Actress
മഞ്ജു ദിലീപുമായി വേർപിരിഞ്ഞ് കോടതിയിൽ നിന്നിറങ്ങി കരയുന്നത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നി; മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ലെന്ന് ശാന്തിവിള ദിനേശ്
മഞ്ജു ദിലീപുമായി വേർപിരിഞ്ഞ് കോടതിയിൽ നിന്നിറങ്ങി കരയുന്നത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നി; മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ലെന്ന് ശാന്തിവിള ദിനേശ്
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നടൻ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്താറുള്ള സംവിധായകൻ ആയതിനാൽ തന്നെ മഞ്ജുവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്.
തനിക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ല. മഞ്ജു ദിലീപുമായി വേർപിരിഞ്ഞ് കോടതിയിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്ന സമയത്ത് കണ്ണ് തുടച്ചു. എനിക്കത് കണ്ടപ്പോൾ എന്റെ അനിയത്തി കരയുന്നത് പോലെ തോന്നി.
ഞാൻ അപ്പോൾ തന്നെ മധു വാര്യർക്ക് മെസേജിട്ടു. മധൂ, അവളിറങ്ങി നിങ്ങളുടെ വീട്ടിലേക്ക് വന്നു. ഒരിക്കലും നിങ്ങളോ അമ്മയോ അച്ഛനോ അവളെ കരയിക്കരുത് എന്ന് മെസേജിട്ടു. അപ്പോൾ തന്നെ മധു എന്നെ വിളിച്ച് കുറേ നേരം സംസാരിച്ചു. എന്തു പറയാൻ ചേട്ടാ, എനിക്കിതിനൊന്നും മറുപടി പറയാനില്ല എന്ന് പറഞ്ഞു. അത്രയും ഇഷ്ടമാണ് എനിക്ക് മഞ്ജുവിനെ. നല്ല ആക്ടറാണ്.
കലാ കൗമുദിയിലെ ഡിസൈനറായിരുന്ന ഭട്ടതിരിയെ കാണാൻ ഒരു ദിവസം പോയപ്പോൾ ഒരു ഫോട്ടോ എനിക്ക് തന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നൃത്തത്തിന് ഒന്നാം സമ്മാനം വാങ്ങിച്ച കുട്ടിയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. എന്തെങ്കിലും വേഷം സീരിയലുകളിൽ കൊടുക്കണേ എന്ന് പറഞ്ഞു. പക്ഷെ, നമ്മുടെ തിരക്ക് കൊണ്ടോ ദൗർഭാഗ്യം കൊണ്ടോ അത് നടന്നില്ല. പെട്ടെന്ന് മഞ്ജു നടിയായി സിനിമയിൽ വലിയ പ്രശസ്തയായി.
എന്റെ പുസ്തക കാർഡുകൾക്കിടയിൽ മഞ്ജുവിന്റെ പഴയ ഫോട്ടോ ഞാൻ തിരഞ്ഞു. എവിടെയോ വെച്ച് മിന്നി മായും പോലെ ആ ഫോട്ടോ എനിക്ക് കിട്ടി. അഞ്ച് മിനുട്ട് കഴിഞ്ഞ് ആ ഫോട്ടോ കാണാതായി. പകൽ മുഴുവൻ തപ്പി പക്ഷെ കിട്ടിയില്ല. ഏതോ പുസ്തകത്തിന്റെയോ വാരികയുടെയോ അടിയിലുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം, വമ്പൻ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രജനീകാന്തിനൊപ്പമുള്ള വേട്ടയ്യൻ, വിജയ് സേതുപതിയ്ക്കൊപ്പം വിടുതലൈയുടെ രണ്ടാം ഭാഗം, മോഹൻലാലിനൊപ്പം എമ്പുരാൻ എന്നീ വമ്പൻ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വരാനിരിക്കുന്നത്.
കുറച്ച് നാളുകളായി കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ മുൻനിരയിൽ തന്നെയായിരുന്നു മഞ്ജു വാര്യർ. എന്നാൽ ആ സ്ഥാനത്ത് നിന്നും മഞ്ജു പിന്തള്ളപ്പെട്ടിരുന്നു. കുറച്ചുകാലമായി മഞ്ജു വാര്യറുടെ ചിത്രങ്ങൾ വേണ്ടത്ര വിജയം കൈവരിച്ചിട്ടില്ല. അതുമല്ല വളരെ ചുരുങ്ങിയ ചിത്രങ്ങളുമാണ് പുറത്തിറങ്ങിയത്. എന്നാൽ പുറത്തെത്തിയത് ശ്രദ്ധിക്കപ്പെട്ടതുമില്ല.
ദീർഘകാലത്തെ ഇടവേളയും അപ്രതീക്ഷിത തിരിച്ചടിയും മഞ്ജുവിന്റെ പ്രതിഫലകാര്യത്തിലും താരമൂല്യത്തിലും മഞ്ജുവിനെ പിന്നിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. അൽഫോൺസ് പുത്രന്റെ ഗോൾഡിലാണ് നയൻതാര മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.
