Connect with us

നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായ ഞങ്ങളുടെ വീട് ;വീടിന്‍റെ കഥ പറഞ്ഞ് ഫിറോസും സജ്‌നയും

Movies

നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായ ഞങ്ങളുടെ വീട് ;വീടിന്‍റെ കഥ പറഞ്ഞ് ഫിറോസും സജ്‌നയും

നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായ ഞങ്ങളുടെ വീട് ;വീടിന്‍റെ കഥ പറഞ്ഞ് ഫിറോസും സജ്‌നയും

അംബാനിയുടെ വീടിനെക്കാൾ പ്രശസ്തമായ തങ്ങളുടെ വീടിന്‍റെ കഥ പറഞ്ഞ് ഫിറോസും സജ്‌നയും
മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലെ ശക്തരായ താരങ്ങളായിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്‌ന ഫിറോസും. വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ ഇരുവരും ബിഗ് ബോസില്‍ പങ്കെടുത്ത ആദ്യ സെലിബ്രിറ്റി കപ്പിള്‍സായി. അതുവരെ ഉണ്ടായിരുന്ന മത്സരമൊക്കെ മാറുന്ന കാഴ്ചയാണ് ഫിറോസിലൂടെ കാണാന്‍ സാധിച്ചത്.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട് എന്ന് ഇവർ പറഞ്ഞിരുന്നു. ആ സ്വപ്നം സഫലീകരിക്കുന്നതിനിടെ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഇവർ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ കൂടുതൽ വിശേഷങ്ങൾ സിനിമ സീരിയൽ താരം അനു ജോസഫിന്റെ യുട്യൂബ് ചാനലിലൂടെ തുറന്നു പറയുകയാണ് ഫിറോസും സജ്‌നയും. ‘നമ്മളേക്കാളും കൂടുതൽ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഞങ്ങളുടെ വീട്. ചെറിയ ദോഷങ്ങളൊക്കെയുണ്ടായിരുന്നു. ആ ഗ്ലാസ് പൊട്ടലിലൂടെ അതങ്ങ് തീർന്നുവെന്ന് കരുതിയാൽ മതി. നമുക്ക് പോസിറ്റീവായി ചിന്തിക്കാം. പല രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

സംഭവിച്ചത് എന്താണെന്ന് ആരും ചോദിച്ചിട്ടില്ല. ഞങ്ങൾ കാരണം കമന്‍റ് തൊഴിലാളി ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. അവർക്ക് പൈസ കൊടുത്താൽ അവർ എങ്ങനെ വേണമെങ്കിലും കമന്‍റ് ചെയ്തോളും. ഞാൻ പൊതുവെ കമന്റുകളൊന്നും നോക്കാറില്ല. ആളുകൾ അയച്ച് തരുമ്പോഴാണ് ഞങ്ങൾ അത് കാണുന്നത്. ചിലതൊക്കെ കാണുമ്പോൾ ചിരി വരും. അംബാനിയുടെ വീടിന്റെ പണി നടക്കുമ്പോൾ പോലും ഇത്രേം ചർച്ച നടന്നിട്ടില്ലെന്ന കമന്റുകളൊക്കെയുണ്ടായിരുന്നു’ എന്നാണ് വീടിനെ കുറിച്ചുള്ള ചോദ്യത്തിന് ഇരുവരുടെയും മറുപടി.

ഒരു സ്വപ്നത്തിന് അപ്പുറം പേഴ്സണലായിട്ടുള്ള ഇവരുടെ കുറേ ഇഷ്ടങ്ങളും ഈ വീട്ടിൽ കാണാം. ഇപ്പോൾ ഞാൻ വീട് കാണിക്കുന്നില്ല. വീട്ടിലേക്ക് ഇവർ പ്രവേശിക്കുന്ന സമയത്ത് ഞാൻ വന്ന് ഹോം ടൂർ ചെയ്യുമെന്നും അനു ജോസഫ് നേരത്തെ പറഞ്ഞുവെക്കുന്നുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top