ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി, സിസ്സാഹായരായി – 2.0 വൈകിയതിന് പിന്നിൽ !! ശങ്കർ വെളിപ്പെടുത്തുന്നു
By
ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി, സിസ്സാഹായരായി – 2.0 വൈകിയതിന് പിന്നിൽ !! ശങ്കർ വെളിപ്പെടുത്തുന്നു …
ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ശങ്കർ – രജനികാന്ത് ചിത്രമാണ് 2.0 . ദീപാവലിക്ക് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇതുവരെയും തിയേറ്ററുകളിൽ എത്തിയിട്ടില്ല. 2015 ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്തുകൊണ്ടാണ് റിലീസ് വൈകുന്നതെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനിപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശങ്കര്‍ ഇതെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഞങ്ങള്‍ ഒരു വലിയ കമ്പനിയെയാണ് വി.എഫ്.എക്സ് ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്. ദീപാവലിക്ക് ആവുമ്പോഴേക്കും എല്ലാം പൂര്‍ത്തിയാകുമെന്ന് അവര്‍ വാക്കും തന്നു. അതിനനുസരിച്ച് ഞങ്ങള്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പിന്നീട് അവര്‍ പറഞ്ഞു കുറിച്ചു കൂടി സമയം തരണമെന്ന്. അങ്ങനെ റിലീസ് ജനുവരിയിലേക്ക് നീട്ടി.
ദുബായില്‍ വച്ച് ഓഡിയോ റിലീസ് നടക്കുമ്പോഴാണ് ജനുവരിയിലും ജോലികള്‍ തീരില്ല എന്ന് അവര്‍ പറയുന്നത്. ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി, സിസ്സാഹായരായി. ലണ്ടന്‍, മോണ്‍ഡ്രിയല്‍, യുക്രൈന്, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 2100 വി.എഫ്.എക്സ് ഷോട്ടുകള്‍ ചിത്രത്തിലുണ്ട്.
നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ കൂടുതല്‍ മിനുക്കുപണികള്‍ക്കായി ഡബിള്‍ നെഗറ്റീവ് കമ്പനിയെ സമീപിച്ചിരിക്കുകയാണ്. മാര്‍വല്‍ ഫിലിംസിന് വി.എഫ്.എക്സ് ഒരുക്കുന്ന കമ്പനിയാണിത്. ബ്ലേഡ് റണ്ണര്‍ 2049 എന്ന ചിത്രത്തിന് ഡബിള്‍ നെഗറ്റീവ് ഓസ്കാര്‍ പുരസ്കാരം നേടിയിരുന്നു.
മറ്റൊരു കമ്പനിയെ സമീപിക്കുമ്പോള്‍ ഒരുപാട് പ്രായോഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഒരു ചെടിയെ വേരോടെ പറിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്നതു പോലെയുള്ള പ്രശ്നമാണ്- ശങ്കര്‍ പറഞ്ഞു.
sankar about 2.0 movie release
