News
അത്തരത്തിൽ വാര്‍ത്ത കൊടുത്താല്‍ ഈ എക്സിക്യൂട്ടീവിലുള്ള ഇരുപത്തൊന്നെണ്ണത്തിന്റെ കഥ ഇരുപത്തൊന്ന് എപ്പിസോഡില്‍ പറയുമെന്ന് പറഞ്ഞു…. ഇഷ്ടം പോലെ പറയാനുണ്ട്! ഇതോടെ ഒരുത്തനും മിണ്ടിയില്ല; ശാന്തിവിള ദിനേശ്
അത്തരത്തിൽ വാര്‍ത്ത കൊടുത്താല്‍ ഈ എക്സിക്യൂട്ടീവിലുള്ള ഇരുപത്തൊന്നെണ്ണത്തിന്റെ കഥ ഇരുപത്തൊന്ന് എപ്പിസോഡില്‍ പറയുമെന്ന് പറഞ്ഞു…. ഇഷ്ടം പോലെ പറയാനുണ്ട്! ഇതോടെ ഒരുത്തനും മിണ്ടിയില്ല; ശാന്തിവിള ദിനേശ്
സംവിധായകൻ ശാന്തിവിള ദിനേശിനെ പരിചയപ്പെടുത്തണ്ട ആവിശ്യമില്ല. വിവാദപരമായ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പലതും ശാന്തിവിള തുറന്ന് പറയാറുണ്ട്.
ഏറ്റവും പുതിയതായി നടന് ദിലീപിനെ കുറിച്ചും അദ്ദേഹത്തിന്റെ കേസിനെ കുറിച്ചു സംസാരിക്കുകയാണ് . ഒപ്പം ഫെഫ്കയില്‍ നിന്നും പുറത്തായതിന്റെ കാരണവും ഇനിയൊരു സിനിമ സംവിധാനം ചെയ്യാത്തത് എന്ത് കൊണ്ടാണെന്നും താരം പറയുന്നു. ഇതിനിടയില്‍ തന്നെ കുറിച്ച് അനാവശ്യ വാര്‍ത്ത വന്നാല്‍ പലരുടെയും കഥ വെളിപ്പെടുത്തുമെന്നാണ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറയുന്നത്.
ദിലീപ് നിങ്ങള്‍ക്ക് അപ്രാപ്യനായ നടനല്ലേ എന്ന ചോദ്യത്തിന് ഒരാളും പ്രാപ്യമോ അപ്രാപ്യമോ അല്ലെന്നാണ് ദിനേശിന്റെ മറുപടി. മാത്രമല്ല ‘സിനിമയുടെ പേരില്‍ ഇവരുടെ പുറകേ നടക്കണം. എനിക്കതിനുള്ള ക്ഷമയല്ല. ഞാനിപ്പോള്‍ യൂട്യുബ് ചാനല്‍ കൊണ്ട് സംതൃപ്തനാണ്. അന്തസായി ജീവിക്കുന്നുണ്ട്. ഇവരൊന്നും എന്നെ അടുപ്പിക്കാത്തതല്ല. ഞാന്‍ സ്വയം അകന്നു നടക്കുന്നതാണ്. എന്നെ അടുപ്പിക്കാതിരിക്കാനും മാത്രം ആംപിയര്‍ ഉള്ളവന്മാരൊന്നും മലയാള സിനിമയില്‍ ഇല്ല’.
ഫെഫ്കയില്‍ നിന്ന് രാജി വെച്ചപ്പോള്‍ ഞാന്‍ ആ കത്തിന് പുറത്ത് ഒരു വാചകം എഴുതിയിരുന്നു. ഞാന്‍ രാജി വെക്കുകയാണെന്നത് ഒളിപ്പിച്ച് വെച്ച് ‘ദിനേശിനെ പുറത്താക്കി’ എന്നെങ്ങാനും വാര്‍ത്ത കൊടുത്താല്‍ ഈ എക്സിക്യൂട്ടീവിലുള്ള ഇരുപത്തൊന്നെണ്ണത്തിന്റെ കഥ ഇരുപത്തൊന്ന് എപ്പിസോഡില്‍ പറയുമെന്ന് പറഞ്ഞു. ഇതോടെ ഒരുത്തനും മിണ്ടിയില്ല. ഇത് തന്നെ മാക്ടയ്ക്കും എഴുതി കൊടുത്തു. എന്നെ പുറത്താക്കിയെന്ന് പറഞ്ഞാല്‍ അവരുടെയും കഥ പറയും. കാരണം ഇഷ്ടം പോലെ പറയാനുണ്ട്.
‘അമ്മയിലുള്ള ഒരുത്തന് പോലും എന്നെ മേയാന്‍ വരത്തില്ല. ഞാന്‍ അവന്റെയൊക്കെ ചിലവില്ല കഴിയുന്നത്. ഇവരുടെ ഡേറ്റ് ചോദിച്ച് ചെല്ലാറില്ല, ജീവിക്കാന്‍ നിവൃത്തിയില്ല, പതിനായിരം രൂപ തരണമെന്ന് പറഞ്ഞ് ആരോടും ചോദിച്ചിട്ടില്ല. പിന്നെ ഞാനെന്തിനാണ് പേടിക്കുന്നത്. ഒരുത്തനെയും എനിക്ക് പേടിയില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ല. അങ്ങനെയുള്ളവനെ രണ്ട് തവണ തൂക്കിക്കൊല്ലാന്‍ പറ്റില്ലല്ലോ. എനിക്ക് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്’, സംവിധായകൻ പറയുന്നു.
‘നളിനി ജമീലയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ നടി വിദ്യ ബാലനെ അഭിനയിപ്പിക്കണമെന്നും വലിയ ആഗ്രഹമുണ്ട്. പക്ഷേ അതിന് പത്ത് ഇരുപത് കോടി രൂപ ആവശ്യമായി വന്നേക്കും. സിനിമ ചെയ്യാന്‍ അറിയുമോ എന്നതല്ല, കാശ് മുടക്കാന്‍ ആളെ കിട്ടണമെന്നുള്ളതാണ്. എനിക്ക് കൂട്ടി കൊടുക്കാന്‍ മടിയില്ലെങ്കില്‍ എത്ര പ്രൊഡ്യൂസറെ കിട്ടും. പോടാ പുല്ലേ എന്നേ പറയുകയുള്ളു. എനിക്ക് നായികമാരെ കൂട്ടികൊടുക്കാന്‍ കഴിയില്ലാത്തത് കൊണ്ടാണ് സീരിയല്‍ പോലും ചെയ്യാതെ നില്‍ക്കുന്നതെന്നാണ്’, ശാന്തിവിള ദിനേശ് പറയുന്നത്.
അതേ സമയം ശാന്തിവിള ദിനേശിന്റെ തുറന്ന് പറച്ചിലിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ലഭിക്കുന്നത്. ആകെ ഒരു സിനിമ മാത്രം ചെയ്തിട്ടള്ള ആളാണ് ദിനേശ്. അതും ദുരന്തമായിരുന്നു. ഇങ്ങനെയുള്ള ആള്‍ക്ക് സിനിമ കിട്ടാത്തതാണോ അതോ ചെയ്യാത്തതാണോ എന്ന് പൊട്ടന്മാര്ക്ക് പോലും മനസിലാവും. എന്തായാലും പറയുന്ന കാര്യങ്ങളില്‍ ചിലതുണ്ടെങ്കിലും ഇടയ്ക്കുള്ള തള്ള് സഹിക്കാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ കമന്റിലൂടെ പ്രതികരിക്കുന്നത്.
