Malayalam
പൃഥ്വിരാജിന്റെ ബോഡി ബിൽഡർമാർക്ക് വരെ പൈസ കൊടുക്കുന്നത് പ്രൊഡ്യൂസർമാരാണ്, ഉണ്ണി മുകുന്ദന് മാർക്കോ വിജയിച്ചപ്പോൾ തോന്നിക്കാണും ഞാൻ സുരേഷ് കുമാറിനൊക്കെ മുകളിലാണെന്ന്; വിമർശനവുമായി ശാന്തിവിള ദിനേശ്
പൃഥ്വിരാജിന്റെ ബോഡി ബിൽഡർമാർക്ക് വരെ പൈസ കൊടുക്കുന്നത് പ്രൊഡ്യൂസർമാരാണ്, ഉണ്ണി മുകുന്ദന് മാർക്കോ വിജയിച്ചപ്പോൾ തോന്നിക്കാണും ഞാൻ സുരേഷ് കുമാറിനൊക്കെ മുകളിലാണെന്ന്; വിമർശനവുമായി ശാന്തിവിള ദിനേശ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നതോടെ മലയാള സിനിമ നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളിൽ നിലനിൽക്കുന്ന തർക്കം പരസ്യമായിരിക്കുകയാണ്.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച് പറഞ്ഞതും, അഭിനേതാക്കൾ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നതിനെ എതിർത്തതും, ഒരു സിനിമയും നൂറ് കോടി ക്ലബ്ബിൽ എത്തിയിട്ടില്ല എന്നുമൊക്കെ പറഞ്ഞ് പലരുടെയും വിദ്വേഷങ്ങൾക്ക് വഴിയൊരുക്കി.
മോഹൻലാൽ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ് ഉൾപ്പെടെയുള്ള നടൻമാർ ആന്റണിയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധി നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ ആന്റണിക്ക് കൈയ്യടിച്ച പൃഥ്വിയടക്കമുള്ളവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റിന് പിന്തുണ പ്രഖ്യാപിച്ചൊരാൾ പൃഥ്വിരാജാണ്. അണ്ണാ ഒകെ അല്ലേന്നാണ് , പൊക്കിവിടുകയാണ്. പൃഥ്വിരാജിനെ കുറിച്ച് ഞാൻ കേട്ടത്, സിനിമ നടൻമാർക്കും നടിമാർക്കുമൊക്കെ അവരുടെ ശരീരമാണ് ടൂൾ, അതാണ് അവരുടെ അസറ്റ്, പൃഥ്വിരാജിന്റെ ബോഡി ബിൽഡ് ചെയ്യാൻ വരുന്ന ട്രെയിനർമാർക്ക് വരെ പൈസ കൊടുക്കുന്നത് പ്രൊഡ്യൂസർമാരാണെന്നാണ്.
പ്രൊഡ്യൂസർ അസോസിയേഷന്റെ നേതാവായിരുന്ന ഒരാൾ പൃഥ്വിയെ വെച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ കൃത്യമായി പറഞ്ഞിരുന്നു, നിന്റെ ട്രെയിനർക്കുള്ള പൈസ ഞാൻ കൊടുക്കില്ലെന്ന്. ഇതോടെ ഈ പ്രൊജക്ട് ഇവിടെ വെച്ച് നിർത്താമെന്ന് പൃഥ്വി പറഞ്ഞത്രേ. ഇതോടെ പ്രൊഡ്യൂസർ ട്രെയിനർക്ക് പൈസ കൊടുത്തു. അങ്ങനെയൊക്കെ പ്രോഡ്യൂസറെ മുതലെടുക്കുന്നവരാണ് അണ്ണാ ഒകെയല്ലേന്ന് ചോദിക്കുന്നത്.
മറ്റൊരുത്തൻ ഉണ്ണി മുകന്ദൻ ആണ്. മാർക്കോ വിജയിച്ചപ്പോൾ തോന്നിക്കാണും ഞാൻ സുരേഷ് കുമാറിനൊക്കെ മുകളിലാണ്, പിന്തുണ കൊടുത്തക്കളയാം എന്ന്. അജു വർഗീസ് ഒക്കെയാണ് സുരേഷ് കുമാറിന്റെ തന്തയ്ക്ക് വിളിക്കുന്നത്. സ്വന്തമായി ഒരു ഐഡന്റിറ്റി പോലും ഇല്ലാത്ത ചേർത്തല ജയനൊക്കെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ രംഗത്തെത്തിയത്.
ജയൻ പറയുന്നത് അമ്മയുടേയും മോഹൻലാലിന്റേയും ഔദാര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിൽക്കുന്നതെന്നാണ്. ഇതാണ് വർത്തമാനകാല മലയാള സിനിമ. ഭാര്യമാരുടെ കെട്ട് താലി പോലും വിറ്റ് സിനിമയെടുത്ത് കഷ്ടത്തിലായ പ്രൊഡ്യൂസർമാർ നിരവധി ഉണ്ട്. അതിനാൽ സുരേഷ് കുമാർ പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം ഞാൻ യോജിക്കുന്നു. ആകെപ്പാടെ സുരേഷ് കുമാർ പറഞ്ഞതിൽ ഒരു പ്രശ്നം നടൻമാർ സിനിമ നിർമ്മക്കരുത് എന്ന് പറഞ്ഞതാണ്.
ശരിക്കും ഈ നടൻമാരെ കൊണ്ട് പടമെടുപ്പിച്ച് ഇവന്റെയൊക്കെ പൈസ തീർക്കണം എന്നാണ്. നടിമാരും നിർമ്മാണത്തിലേക്ക് കടന്നല്ലോ, മഞ്ജു വാര്യർ അല്ലേ കയറ്റം ചെയ്തത്. ഇപ്പോൾ മഞ്ജു വാര്യരുടെ സമ്മതം ഇല്ലാതെ അമേരിക്കയിൽ പോയിരുന്ന് സംവിധായകൻ ആ പടം ഫ്രീ ആയി കാണിച്ചു. മഞ്ജു വാര്യർ ബുദ്ധിയുള്ള പെണ്ണാണെന്നാണ് ഞാൻ കരുതിയത്. മലയാളത്തിൽ ഏത് നായികയ്ക്കാണ് വലിയ പൈസ മുടക്കി സിനിമ എടുക്കാൻ പറ്റുക? അല്ലെങ്കിൽ നയൻതാരയെ പോലെ ഉള്ളവരായിരിക്കണം.
മോഹൻലാലിന് ഇപ്പോഴും 20 കോടിയുടെ മാർക്കറ്റ് വാല്യു ഉണ്ട്. അങ്ങനെയുള്ളൊരു നായിക മലയാളത്തിൽ ഇല്ല. അതുകൊണ്ട് നടിമാർ കൈയ്യിലുള്ള പൈസയെടുത്ത് സിിനിമ ചെയ്യാൻ നിന്നാൽ മൊത്തം പൈസയും ഇല്ലാതായിപ്പോകും. ശരീരം കാണിച്ച് ഉദ്ഘാടനം ചെയ്യാൻ പോകുന്നവരൊക്കെ ആ പണമെടുത്ത് സിനിമ ചെയ്യാൻ പോയാൽ വലിയ നഷ്ടമാകും എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.
