News
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘സര്‍പ്പാട്ട പരമ്പരൈ’
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘സര്‍പ്പാട്ട പരമ്പരൈ’
പാ രഞ്ജിത്ത്- ആര്യ കൂട്ടുകെട്ടില്‍ 2021ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘സര്‍പ്പാട്ട പരമ്പരൈ’. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സംവിധായകന് തന്നെ കഴിഞ്ഞ മാസം വെളിപ്പിടുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം.
45ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക് സിനിമ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ 20 മുതല്‍ 27 വരെയാണ് മോസ്കോയില്‍ ചലച്ചിത്രോത്സവം നടക്കുക. മേളയിലേക്ക് മത്സരേതര വിഭാഗത്തിലായി ഇന്ത്യയില്‍ നിന്ന് മലായാള സിനിമ 16(1)(എ)യും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്പര്യത്തെ ചുറ്റിപറ്റിയാണ് ‘സര്‍പ്പാട്ട പരമ്പരൈ’യുടെ കഥ സംസാരിക്കുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്, ജോണ്‍ കൊക്കെന്‍, പശുപതി, കലയ്യരസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ 9 സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. മുരളി ജി ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹകന്. കൊവിഡ് പ്രതിസന്ധിയായതിനാല്‍ ഒടിടി റിലീസായാണ് ചിത്രം എത്തിയത്. എന്നാല്‍ രണ്ടാം ഭാഗം തിയേറ്റര്‍ റിലീസായി എത്തുമെന്നാണ് പാ രഞ്ജിത്ത് അറിയിച്ചത്.
