‘നമ്മുടെ സ്ഥിരം പ്രയോഗമായി മാറിയ നിരവധി സംഭാഷണങ്ങള്‍ ശ്രീനി എഴുതിയിട്ടുണ്ട്. അതൊക്കെ എന്റെ സിനിമയിലൂടെയാകാന്‍ സാധിച്ചു എന്നത് സന്തോഷം നല്‍കുന്നതാണ്. തിരക്കഥ മാത്രം വെച്ചു തുടങ്ങിയ സിനിമയാണ് സന്ദേശം. സംഭാഷണങ്ങള്‍ പലതും ചിത്രീകരണത്തിനിടെയാണ് എഴുതിയിരുന്നത്. എന്തൊക്കെ പറഞ്ഞാലും ശ്രീനിവാസന്‍ ഒരു പ്രതിഭയാണെന്ന് ഞാന്‍ സമ്മതിച്ചിരിക്കുന്നു.’ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
sathyan andhikkad
