Malayalam
മൈക്ക് കിട്ടിയപ്പോൾ ലിസ്‌റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ്
മൈക്ക് കിട്ടിയപ്പോൾ ലിസ്‌റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ്
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്‌റ്റിൻ സ്‌റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത ചില കാര്യങ്ങൾ ചെയ്‌തെന്നും അത് തുടർന്നാൽ പിന്നെ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുെ പ്രതികരിച്ചത്. ഷൂട്ടിന്റെ പാതി വഴിയിൽ വച്ച് പ്രധാന താരം ഇറങ്ങിപോയതായാണ് ലിസ്‌റ്റിനെ ചൊടിപ്പിച്ചതെന്നുമായിരുന്നു പുറത്ത് വന്നിരുന്ന സൂചനകൾ. ഈ പ്രമുഖ നടൻ നിവിൻ പോളി ആണെന്നും ഇരുവരുമായി ഭിന്നതയിൽ ആണെന്നുമുള്ള വാർത്തകൾ അതിന് പിന്നാലെ പുറത്തുവരികയും ചെയ്‌തിരുന്നു.
എന്നാൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ ഇക്കാര്യം നിഷേധിച്ചിരുന്നു. പിന്നാലെ നിവിൻ പോളിയെ ചേർത്തുവച്ചുള്ള കഥകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പറയാൻ തുടങ്ങിയാൽ സിനിമ മൊത്തത്തിൽ നാറിയിരിക്കുകയാണ്. പരമാവധി സിനിമാക്കാർ സംയമനം പാലിക്കേണ്ട സമയമാണിത്. ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമ്മാതാക്കളുടെ സംഘടനയുടെ ഏതൊക്കെയോ തലത്തിലുള്ള നേതാവാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ദിലീപിനും ഒക്കെ പകരക്കാരനാവാൻ നടനാവാം എന്ന് പറഞ്ഞു വന്ന ആളാണ്.
ബുദ്ധിയുള്ള ആളായതിനാലാവാം പ്രൊഡ്യൂസർ ആവാൻ തീരുമാനിച്ചത്. പെട്ടെന്നാണ് അയാൾ മലയാള സിനിമയിലെ വലിയൊരു നിർമ്മാതാവായി മാറിയത്. ഒരു ബ്രാൻഡായി മാറി, പൃഥ്വിരാജുമായി ഉള്ള ചങ്ങാത്തം, നിവിൻ പോളിയുമായുള്ള ചങ്ങാത്തം, ഒരുപാട് തിയേറ്ററുകൾ ലീസിന് എടുത്ത് നടത്തുന്നു. അങ്ങനെ മലയാള സിനിമയുടെ ഒരു അവിഭാജ്യ ഘടകമായി അദ്ദേഹം മാറുമ്പോൾ അതിന് അനുസരിച്ച് മാറണം. മനസും അതിന് അനുസരിച്ച് വളരണം.
അയാൾ എങ്ങനെയാണെന്ന് വച്ചാൽ, ജീവിക്കാൻ വേണ്ടി ആയിരിക്കും ചിലപ്പോൾ, സുരേഷ് കുമാർ മലയാള സിനിമയിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ നഷ്‌ടത്തെ കുറിച്ച് പത്രസമ്മേളനം വിളിച്ച് തുറന്നുപറയുകയും ഈ എമ്പുരാൻ പത്ത് നൂറ്റമ്പത് കോടി മുടക്കി അതിന്റെ അവസ്ഥ എന്താവുമെന്ന് അറിയില്ലെന്ന് പറയുകയും ചെയ്‌തിരുന്നു.
അതിന്റെ നിർമ്മാതാവ് പറഞ്ഞ കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് വലിയൊരു ഇഷ്യൂ ആയി മാറുകയും ആന്റണി പെരുമ്പാവൂർ അതിന്റെ മറുപടി നൽകുകയും ചെയ്‌തിരുന്നു. അതിന് ഓക്കേ അല്ലേ അണ്ണാ എന്ന് പൃഥ്വിരാജ് അടക്കം മറുപടി ഇടുകയും, അജു വർഗീസ്, ഉണ്ണി മുകുന്ദൻ ഒക്കെ പൊക്കി വിട്ടു കൊടുക്കുകയും ചെയ്‌തു. ഇവനൊക്കെ നടന്ന കാലത്ത് നല്ല പടങ്ങൾ എടുത്തയാളാണ് സുരേഷ് കുമാർ.
മോഹൻലാലിനെ വാർത്തെടുക്കുന്നതിൽ പോലും നിർണായകമായ പങ്കുവഹിച്ച ആളാണ് ശ്രീ സുരേഷ് കുമാർ. അപ്പൊ ആന്റണി പെരുമ്പാവൂർ ആയാലും പൃഥ്വിരാജ് ആയാലും ഉണ്ണി മുകുന്ദനോ അജു വർഗീസോ ആയാലും ഇത്തരം കമന്റുകൾ ഇടുമ്പോൾ മോഹൻലാൽ തിരുത്തേണ്ടതാണ്. മോനെ അങ്ങനെ പറയരുത് മോനെ, അവൻ എന്റെ സിനിമയിലെ തുടക്കം കുറിച്ച് തന്ന ആളാണെന്നൊക്കെ പറഞ്ഞു കൊടുക്കേണ്ടതായിരുന്നു.
പക്ഷേ അയാൾ അത് പറയില്ല. കാരണം അയാൾ ഡിപ്ലോമാറ്റിക് ഒന്നുമല്ല, വെറുമൊരു വായില്ലാക്കുന്നിലപ്പനാണ്. ഇതിൽ എനിക്കെന്ത് കാര്യം എന്ന് ആലോചിച്ച്, അവർ തമ്മിൽ വേണേൽ തന്തയ്ക്ക് വിളിച്ചോട്ടെ എന്ന് കരുതി മോഹൻലാൽ അനങ്ങാതെയിരുന്നു. നേരെ മറിച്ച് മോഹൻലാലിനെ ആണ് ഇങ്ങനെ ആളുകൾ പറഞ്ഞിരുന്നതെങ്കിൽ സുരേഷ് കുമാർ ഇടപെടുമായിരുന്നു.
അതാണ് സുരേഷിന്റെ ക്യാരക്റ്റർ. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ മോഹൻലാൽ തിരുത്തണമായിരുന്നു. അത് ചെയ്‌തില്ല പോട്ടെ. അപ്പൊ അന്ന് ലിസ്‌റ്റിൻ സ്‌റ്റീഫൻ ചെയ്‌ത പരിപാടി എന്താണെന്ന് വച്ചാൽ, സുരേഷ് കുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞതും ശരിയാണെന്നും പറഞ്ഞു. ഒരു അഴവഴമ്പൻ നിലപാട് എടുത്തു.
ഈ ചെറുപ്പക്കാരൻ ഇങ്ങനെയാണോ എന്നും ഇപ്പോഴത്തെ ചെറുപ്പക്കാർ ഒക്കെ ഇങ്ങനെയാണോ എന്നുമൊക്കെ ഞാൻ ചിന്തിച്ചു. ഒരു വ്യക്തതയോ തീരുമാനമോ ഇല്ല. അതിന്റെ പരിണിതഫലമാണ് മറ്റേ സംഭവം. മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് എന്നോട് പറഞ്ഞിരുന്നു പരിപാടിയിൽ പുള്ളിയെ ക്ഷണിച്ചില്ലെന്ന്. അതാണ് ലിസ്‌റ്റിന്റെ സ്വഭാവം.
മൈക്ക് കിട്ടിയപ്പോൾ ലിസ്‌റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി. അത് കഴിഞ്ഞപ്പോൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ മുഴുവൻ പേർക്കും എതിരെ പോലീസ് കേസ് കൊടുത്ത ഒരു സ്ത്രീ വന്നു പറയുകയാണ് അയാളെ പുറത്താക്കണം എന്ന്. പുറത്തായി നിൽക്കുന്ന അവരാണ് പറയുന്നത് അയാളെ പുറത്താക്കണമെന്ന്.
അന്ന് മോശമായി സംസാരിച്ചപ്പോൾ ജഗതി ശ്രീകുമാറിനെ കൊണ്ട് മാപ്പ് പറയിച്ചിരുന്നു. ജഗതി നിരുപാധികം മാപ്പ് പറഞ്ഞു. അങ്ങനെ മാപ്പ് പറയാതെ വിട്ടിട്ടുണ്ടെങ്കിൽ അത് തിലകനെ മാത്രമാണ്. സിനിമാക്കാർ എല്ലാം മാഫിയകളാണെന്നും ഗുണ്ടകൾ ആണെന്നും ഒക്കെ അദ്ദേഹം വിളിച്ചു പറഞ്ഞു. എന്നിട്ട് പോലും അദ്ദേഹത്തോട് ക്ഷമിച്ചു.
ആൻ രഞ്ജിത്തിന്റെ സിനിമയിൽ തിലകനെ അഭിനയിപ്പിക്കാൻ ബി ഉണ്ണികൃഷ്‌ണനാണ് സമ്മതം മൂളിയത്. അന്ന് അവർ ആരും എതിർത്തിരുന്നില്ല. രഞ്ജിത്ത് വാശിപിടിച്ചു അഭിനയിപ്പിച്ചാൽ പോലും വേറെ ടെക്‌നീഷ്യൻസിനെ കിട്ടില്ല. അങ്ങനെ തിലകൻ ചേട്ടന് ഒരുപാട് ഇളവ് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ നടക്കുന്നവൻമാർ എല്ലാം തിലകൻ ചേട്ടനെ പൊക്കിവിട്ടാണ് ഇങ്ങനെ ആക്കിയത്.
തിലകൻ ചേട്ടൻ പാവം ആയത് കൊണ്ട് പറ്റിച്ചതാണ്. ഇവരൊക്കെ കൂടി കൊണ്ട് പോയി കൊന്നതാണ്. ഇനിയും ഒരുപാട് കാലം ജീവിക്കേണ്ടതായിരുന്നു. ഫിക്ഷണൽ ആയിട്ടാണ് അദ്ദേഹം ശത്രുക്കളെ സൃഷ്‌ടിച്ചത്. എംജി രാധാകൃഷ്‌ണൻ വിളിക്കുന്നു, ഈഴവനായ തന്നെ മലയാള സിനിമയിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾ നായന്മാർ ട്രിവാൻഡ്രം ക്ലബിൽ ഇരുന്ന് തീരുമാനിച്ചെന്ന് പറഞ്ഞു.
അത് കേട്ടപ്പോൾ തിലകൻ ചേട്ടൻ ഉള്ളതാണെന്ന് പറഞ്ഞു. നായന്മാരുടെ ബെൽറ്റിൽ, മോഹൻലാൽ സ്വന്തം അച്ഛനെക്കാൾ കൂടുതൽ അച്ഛാ എന്ന് വിളിച്ചത് എന്നെയാണ്. ആ മോഹൻലാൽ എന്ന നായർ അടക്കം ട്രിവാൻഡ്രം ക്ലബിൽ ചേർന്ന യോഗത്തിലാണ്. തിലകൻ ചേട്ടനെ ആദ്യമായി സിനിമയിൽ നിന്നൊഴിവാക്കിയത്, ജാതി പറയുകയാണ് എന്ന് വിചാരിക്കരുത് അദ്ദേഹത്തിന്റെ ജാതിയിൽ പിറന്ന ജോഷി സാറിന്റെ പടത്തിൽ നിന്നാണ്.
നവമാധ്യമങ്ങൾ ഒക്കെ ശക്തമായ കാലഘട്ടമാണിത്. ആ കാലത്ത് നിവിൻ പോളിയെ പോലെയൊരാളിനെ പേര് പറയാതെ ചെയ്യാൻ പാടില്ലാത്തത് ചെയ്‌തു എന്നൊക്കെ പറയുമ്പോൾ ആർക്കും സംശയം തോന്നാം ആരാണെന്ന്. അങ്ങനെ പല നായകരും സിനിമകളുടെ ഇടയിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. അങ്ങനെ പലരുമുണ്ട്. ആ ആളാരാണെന്ന് തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം.
കുഞ്ചാക്കോ ബോബനാണോ, ദിലീപ് ആണോ, ഷൈൻ ടോം ചാക്കോയാണോ, ഷെയ്ൻ നിഗമാണോ എന്നൊക്കെ ആർക്കും സംശയിക്കാം. ഇത്തരമൊരു ചോദ്യം എറിഞ്ഞു കൊടുത്തത് ശരിയായില്ല. നിവിൻ പോളിയെ പറ്റി പറയുന്നത്, അവർ പരസ്‌പരം കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നവരാണെന്നാണ്. ലിസ്‌റ്റിൻ സ്‌റ്റീഫന്റെ രണ്ട് മിനിറ്റ് നേരത്തെ പ്രസംഗത്തിലൂടെ ഒരുപാട് പേരെ ഇരുട്ടത്ത് നിർത്തിയെന്നോ മഴയത്ത് നിർത്തിയെന്നോ ഒക്കെ പറയാം എന്നും അദ്ദേഹം പറയുന്നു.
അതേസമയം, മലയാള സിനിമയിലെ ഒരു പ്രമുഖൻ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിൻ പറയുന്നത്. എന്നാൽ നടന്റെ പേര് വെളിപ്പെടുത്താനോ എന്താണ് സംഭവമെന്ന് വ്യക്തമാക്കാനോ ലിസ്റ്റിൻ ഒരുക്കമായിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഞാൻ മലയാള സിനിമയിലേക്ക് വന്നിട്ട് പത്ത്-പതിനഞ്ച് വർഷമായി. കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്.
വലിയ മാലപ്പടക്കത്തിന് ഇന്ന് തിരികൊളുത്തിയിരിക്കുകയാണ്. അത് വേണ്ടായിരുന്നു. ഞാനിത് പറയുന്നത് ആ നടൻ കാണും. ആ നടൻ ചെയ്തത് വലിയ തെറ്റാണെന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവർത്തിക്കരുത്. കാരണം അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ പല പ്രശ്‌നങ്ങൾക്കും കാരണമായി മാറുമെന്നും ഞാൻ അറിയിക്കുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു.
നേരത്തെ താരങ്ങളുടെ പ്രതിഫലത്തെയും നിബന്ധനകളെയും വിമർശിച്ച് ലിസ്റ്റിൻ രംഗത്തുവന്നിരുന്നു. ആർട്ടിസ്റ്റുകൾക്ക് ഒരു ഇൻകം മാത്രമാണ് കിട്ടുന്നത്. ഇവരങ്ങ് മതിമറക്കുകയാണ്. ജനങ്ങൾ കാണിക്കുന്ന സ്‌നേഹം ഇവർ ഞങ്ങളുടെയടുത്ത് നിന്നും മുതലെടുക്കുകയാണ്. ബിസിനസിനനുസരിച്ചാണോ ശമ്പളം വാങ്ങുന്നത്, ഇത്രയും സൗകര്യങ്ങളുടെ ആവശ്യമുണ്ടോ, തൃപ്തിയോടെയാണ് പ്രൊഡ്യൂസർ ഇതെല്ലാം ചെയ്യുന്നത് എന്നൊക്കെയുള്ള കാര്യങ്ങളുണ്ട്. പല ആർട്ടിസ്റ്റുകളുമായും സംസാരിക്കേണ്ട ഘട്ടത്തിലേക്ക് വരികയാണെന്നായിരുന്നു ല്ിസ്റ്റിൻ പറഞ്ഞത്.
അനുഭവ സമ്പത്തുള്ള നിർമാതാക്കൾക്ക് പോലും പലതും നേരിടേണ്ടി വരുന്നു. മേക്കപ്പിട്ട് കഴിഞ്ഞാൽ ഇവർ വേറെ ക്യാരക്ടറാണ്. പിന്നെ ഫൈവ് സ്റ്റാർ ഫെസിലിറ്റിയാണ്. സ്വയം മറന്ന് പോകുകയാണിവരെന്നും ലിസ്റ്റിൻ സ്റ്റീഫൻ വിമർശിച്ചു. ചെറിയ കാര്യങ്ങൾ വന്ന് കഴിഞ്ഞാൽ ഇവർ ഭയങ്കര സെൻസിറ്റീവായി മാറുകയാണ്. അപ്പോൾ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. നേരിട്ടുള്ള ഇടപെടൽ അതോടെ പോകും.
നമുക്ക് മുന്നിൽ വേറൊരാളെ കൊണ്ട് നിർത്തി അവർ മുഖാന്തരം കാര്യങ്ങൾ ചെയ്യും. സിനിമ നമുക്കും പാഷനാണ്. ഇവരേക്കാൾ കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നു. പക്ഷെ ഞങ്ങൾ ആക്ടേർസ് അല്ല. ഞങ്ങൾ ആക്ട് ചെയ്യുന്നത് ഇവരുടെ അടുത്താണ്. നമ്മുടെ പ്രശ്‌നങ്ങൾ മനസിലാകാത്തത് പോലെ അവർ ഇങ്ങോട്ട് ആക്ട് ചെയ്യുമ്പോൾ ചിലപ്പോൾ നിർമാതാക്കളും പൊട്ടിത്തെറിക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.
ഈ ഇൻഡസ്ട്രിയിൽ അഞ്ച് ശതമാനത്തിൽ താഴെ പേർ മാത്രമാണ് മുഴുവൻ പൈസയും കൊണ്ട് വന്ന് പടം പ്രൊഡ്യൂസ് ചെയ്യുന്നവർ. ബാക്കിയുള്ളവർ ലോണെടുത്തും പലിശയ്ക്കും വാങ്ങിയു അഡ്ജസ്റ്റ്‌മെന്റിലുമാണ് സിനിമ നിർമിക്കുന്നത്. അഭിനേതാക്കളോട് ശമ്പളം കുറയ്ക്കണമെന്ന് പറയുന്നയാളാണ് ഞാൻ. 100 രൂപ ലാഭം കിട്ടുമെങ്കിൽ എനിക്ക് അതിൽ നിന്ന് 25 രൂപ മതി.
ോ
വലിയ ആർട്ടിസ്റ്റോ ഡയറക്ടറോ ആണെങ്കിൽ മാത്രമേ പ്രൊഫിറ്റ് ഷെയറും വർക്കൗട്ടാകൂ. ഇന്ന് ഒരു കലക്ടറുടെയോ ഐപിഎസ് ഉദ്യോഗസ്ഥന്റെയും പാറമടയിൽ പണിയെടുക്കുന്നവരുടെയും ശമ്പളം എത്രയാണ്. എന്തുകൊണ്ടാണ് സിനിമയിലുള്ളവർക്ക് മാത്രം വലിയ വണ്ടികളെടുക്കാൻ പറ്റുന്നത്. സിനിമയിൽ പണം അൺലിമിറ്റഡായി കിട്ടുകയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവർക്കെല്ലാം ലിമിറ്റഡായാണ് പണം കിട്ടുന്നതെന്നും നിർമാതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
