Malayalam
‘ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വെല്‍ പ്ലാന്‍ഡായി ചെയ്ത കേസാണ്, അയാള്‍ പങ്കാളിയല്ല’; ശാന്തിവിള ദിനേശ്
‘ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വെല്‍ പ്ലാന്‍ഡായി ചെയ്ത കേസാണ്, അയാള്‍ പങ്കാളിയല്ല’; ശാന്തിവിള ദിനേശ്
ഇടയ്ക്കിടെ തന്റെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബിലൂടെയാണ് മിക്കപ്പോഴും മലയാള സിനിമയിലെ അനീതിയെ കുറിച്ചും താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ ആരോപണങ്ങളുന്നയിക്കുന്നത്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. മുമ്പ് സിനിമയില്‍ സജീവമായിരുന്ന ശാന്തിവിള ദിനേശ് ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും സംവിധാനത്തില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണ്.
താന്‍ സീരിയല്‍ പോലും ചെയ്യാതെ മാറി നില്‍ക്കുന്നത് നിര്‍മാതാക്കള്‍ക്ക് നായികമാരെ കൂട്ടിക്കൊടുക്കാന്‍ കഴിയാത്തത് കൊണ്ടാണെന്ന വിവാദ പരാമര്‍ശം ഒരിക്കല്‍ ശാന്തിവിള ദിനേശ് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. നളിനി ജമീലയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ നടി വിദ്യ ബാലനെ അഭിനയിപ്പിക്കണമെന്നും വലിയ ആഗ്രഹമുണ്ട്.
പക്ഷെ അതിന് പത്ത്, ഇരുപത് കോടി രൂപ ആവശ്യമായി വന്നേക്കും. സിനിമ ചെയ്യാന്‍ അറിയുമോ എന്നതല്ല കാശ് മുടക്കാന്‍ ആളെ കിട്ടണമെന്നുള്ളതാണ് പ്രധാനം. എനിക്ക് കൂട്ടി കൊടുക്കാന്‍ മടിയില്ലെങ്കില്‍ എത്ര പ്രൊഡ്യൂസറെ വേണമെങ്കിലും കിട്ടും. ഇവരോടൊക്കെ പോടാ പുല്ലേ എന്നേ പറയുകയുള്ളു.
ഇപ്പോഴിതാ നടന് ദിലീപിനെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിലീപിനെ കുറിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചത്. ദിലീപെന്ന ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ പ്ലാന്‍ഡായി ചെയ്ത കേസാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
‘ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വെല്‍ പ്ലാന്‍ഡായി ചെയ്ത കേസാണ്. അയാള്‍ പങ്കാളിയല്ല. മുമ്പ് ദിലീപിനെ പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബന്ധമുണ്ട്. ഇടയ്ക്കിടെ ദിലീപ് വിളിക്കും ഒരുപാട് നേരം സംസാരിക്കും. അയാള്‍ എന്നെ ചേട്ടായെന്നാണ് വിളിക്കുന്നത്. എനിക്ക് അത് കേള്‍ക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്. പേഴ്സണ്‍ കാര്യങ്ങളെല്ലാം സംസാരിക്കും. ദിനേശേട്ടാ ഇവരെല്ലാം എന്താണ് എന്നെ കുറിച്ച് അങ്ങനെ സംസാരിക്കുന്നത് പെരുമാറുന്നത് എന്നൊക്കെ ചോദിക്കും.
അപ്പോള്‍ ഞാന്‍ പറയും നീ ഇതൊന്നും കാര്യമാക്കണ്ട. നിനക്ക് വേറെ ജോലിയില്ലേയെന്ന്. ദിലീപ് എന്നെ വിളിച്ചിട്ട് ഒരു ഡേറ്റ് തരാമെന്ന് പറഞ്ഞാല്‍ അഞ്ച് കഥ ഞാന്‍ പറയും. പക്ഷെ ഞാന്‍ അങ്ങോട്ട് പോയി ചോദിക്കില്ല. ദിലീപേ ജീവിക്കാന്‍ നിവര്‍ത്തിയില്ല ഡേറ്റ് തരണം എന്നൊന്നും പറയില്ല. അങ്ങനെ പറയാനാണെങ്കില്‍ എനിക്ക് മമ്മൂട്ടിയോട് പറഞ്ഞാല്‍ പോരെ. അദ്ദേഹത്തിന്റെ മൂന്ന് പടത്തിന്റെ സെറ്റില്‍ പോയി ആ കാരവാന് മുമ്പില്‍ നിന്നാല്‍ മൂന്നാമത്തെ സെറ്റില്‍ വെച്ച് കേറിവായെന്ന് പറഞ്ഞ് കാര്യം തിരക്കും.’
‘ഇക്കാ…. എനിക്കൊരു പടം ചെയ്യണം എങ്ങനെ എങ്കിലും ഡേറ്റ് തരണമെന്ന് പറഞ്ഞാല്‍ സിനിമ ചെയ്യാന്‍ പറ്റും. പക്ഷെ ഞാന്‍ മമ്മൂട്ടിയെക്കാള്‍ മുകളിലാണെന്ന് പറഞ്ഞ് നടന്നാല്‍ എങ്ങനെ ഡേറ്റ് കിട്ടും. സിനിമയില്‍ പുറകെ നടക്കണം. എനിക്ക് അതിനുള്ള ക്ഷമയില്ല’ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
അതേസമയം, യുവതാരങ്ങളായ ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരേയും അടുത്തിടെ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ പോലും ആര്‍ക്കും സെറ്റില്‍ തലവേദന സൃഷ്ടിക്കാറില്ല. പക്ഷെ വിരലിലെണ്ണാവുന്ന വിജയിച്ച പടങ്ങള്‍ മാത്രമുള്ള യുവതാരങ്ങള്‍ക്കാണ് അഹങ്കാരം എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
ഒരു വര്‍ഷത്തേക്ക് ഷെയ്ന് നിഗത്തെ അഭിനയിപ്പിക്കില്ലെന്ന് തീരുമാനിച്ചാല്‍ തന്ന പ്രശ്നങ്ങള്‍ കുറേ തീരും. പല താരങ്ങളുടേയും പേര് വെച്ച് പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞിട്ടുണ്ട്. പക്ഷെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഷൂട്ട് ചെയ്ത ഭാഗം തന്നേയും ഉമ്മയേയും സഹോദരിമാരേയും കാണിക്കണമെന്ന് ഷെയ്ന് ആവശ്യപ്പെടുമ്പോള്‍ അപ്പോള്‍ തന്നെ പാക്കപ്പ് പറയേണ്ടായിരുന്നുവോ എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.
എടുത്ത ഷോട്ട് സംവിധായകന് ഓക്കെ പറഞ്ഞിട്ടും, സര് അത് എനിക്ക് അത്ര നന്നായി തോന്നിയില്ല, ഒന്നുകൂടി എടുക്കാമെന്ന് പറയുകയും അത്തരത്തില്‍ വീണ്ടും ആ ഷോട്ട് എടുക്കുന്നതിനിടയില്‍ ഹെലികോപ്റ്ററില്‍ നിന്നും വീണ് മരിച്ച ജയന് ജീവിച്ച നാടാണ് ഇത്. പക്ഷെ ഇപ്പോള്‍ എന്ത് ചെയ്യാനാണ്. കഞ്ചാവ് അടിച്ച് കിറുങ്ങി ഇരിക്കുന്ന മോന്തയുമായി ഇറങ്ങിയിരിക്കുന്ന കുറേ കൂതറ പിള്ളേരാണ് സംവിധായകന് ആരാവണം ഷോട്ട് എവിടെ വെക്കണം എന്നൊക്കെ തീരുമാനിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
രാത്രി എടുക്കാനുള്ള ഷോട്ട് പകല്‍ എടുക്കണം. രാവിലെ പത്ത് മണിക്ക് വരണം എന്ന് പറഞ്ഞാല്‍ രാത്രി പത്ത് മണിക്ക് വരിക. തുടങ്ങി മലയാള സിനിമയെ ഒരു പിള്ളേര് കളിയുടെ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ഇവനൊന്നും ഇനി ക്യാമറയുടെ മുന്നില്‍ നില്‍ക്കാനുള്ള അവസരം കൊടുക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.
നിര്‍മ്മാതാക്കളും സംവിധായകരും താരസംഘടനയായ അമ്മയും ഫെഫ്കയുമൊക്കെ ഒറ്റക്കെട്ടായി നിന്നാല്‍ മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ സാധിക്കും. സിനിമ എന്ന് പറയുന്നത് അത് സംവിധായകന്റെ കലയാണ്. എടുത്ത ഷോട്ട് ഞാനും എന്റെ ഉമ്മയും കൂടി കണ്ടതിന് ശേഷം അപ്രൂവ് ചെയ്താല്‍ മതിയെന്ന് പറയുന്നവനെയൊക്കെ ചവിട്ടി പുറത്താക്കുകയാണ് വേണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.
