സോഷ്യൽമീഡിയ കീഴടക്കി സാനിയ! അതീവഗ്ലാമറസായി താരം
By
സാനിയ ഈയ്യപ്പന് വന്‍ ഗ്ലാമറസ്സായി എത്തുന്ന ‘കാറ്റലകള്‍ വിണ്ണാകെ’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എ എച്ച് കഷിഫാണ്. ഗാനം ആലപിച്ചിരിക്കുന്നത് ജോനിത ഗാന്ധിയാണ്. ഗാനം യൂട്യൂബിലെത്തിയതിന് പിന്നാലെ വന്‍ ഹിറ്റായിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗിലും ഗാനമെത്തി. എന്നാല്‍ പാര്‍ട്ടി സോംഗ് എന്ന പേരില്‍ റിലീസ് ചെയ്ത ഗാനം രസിക്കാത്തവരുമുണ്ട്. ഗാനത്തിന്റെ വരികള്‍ നിലവാരം പുലര്‍ത്തുന്നില്ലെന്ന അഭിപ്രായവുമായി പലരും രംഗത്തെത്തുന്നുണ്ട്. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, അഹാന കൃഷ്ണകുമാര്‍, മനോജ് കെ ജയന്, മാലാപാര്‍വതി, ബിജു സോപാനം, മണിയന്‍പിള്ള രാജു, ലാലു അലക്സ്, മുത്തുമണി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പുതുമുഖങ്ങള്‍ പ്രധാനറോളിലെത്തു്ന്ന ഏറ്റവും പുതിയ ചിത്രമാണ് ശങ്കര്‍രാമകൃഷ്ണന്റെ കഥയിലും സംവിധാനത്തിനും പുറത്തിറങ്ങിയ പതിനെട്ടാംപടി. ചിത്രത്തില്‍ സാനിയ ഇയ്യപ്പനും ഒരു പ്രധാനറോളിലെത്തിയിരുന്നു. ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.
saniya-iyyappan -photos
