Connect with us

ഹിറ്റ് ചിത്രങ്ങൾ നായകനായി അഭിനയിച്ചിട്ടും ആളുകൾ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടായി – ശങ്കർ

Malayalam Breaking News

ഹിറ്റ് ചിത്രങ്ങൾ നായകനായി അഭിനയിച്ചിട്ടും ആളുകൾ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടായി – ശങ്കർ

ഹിറ്റ് ചിത്രങ്ങൾ നായകനായി അഭിനയിച്ചിട്ടും ആളുകൾ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടായി – ശങ്കർ

മോഹൻലാൽ വില്ലനായെത്തിയ ചിത്രമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ . ആ സിനിമയിൽ നായകനായെത്തിയത് ശങ്കർ ആയിരുന്നു. മോഹൻലാൽ പിന്നീട് മലയാള സിനിമയുടെ നെടുതൂണായി നായക നിരയിലേക്ക് എത്തിയിട്ടും ശങ്കറിന് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. ഇപ്പോൾ നായകനായിട്ടും ആരും തിരിച്ചറിയാത്ത അവസ്ഥ ആയിരുന്നു എന്ന് പറയുകയാണ് ശങ്കർ.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉള്‍പ്പടെയുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ആളുകള്‍ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് ശങ്കര്‍ പറയുന്നു. വെള്ളിയാഴ്ച ഷാര്‍ജ്ജയില്‍ നടക്കുന്ന യുഎഇ സംഗീത ആസ്വാദകരുടെ കൂട്ടായ്മയായ ഗള്‍ഫ് വോയിസിന്റെ മൂന്നാമത് മെഗാ ഷോയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശങ്കര്‍.

ഇന്ന് നവമാധ്യമങ്ങളുടെ വികാസം നടീനടന്മാരെ എളുപ്പത്തില്‍ ജനകീയമാക്കിയെന്നും താനൊക്കെയുള്ള കാലം പോലെയല്ല എന്നും ശങ്കര്‍ പറഞ്ഞു. പുതിയ കാലത്തെ നടീനടന്മാര്‍ എന്തുകൊണ്ടും അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല്‍ സിനിമയില്‍ പഴയകാല ആത്മബന്ധം ഇന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

sankar about stardom

More in Malayalam Breaking News

Trending

Recent

To Top