Malayalam
ശ്രദ്ധകിട്ടാന്‍ നഗ്നയായി വരണമെന്ന് കമന്റ്; മാപ്പു പറയിപ്പിച്ച് സാന്ദ്രതോമസ്
ശ്രദ്ധകിട്ടാന്‍ നഗ്നയായി വരണമെന്ന് കമന്റ്; മാപ്പു പറയിപ്പിച്ച് സാന്ദ്രതോമസ്
ഒരു അശ്ലീല കമന്റുമായി എത്തിയവനെ മാപ്പ് പാറയിപ്പിച്ച് നിര്‍മ്മാതാവും അഭിനേത്രിയുമായ സാന്ദ്രതോമസ്. ശ്രദ്ധകിട്ടാന്‍ നഗ്നയായി വരാന്നായിരുന്നു കമന്റ്
പൊതു ഗ്രൂപ്പിലാണ് അശ്ലീലച്ചുവയുള്ള കമന്റുമായി ഇയാള്‍ എത്തിയത്. ഒരു പെണ്‍കുട്ടിയുടെ അച്ഛനായ അയാള്‍ അത്തരത്തില്‍ സാംസാരിച്ചതില് അയാളുടെ കുടുംബത്തെ കുറിച്ച് ഓര്‍ത്ത് ദു:ഖം തോന്നുന്നു എന്ന് കൂടി പറഞ്ഞു കൊണ്ടാണ് സാന്ദ്ര അയാളുടെ പ്രതികരണം അറിയിച്ചത്. ഇന്ന് എന്റെ ദിനം എന്നെഴുതിയാണ് അയാളുടെ മെസേജ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്ഷമ പറഞ്ഞ ശേഷം ആരോടും അങ്ങനെ ചെയ്യില്ല എന്ന് പേര് വെളിപ്പെടുത്താത്ത ആള് പറയുകയായിരുന്നു. രണ്ട് പെണ്മക്കളുടെ അമ്മ കൂടിയാണ് സാന്ദ്ര. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് തന്റെ മക്കള്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് സാന്ദ്ര ഫേസ്ബുക്കില്‍ മറുപടി കുറിപ്പെഴുതിയിരുന്നു.
