Actor
അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ്
അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് ശാന്തിവിള ദിനേശ്.
ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്നത് യാതൊരു വിധ സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യമിട്ടല്ലെന്ന് പറയുകയാണ് സംവിധായൻ. ലീപിനെ പരിചയമില്ലാത്ത കാലത്താണ് ഞാൻ ഈ കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത്. അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയുമെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാർ പറയുന്നത് ദിലീപിന് വേണ്ടി ചിലർ കാശുവാങ്ങി സംസാരിക്കുന്നുവെന്നാണ്.
കാശ് കൊടുത്താൽ എന്തും നേടാം എന്ന് വിചാരിക്കുന്ന നിന്നെപ്പോലുള്ളവർ വിചാരിക്കും. നടൻ മഹേഷ്, രാഹുൽ ഈശ്വർ, സജി നന്ത്യാട്ട് തുടങ്ങിയ കുറച്ചുപേർ മാത്രമാണ് ദിലീപിന് ഒപ്പം നിൽക്കുന്നത്. ശേഷിക്കുന്ന വീരശൂരപരാക്രമികളെല്ലാം തന്നെ അപ്പുറത്താണ് നിൽക്കുന്നത്. ദിലീപ് ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചവന്മാരെല്ലാം മറുവശത്ത് നിൽക്കുന്നു. ദിലീപിനോടൊപ്പം നിൽക്കുന്ന ആരെങ്കിലും ഒരാൾ കാശുവാങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാമോ?
രാഹുൽ ഈശ്വർ കാശ് വാങ്ങിയിട്ടാണോ സംസാരിക്കുന്നത്? നടൻ മഹേഷ് അങ്ങനെ ചെയ്യുന്ന ആളാണോ? സജി നന്ത്യാട്ട് അങ്ങനെയുള്ള ആളാണോ. ഒരിക്കലും അങ്ങനെയൊന്നും പറയരുത്. ഞാൻ മാത്രം പെർഫക്ട് എന്നാണ് ലൈൻ. എന്തായാലും അത് അവിടെ ഇരിക്കട്ടേയെന്നും അദ്ദേഹം പറയുന്നു. ഒന്നര കോടിക്ക് ദിലീപ് കൊടുത്ത കൊട്ടേഷൻ എടുത്ത പൾസർ എത്രമാത്രം ക്രൂരമായി പെരുമാറി എന്നുള്ള കഥ മലയാള മനോരമയിലെ കണ്ണീരാറ്റിലെ തോണി വായിക്കുന്നത് പോലെ അദ്ദേഹം പറഞ്ഞു ഫലിപ്പിക്കുന്നത് സമ്മതിച്ചു കൊടുത്തേ പറ്റൂ.
എന്തൊരു സഹോദര സ്നേഹമാണ്. എത്രചാനലുകളിലായി എത്രകാലമായി ഈ കദന കഥ അലക്കുന്നു. ഞാൻ ഇങ്ങനെ അലക്കുന്നതും ഇപ്പോൾ നടക്കുന്നത് പോലുള്ള നാടകങ്ങൾ നടത്തുന്നതും എന്റെ ഒരു ബന്ധുവിനു വേണ്ടിയാണെന്നുകൂടി പറയാനുള്ള സത്യസന്ധത കൂടി മൊട്ട കാണിക്കണമായിരുന്നു.
തൃശ്ശൂരിൽ നിന്നും ഗോവ വരെ കൊണ്ടുപോയ പൾസറിന് കാടും കടലും വിജനതയും ഒക്കെ കിലോമീറ്റർ ദൂരം എളുപ്പത്തിൽ ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാതെ കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ നൂറുകണക്കിന് വാഹനങ്ങൾ തെക്കും വടക്കും ഓടുന്ന റോഡിൽ രാത്രി ഇത്രയും ഭീകരമായ ഒരു ദൃശ്യം പകർത്തിയതും, ഓടുന്ന വണ്ടിയിൽ ലൈറ്റ് അപ്പ് ഇല്ലാതെ ചിത്രീകരിക്കാൻ പറ്റുന്ന ക്യാമറയുള്ള ഫോൺ സംഘടിപ്പിച്ചതും തന്റെ ജോലി കഴിഞ്ഞപ്പോൾ അവർ പറഞ്ഞ സ്ഥലത്ത് കൊണ്ടുവിടുകയും ഒക്കെ ചെയ്ത പൾസർ സുനിൽ തീർച്ചയായിട്ടും ഒരു ദൈവപുത്രനാണ് ഞാൻ പറയും.
വർഷം എട്ടു കഴിഞ്ഞിട്ടും ഫോണും ഒറിജിനൽ സിമ്മും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ വലിയ മനസ്സിനെയും നമ്മൾ നമിക്കണം എന്നും ഞാൻ പറയും. 2017ൽ ഫെബ്രുവരി 17ന് നടിയോട് മോശമായി പെരുമാറി. ആമുഖമായി നടിയോട് ഇത് ദിലീപ് ഒന്നര കോടിക്ക് തന്ന കൊട്ടേഷൻ ആണെന്നും സഹകരിക്കണമെന്നും ഞാൻ പറഞ്ഞു എന്നാണ് പൾസർ സുനി ഇപ്പോൾ പറയുന്നത്. താൻ എത്ര രൂപ വേണമെങ്കിലും തരാം, എന്നെ ഉപദ്രവിക്കരുതെന്ന് യുവനായിക പറഞ്ഞു.
പക്ഷെ താൻ കൃത്യം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നത് നമ്മൾ ക്യാമറ ദൃശ്യങ്ങളിലൂടെ കണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. ജയിലിൽ കിടക്കുന്ന പ്രതി എന്നെ കാശുചോദിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് സംസ്ഥാന ഡിജിപിക്ക് ഫോണിൽ വന്ന വോയ്സ് അടക്കം പരാതി കൊടുത്തപ്പോൾ ചില സംശയങ്ങൾ തീർക്കാനെന്നും പറഞ്ഞ് വിളിച്ചുവരുത്തിയാണ് ദിലീപിനെ ജയിലിൽ ഇടുന്നത്.
തന്റെ കുടുംബജീവിതം തകർത്തതിന് ദിലീപ് കൊട്ടേഷൻ കൊടുത്തതാണ് എന്നാണ് പറയുന്നത്. 2017ൽ ഈ സംഭവം നടക്കുന്നതിനും രണ്ടു വർഷം മുൻപാണ് ദിലീപ് 10000 രൂപ അഡ്വാൻസ് കൊടുത്തതെന്ന് കേസിന്റെ ആരംഭത്തിൽ തന്നെ പൾസർ പറഞ്ഞിട്ടുണ്ട്. 2015ലൊക്കെ മഞ്ജു വാര്യരാണ് ദിലീപിന്റെ ഭാര്യ. അപ്പോൾ കുടുംബം എപ്പോഴാണ് തകർന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
ഏത് കുഞ്ഞിനാണ് ഈ വീഡിയോയിലൂടെ നിങ്ങൾ പ്രേക്ഷകരെ പറ്റിക്കുകയാണെന്ന് അറിയാൻ പാടില്ലാത്തത്. കോടതിയിൽ കീഴടങ്ങാൻ വരുന്ന സമയത്ത് ഹൈക്കോടതിയുടെ എതിർവശത്തുള്ള ഒരു കെട്ടിടത്തിലേക്ക് മതിൽ ചാടി കടന്നുകൊണ്ട് പൾസർ സുനി പോകുകയും അവിടെ എന്തോ പൊതി ഒളിപ്പിച്ചെന്നുമൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഇന്നുവരെ ഈ കേസ് അന്വേഷിച്ച് സിംഹങ്ങളാരും അതുവഴി പോയി എന്താണ് അവിടെ ഒളിപ്പിച്ചതെന്ന് അന്വേഷിച്ചിട്ടില്ല.
മാലിന്യം ഒഴുകുന്നു ഒരു തോട് കാണിച്ചുകൊടുത്തിട്ട് ഇവിടെയാണ് ഫോണും സിമ്മും എറിഞ്ഞതെന്ന് പറഞ്ഞതോടെ നാറുന്ന ആ വെള്ളത്തിൽ ഇറങ്ങി പൊലീസുകാർ തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. അതുകഴിഞ്ഞാണ് പറയുന്നത് ഗോശ്രീ പാലത്തിൽ നിന്നാണ് താഴേക്ക് എറിയുന്നതെന്ന് പറയുന്നത്. ആട് കിടന്നിടത്ത് പൂടപോലും ഇല്ലെന്ന് പറയുന്നത് പോലെയായിരുന്നു സത്യം. എന്നിട്ടാണ് ഇപ്പോൾ വന്ന് ഒർജിനൽ ഫോണും ഒർജിനൽ സിമ്മും ഞാൻ സേഫായി സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയുന്നത്.
ഈ വെളിപ്പെടുത്തലൊക്കെ നടത്തിയിട്ടും ഒരു അന്വേഷണ ഉദ്യോഗസ്ഥരും പൾസർ സുനിയെ വിളിച്ച് വരുത്തിയിട്ടില്ല. ആരും വരുത്തില്ല, കാരം പൾസർ സുനിയിൽ അല്ലല്ലോ അവരുടെ ഗെയിം. ഞങ്ങൾക്ക് ഏത് വിധേനയും ദിലീപിനെ ചട്ടിയിലാക്കണം എന്നതാണ് ചിന്ത. അല്ലെങ്കിൽ ഒർജിനൽ ഫോൺ ലഭിക്കാനുള്ള ശ്രമം നടത്തില്ലേ. അവർ അതിനൊന്നും പോകില്ല. ദിലീപ് എങ്ങനെയെങ്കിലും ഇതോടെ തീരണം എന്ന് മാത്രമേ അവർക്കുള്ളുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഞാൻ ഇതൊക്കെ പറയുമ്പോൾ ചിലർ ഇതിന്റെ താഴെ വന്ന് ‘ദിലീപ് വീണ്ടും പൈസ അയച്ച് തന്ന് കാണും, ദിലീപ് പുതിയ സിനിമക്ക് ഡേറ്റ് തന്നു കാണും, അദ്ദേഹവുമായുള്ള പ്രശ്നങ്ങൾ തീർന്നു കാണും’ എന്നൊക്കെ എഴുതും. എനിക്ക് പുല്ലേ മാത്രം. ആരോടും ഇങ്ങനെയൊന്നും കാണിക്കരുതെന്നെ എനിക്ക് പറയാനുള്ളു.
ഈ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ശരിയായ രീതിയിൽ അന്വേഷിക്കപ്പെട്ടിട്ടില്ല, അതുകൊണ്ട് ദിലീപ് പറയുന്നത് സി ബി ഐ വരണമെന്ന്. സി ബി ഐ അന്വേഷിച്ചാൽ പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്നവർ മുതലുള്ള ഒരുപാട് ആളുകളുടെ ആപ്പീസ് പൂട്ടും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ട് ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് അദ്ദേഹം പറയുന്നതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
മഞ്ജുവോ ശ്രീകുമാർ മേനോനോ ഇതിന് പിന്നിൽ ഇല്ലെന്ന് പൾസർ സുനി പറയുന്നു. മഞ്ജുവിനെ കണ്ടാലറിയാം, ശ്രീകുമാർ മേനോനുമായി ബന്ധം ഇല്ലെന്നും സുനി പറയുന്നു. മഞ്ജുവിന് ഇതിൽ റോളുണ്ടോ എന്നുളള റിപ്പോർട്ടറുടെ ചോദ്യത്തിന് പൾസർ സുനി നൽകുന്ന മറുപടി ഇങ്ങനെയായിരുന്നു; മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോൾ വരാനാണ്. ആ പാവത്തിനെ പിടിച്ച് വലിച്ചിട്ടതല്ലേ.
ഇവർക്ക് എതിരെയുളളവരെയൊക്കെ ഇതിലേക്ക് കൊണ്ട് വന്നതാണ്. മഞ്ജുവിന് ഇഷ്ടമില്ലാത്ത ഒരാളാണെങ്കിൽ അയാളെ കുടുക്കിയതാണ് എന്ന് പറയുക. അങ്ങനെ ഉളള രീതിയിൽ വലിച്ചിട്ടതാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുളള അടുപ്പത്തെ കുറിച്ച് അതിജീവിത മഞ്ജു വാര്യരെ അറിയിച്ചെന്നും ഇത് വിവാഹമോചനത്തിലേക്ക് നയിച്ചുവെന്നും ഇതിലുളള പ്രതികാരമായാണ് കൊട്ടേഷൻ നൽകിയത് എന്നുമാണ് കേസിൽ പറയുന്നത്.
എന്നാൽ പ്രതിഭാഗത്തിന്റെ വാദം ദിലീപിന്റെ മുൻഭാര്യയായ മഞ്ജു വാര്യരും സുഹൃത്ത് ശ്രീകുമാർ മേനോനും ചേർന്ന് പൾസർ സുനിയെ ഉപയോഗിച്ച് ദിലീപിനെ കളളക്കേസിൽ കുടുക്കിയതാണ് എന്നാണ്. എന്നാൽ മഞ്ജുവും ശ്രീകുമാർ മേനോനും ഇക്കാര്യത്തിൽ നിരപരാധികൾ ആണെന്നാണ് പൾസർ സുനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നുമാണ് പൾസർ സുനി പറയുന്നത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.
നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.
ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
