Connect with us

സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ ചിലപ്പോൾ വിളിച്ചാൽ ഫോൺ എടുക്കാത്ത സാഹചര്യമുണ്ട്, പഞ്ചാരയടിക്കാനല്ല നമ്മൾ ഫോൺ വിളിക്കുന്നത്..സാന്ദ്ര തോമസ്

Movies

സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ ചിലപ്പോൾ വിളിച്ചാൽ ഫോൺ എടുക്കാത്ത സാഹചര്യമുണ്ട്, പഞ്ചാരയടിക്കാനല്ല നമ്മൾ ഫോൺ വിളിക്കുന്നത്..സാന്ദ്ര തോമസ്

സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ ചിലപ്പോൾ വിളിച്ചാൽ ഫോൺ എടുക്കാത്ത സാഹചര്യമുണ്ട്, പഞ്ചാരയടിക്കാനല്ല നമ്മൾ ഫോൺ വിളിക്കുന്നത്..സാന്ദ്ര തോമസ്

സിനിമയുടെ തുടക്കത്തിൽ നിർമാതാവിന്റെ പേര് എഴുതിക്കാണിക്കുമ്പോൾ അത് ഒരു സ്ത്രീയുടേതു മാത്രമാകുന്നത് മലയാള സിനിമയുടെ വലിയ തിരശ്ശീലയ്ക്ക് അധികം പരിചിതമായിരുന്നില്ല 2011 വരെ. സാന്ദ്ര തോമസ് എന്ന കോട്ടയംകാരി ഈ ട്രെൻഡ് മാറ്റി; തന്റെ ആദ്യ നിർമാണ സംരംഭമായ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ.

അഭിനയവും നിര്‍മ്മാണവുമൊക്കെയായി സിനിമയിൽ സജീവമാണ് സാന്ദ്ര തോമസ്. സെലിബ്രിറ്റി എന്നതിലുപരി സാന്ദ്രയേയും മക്കളേയും സ്വന്തം കുടുംബത്തിലൊരാളായാണ് പ്രേക്ഷകര്‍ കാണുന്നത്. യുട്യൂബ് ചാനലിലൂടെയായി സാന്ദ്ര പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തങ്കക്കൊലുസിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ടായിരുന്നു. അടുത്തിടെയായിരുന്നു സാന്ദ്ര ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് പറഞ്ഞത്.

ആഴ്ചയിലൊരിക്കല്‍ ലൈവ് വരുന്നത് പരിഗണിക്കാമെന്നായിരുന്നു സാന്ദ്ര പറഞ്ഞത്. ഇതാണ് ശരിയായ തീരുമാനമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ തങ്കക്കൊലുസിനെ മിസ് ചെയ്യുന്നതിന്റെ വിഷമമായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. മക്കളുടെ കാര്യത്തിൽ മാത്രമല്ല പ്രൊഫഷണൽ ലൈഫിലും ശരിയല്ലാത്ത രീതിയിൽ നടക്കുന്ന് ഏതൊരു കാര്യത്തിന് എതിരേയും ശക്തമായി പ്രതികരിക്കാറുണ്ട് സാന്ദ്ര.

മലയാള സിനിമയിലെ വളരെ ചുരുക്കം ചില സ്ത്രീ നിർമാതാക്കളിൽ ശക്തമായ നിലപാടുകളോടെ സംസാരിക്കുന്നവരിൽ ഒരാൾ സാന്ദ്രയാണ്. എല്ലാ കാര്യങ്ങളിലും നേരെ വാ നേരെ പോ രീതി തെരഞ്ഞെടുത്തത് കൊണ്ട് തന്നെ വളരെ അധികം സ്ട്ര​ഗിൾ ചെയ്താണ് താൻ ഓരോ സിനിമയും നിർമിച്ച് തിയേറ്ററുകളിലെത്തിക്കുന്നതെന്നാണ് സാന്ദ്ര പറയാറുള്ളത്.

നല്ല നിലാവുള്ള രാത്രിയാണ് വളരെ നാളുകൾക്ക് ശേഷം സാന്ദ്ര നിർമിച്ച് തിയേറ്ററുകളിലെത്താൻ പോകുന്ന സിനിമ. അടുത്തിടെയായി മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമാതാക്കൾ വലിയ രീതിയിൽ പരാതികൾ ഉന്നയിക്കുന്നുണ്ട്.

പല താരങ്ങളും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതിനാൽ‌ സിനിമ പോലും എടുക്കാൻ പറ്റാത്ത സാഹ​ചര്യമുണ്ടെന്നും സിനിമയുടെ എഡിറ്റ് നായകന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണിച്ച് അപ്രൂവൽ വാങ്ങേണ്ട അവസ്ഥയുണ്ടെന്നും നിർമാതാക്കളും ചില സംവിധായകരും പരാതിപ്പെടുന്നുണ്ട്. ഇപ്പോഴിത ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആട് അടക്കമുള്ള സിനിമകൾ നിർമിച്ചിട്ടുള്ള സാന്ദ്ര തോമസ് പ്രതികരിച്ചിരിക്കുകയാണ്.

മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര പ്രതികരിച്ചിരിക്കുന്നത്. ‘ഞാൻ എപ്പോഴും സിനിമയുടെ കൂടെ മാത്രമെ നിൽകുകയുള്ളൂ. എന്താണ് ചെയ്യെണ്ടത്, ചെയ്യേണ്ടാത്തത് എന്നൊക്കെ തീരുമാനിക്കേണ്ടത് ഡയറക്ടറാണ്. ഈ അടുത്ത കാലത്ത് മാത്രമല്ല സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് അഭിനേതാക്കൾ പറയുന്നത്.’

‘അവരും റിസ്കെടുത്താണെല്ലോ അഭിനയിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ കരിയർ കൂടിയാണിത്. അപ്പോൾ അവർ ചെയ്ത കാര്യം മോശമായയോ നന്നായോ എന്നൊക്കെ നോക്കാനുള്ള കടമ അവർക്കുമുണ്ടല്ലോ. എഡിറ്റ് കാണണമെന്ന് പറയുന്നത് ഒരു മഹാപാപമല്ല. എന്നാൽ സിനിമയുടെ എല്ലാ കാര്യത്തിലും ഇടപെടുന്നത് ശരിയായ കാര്യമല്ല. ക്യാപ്റ്റൻ ഓഫ് ദി ഷിപ്പ് എപ്പോഴും സംവിധായകൻ തന്നെയാണ്.’

‘അതുകൊണ്ട് തന്നെ നീ പോടാ, എനിക്ക് ചെയ്യാൻ പറ്റില്ലെന്നൊക്കെ പറയുന്നതൊന്നും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. പക്ഷെ ഞാൻ ചെയ്ത കാര്യത്തിൽ ഒരു സംശയമുണ്ട് നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്നൊക്കെ ചോദിക്കുമ്പോൾ എന്തുകൊണ്ട് കാണിച്ച് കൊടുത്തൂടാ. എനിക്ക് ഈ കാര്യം ചെയ്യാൻ പറ്റില്ലായെന്ന് പറഞ്ഞ് മാറിനിൽക്കുന്ന സാഹചര്യമൊക്കെ എന്റെ പടത്തിലും ഉണ്ടായിട്ടുണ്ട്.’

‘ചില നിർമാതാക്കൾ പറയാറുണ്ട് പത്ത് കോടി മുടക്കി സിനിമ പിടിച്ചുവെന്നൊക്കെ. പക്ഷെ ആളുകൾ തിയേറ്ററിൽ പോയി കാണുമ്പോൾ‌ പത്ത് കോടിക്കുള്ളതൊന്നും സിനിമയിലുണ്ടാകില്ല. അപ്പോൾ ആളുകൾ നിർമാതാവ് തള്ളിയതാണെന്ന് പറഞ്ഞ് അയാളെ കളിയാക്കും. പക്ഷെ സത്യാവസ്ഥ എന്തെന്നാൽ സിനിമ മുടങ്ങിപ്പോകാതിരിക്കാൻ സിനിമയ്ക്കുള്ളിൽ അല്ലാതെ വേറെ ഒരുപാട് സ്ഥലത്ത് അനാവശ്യമായി ചിലപ്പോൾ പണം മുടക്കേണ്ടി വരും.’

‘പിന്നെ നായകന് അയ്യായിരം മുടക്കി ഒരു ഹോട്ടൽ മുറി എടുത്ത് കൊടുക്കുമ്പോൾ അദ്ദേ​ഹത്തിന്റെ ജിം ട്രെയിനർക്കും ഫ്രണ്ട്സിനുമെല്ലാം അതേ ഹോട്ടലിൽ അതേ നിലവാരത്തിൽ റൂം എടുത്ത് കൊടുക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടാവും. നിവർത്തിയില്ലാതെ ചെയ്ത് കൊടുക്കേണ്ടിയും വരും. അങ്ങനെയാണ് പണം പടത്തിൽ ഉപയോ​ഗിക്കാതെ പുറമെ ചിലവാകുന്നത്.’

‘നിർമാതാവ് പ്രശ്നം പറയാൻ ചെന്നാലും ഉടനെ പരിഹരിക്കപ്പെടുകയൊന്നുമില്ല. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നവർ ചിലപ്പോൾ വിളിച്ചാൽ ഫോൺ എടുക്കാത്ത സാഹചര്യമുണ്ട്. പഞ്ചാരയടിക്കാനല്ല നമ്മൾ ഫോൺ വിളിക്കുന്നത്… പക്ഷെ അവരെ എത്ര വിളിച്ചാലും എടുക്കില്ല.’
‘പ്രശ്നം പറയാനല്ലേ വിളിക്കുന്നത്. കോൾ എടുത്താലും ദുബായിലാണ് അവിടെയാണ് ഇവിടെയാണ് വന്നിട്ട് നോക്കാം എന്നൊക്കെ പറയും. അയാൾ വരുന്നവരെ ഇവിടെ പക്ഷെ പണം മുടങ്ങിപ്പോയി പണം വെറുതെ വേസ്റ്റായിക്കൊണ്ടിരിക്കുകയാകും’ സാന്ദ്ര തോമസ് പറയുന്നു.

More in Movies

Trending

Recent

To Top