Connect with us

ഇവനെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മൂക്കിടിച്ച് പരത്തും, മഞ്ജുവിന്റെ അച്ഛന്‍ ഒരു പാവം.. സാധു മനുഷ്യനായത് കൊണ്ട് അടി കിട്ടിയില്ല ; സന്തോഷ് വര്‍ക്കിയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

Malayalam

ഇവനെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മൂക്കിടിച്ച് പരത്തും, മഞ്ജുവിന്റെ അച്ഛന്‍ ഒരു പാവം.. സാധു മനുഷ്യനായത് കൊണ്ട് അടി കിട്ടിയില്ല ; സന്തോഷ് വര്‍ക്കിയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

ഇവനെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മൂക്കിടിച്ച് പരത്തും, മഞ്ജുവിന്റെ അച്ഛന്‍ ഒരു പാവം.. സാധു മനുഷ്യനായത് കൊണ്ട് അടി കിട്ടിയില്ല ; സന്തോഷ് വര്‍ക്കിയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കിയെന്ന സോഷ്യല്‍ മീഡിയയുടെ സ്വന്തം ആറാട്ടണ്ണന്‍. ഇപ്പോഴിതാ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശ് തന്നെ തെറി പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വര്‍ക്കി കഴിഞ്ഞ ദിവസം ഫോണ്‍ കോള്‍ സംഭാഷണം പുറത്ത് വിട്ടിരുന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.

എറണാകുളത്ത് ഇത്രയും പൊട്ടന്‍മാര്‍ ഉണ്ടോയെന്ന് ഞാന്‍ ആലോചിക്കും. കഴിഞ്ഞ ദിവസം എന്നെ ഒരാള്‍ വിളിച്ചു. ആര് വിളിച്ചാലും ഫോണെടുക്കുന്ന ആളാണ് ഞാന്‍. അങ്ങനെ എടുത്തപ്പോള്‍ മറുവശത്ത് നിന്ന് ഹലോ, ശാന്തിവിള ദിനേശല്ല, ഞാന്‍ ആറാട്ടണ്ണന്‍ എന്ന് പറഞ്ഞു. നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചു. മാരിവില്‍ ഗോപുരം എന്ന സിനിമ ഞാന്‍ റിവ്യു നടത്തിയത് ശരിയായില്ലെന്ന് പറഞ്ഞ് നിങ്ങളൊരു പ്രോഗ്രാം ചെയ്തില്ലെ എന്ന് ചോദിച്ചു.

റിവ്യുവും കണ്ടിട്ടില്ല, നിന്നെ പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് നമ്പര്‍ ബ്ലോക്ക് ചെയ്തു. അഞ്ച് മിനുട്ട് മറ്റൊരു നമ്പറില്‍ നിന്നും വിളിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ കട്ട് ചെയ്ത് ഇതും ബ്ലോക്ക് ചെയ്തു. എട്ട് മിനുട്ട് കഴിഞ്ഞപ്പോള്‍ മറ്റൊരു നമ്പറില്‍ നിന്നും വിളിച്ചു. നിങ്ങള്‍ അതും ബ്ലോക്ക് ചെയ്തു. ഞാന്‍ അപ്പോള്‍ മലയാളത്തില്‍ പറയാവുന്ന ശുദ്ധമായ തെറി വിളിച്ച്, നിന്നെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മൂക്കിടിച്ച് പരത്തും എന്ന് പറഞ്ഞ് ഞാന്‍ ബ്ലോക്ക് ചെയ്തു.

ഇവന്‍ ഇതൊക്കെ റെക്കോഡ് ചെയ്‌തെന്ന് എനിക്കറിയില്ലായിരുന്നു. അവനനത് ഏതോ തല്ലിപ്പൊളി യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു. എനിക്ക് വീട്ടിലിരിക്കാന്‍ പറ്റിയില്ല. ഓരോരുത്തര്‍ വിദേശത്ത് നിന്നൊക്കെ വിളിച്ചു. ആ വട്ട് ചെറുക്കനെ നിങ്ങള്‍ തെറിവിളിച്ചോ എന്നൊക്കെ. അവനെ തെറി വിളിക്കുന്നത് അവന്‍ പ്രോഗ്രാമാക്കിയിരിക്കുന്നെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ഇവനെ പോലുള്ളവരെ പിടിച്ച് അകത്തിടണമെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു.

അവന്‍ പറയുന്ന വലിയ കാര്യങ്ങള്‍ കേട്ടാല്‍ അറിയാതെ മൂക്കത്ത് വിരല്‍ വെച്ച് പോകും. മഞ്ജു വാര്യര്‍ക്ക് അവനേക്കാളും പ്രായമുണ്ട്. എന്നാലും ചേച്ചിക്ക് ഞാന്‍ ജീവിതം കൊടുക്കാമെന്നാണ് അവന്‍ പറയുന്നത്. ചെവിട്ടിന് അടി കൊടുക്കേണ്ട. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചപ്പോള്‍ അവള്‍ അങ്ങനെയൊരു മാനസികാവസ്ഥയില്‍ അല്ല. മകള്‍ ഒറ്റയ്ക്ക് ജീവിക്കാമെന്നാണ് വിചാരിക്കുന്നതെന്ന് പറഞ്ഞ് ഇവന് ഉപദേശം കൊടുത്തു. അങ്ങേര്‍ ഒരു പാവം. സാധു മനുഷ്യനായിരിക്കും.

വേറെ ഇത്തിരി ചൂടനായിരുന്നെങ്കില്‍ ഇവനോട് എന്ത് മറുപടി പറഞ്ഞേനെ. ഒരു ജോലിക്കും പോകുന്നില്ല. നേരെ കുളിക്കുന്നു പോലുമില്ലെന്ന് തോന്നുന്നു. രാവിലെ ഉറക്കപ്പായയില്‍ നിന്നാണ് വരുന്നതെന്ന് തോന്നുന്നു. ഞാന്‍ ബോഡി ഷെയ്മിംഗ് നടത്തി എന്നാണ് പറയുന്നത്. ഇവനെന്ത് ബോഡി ഇരിക്കുന്നു. പിഎച്ച്ഡി എഴുതുമെന്നാണ് പറയുന്നത്. ഇവന്‍ പിഎച്ച്ഡിയെന്നല്ല ഒരു തേങ്ങയും ചെയ്യില്ല. ഈ ചെറുക്കന്റെ ജീവിതം നശിച്ച് പോകുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

മഞ്ജു വാര്യരെ തനിക്കിഷ്ടമാണെന്നും വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നും നേരത്തെ സന്തോഷ് വര്‍ക്കി പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്ത് താനേറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യര്‍ എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ദിലീപും മഞ്ജു വാര്യരും മാച്ചല്ലായിരുന്നു. ദിലീപിന് മഞ്ജുവിന്റെയത്ര ലെവലില്ല. പ്രായത്തിന്റെ ചാപല്യത്തില്‍ സംഭവിച്ചതായിരിക്കും.

ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ പഴയത് പോലെ ഹിറ്റാവുന്നില്ല. ഇപ്പോള്‍ മോഡേണായി. നല്ല വ്യക്തിയാണ്. ദിലീപിനോട് വൈരാഗ്യമുണ്ടെന്ന് തോന്നുന്നു. അവര്‍ വളരെ വേദനിച്ചു. ഞാനവരെ നാല് തവണ നേരിട്ട് കണ്ടു. നാല് തവണയും മര്യാദയ്ക്കാണ് എന്നോട് സംസാരിച്ചത്.

സ്‌ട്രോങ് ലേഡിയാണ്. ഒരു കാലം കഴിഞ്ഞാല്‍ മഞ്ജു എത്ര നാള്‍ സിനിമയില്‍ ഉണ്ടാവുമെന്ന് അറിയില്ല. സിനിമാ ഫീല്‍ഡില്‍ നിന്ന് ഔട്ടാവുമ്പോള്‍ ആരും ഉണ്ടാവില്ല. ബ്രദര്‍ മാത്രമേ ഉള്ളൂ. നല്ല പേഴ്‌സണാണ്. വേദനിപ്പിച്ചതിന്റെ വൈരാഗ്യമുണ്ട്. എനിക്ക് മഞ്ജു വാര്യരില്‍ നിന്ന് പഠിക്കാനുള്ള കാര്യമാണ് പോസിറ്റിവിറ്റി, എന്നുമാണ് സന്തോഷ് വര്‍ക്കി തന്റെ യൂട്യൂബ് ചാനലില്‍ ഒരിക്കല്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top