Malayalam Breaking News
ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് സൗബിൻ – സന്തോഷ് ശിവൻ
ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് സൗബിൻ – സന്തോഷ് ശിവൻ
By
ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന് മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്’. ചിത്രത്തില്‍ മഞ്ജു കഴിഞ്ഞാല്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിനാണ്. ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് സൗബിന് എന്നാണ് സന്തോഷ് ശിവന് ട്വിറ്ററില്‍ കുറിച്ചത്.
ഇതിന് പുറമെ കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള ഒരു താരമാണ് സൗബിനെന്നും സന്തോഷ് ശിവന് ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിലെ സൗബിന്റെ ലുക്കും സന്തോഷ് ശിവന് പുറത്തുവിട്ടു.
മഞ്ജു വാര്യരും സൗബിനും കാളിദാസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാര്‍വതി എന്ന കഥാപാത്രമായി മഞ്ജു എത്തുമ്ബോള്‍ കെഷ്, കുട്ടാപ്സ് എന്നീ വേഷങ്ങളിലെത്തുന്നത് സൗബിനും കാളിദാസുമാണ്. നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഹരിനാരായണന്, സ്വാദിക് റഹീം, പ്രശാന്ത്, സുനില്‍ വര്‍ഗീസ്, ഉല്ലാസ്, അമിത് മോഹന്‍ രാജേശ്വരി, വിനീത എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
santhosh sivan about soubin shahir
