Actor
ആ സിനിമ പൂഴ്ത്തിവെയ്ക്കാൻ കൂട്ടുനിന്നത് ടോവിനോ തോമസ്; തന്റെ കരിയറിന് ഭീഷണി ആണെന്ന് പറഞ്ഞു; മഞ്ജുവിന്റെ കേസും വന്നു; സനൽ കുമാർ ശശിധരൻ
ആ സിനിമ പൂഴ്ത്തിവെയ്ക്കാൻ കൂട്ടുനിന്നത് ടോവിനോ തോമസ്; തന്റെ കരിയറിന് ഭീഷണി ആണെന്ന് പറഞ്ഞു; മഞ്ജുവിന്റെ കേസും വന്നു; സനൽ കുമാർ ശശിധരൻ
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ നിരവധി അവാര്‍ഡ് സിനിമകളൊരുക്കി ശ്രദ്ധേയനാണ്.
സനൽ കുമാറുമായുള്ള വിഷയത്തിൽ ആരുടെ ഭാഗമാണ് ശരിയെന്ന് പ്രേക്ഷകർക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ ടോവിനോ തോമസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.
ആ സിനിമ പുറത്തിറങ്ങിയാൽ തന്റെ കരിയറിന് ഭീഷണി ആണെന്ന് പറഞ്ഞുകൊണ്ട് വഴക്ക് പൂഴ്ത്തിവെയ്ക്കാൻ കൂട്ടുനിന്നത് ടോവിനോ തോമസ് ആണെന്ന് സനൽ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
വഴക്ക് പൂഴ്ത്തിവെയ്ക്കാൻ ടോവിനോ കൂട്ടുനിന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ ടോവിനോ പറഞ്ഞത് എനിക്കെതിരെ കേസുള്ളതുകൊണ്ട് എന്റെ സിനിമകൾ ഒരു പ്ലാറ്റ്ഫോമിലേക്കും എടുക്കുന്നില്ല എന്നാണ്. ഒരാൾപ്പൊക്കം മുതൽ സെക്സി ദുർഗ വരെയുള്ള ചിത്രങ്ങൾ ഇപ്പോൾ ആമസോണിൽ ഉണ്ട്.
എനിക്കെതിരെ ഇപ്പോൾ മഞ്ജു വാര്യരുടെ പേരിൽ രണ്ടു കള്ളക്കേസുകൾ ഉണ്ട്. ടോവിനോ പറഞ്ഞത് കള്ളമാണെന്നതിന് വേറെ തെളിവെന്തിന് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
”ഏതൊക്കെ തരത്തിൽ എന്റെ സിനിമകളെ നശിപ്പിക്കാം എന്ന റിസർച്ച് നടന്നിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞാൽ പലപ്പോഴും പലരും വിശ്വസിക്കില്ല. ഇതാ ഒരു ഉദാഹരണം. ഈ ലിങ്കിൽ ഉള്ളത് വഴക്ക് എന്ന സിനിമയാണ്. ആ സിനിമ പുറത്തിറങ്ങിയാൽ തന്റെ കരിയറിന് ഭീഷണി ആണെന്ന് പറഞ്ഞുകൊണ്ട് വഴക്ക് പൂഴ്ത്തിവെയ്ക്കാൻ കൂട്ടുനിന്നത് ടോവിനോ തോമസ് ആണ്. കഴിഞ്ഞ വർഷം ഞാനിത് പറഞ്ഞു പോസ്റ്റിട്ടപ്പോൾ ടോവിനോ തോമസ് എനിക്കെതിരെ കള്ളങ്ങളുടെ ഒരു ഘോഷയാത്രയുമായി വന്നു. കൂടെ എന്റെ ബന്ധുവും അയാൾക്കൊപ്പം ഉണ്ടായിരുന്നു. പണമാണല്ലോ എല്ലാവന്റെയും ദൈവം. ബന്ധവും സ്വന്തവുമൊക്കെ പണത്തിനെ കഴിഞ്ഞേ ഉള്ളു. അതുകൊണ്ടാവണം അയാൾ അങ്ങനെ ചെയ്തത്. ”
”വഴക്ക് പൂഴ്ത്തിവെയ്ക്കാൻ ടോവിനോ കൂട്ടുനിന്നു എന്ന് ഞാൻ പറഞ്ഞപ്പോൾ ടോവിനോ പറഞ്ഞത് എനിക്കെതിരെ കേസുള്ളതുകൊണ്ട് എന്റെ സിനിമകൾ ഒരു പ്ലാറ്റ്ഫോമിലേക്കും എടുക്കുന്നില്ല എന്നാണ്. ഒരാൾപ്പൊക്കം മുതൽ സെക്സി ദുർഗ വരെയുള്ള ചിത്രങ്ങൾ ഇപ്പോൾ ആമസോണിൽ ഉണ്ട്. എനിക്കെതിരെ ഇപ്പോൾ മഞ്ജു വാര്യരുടെ പേരിൽ രണ്ടു കള്ളക്കേസുകൾ ഉണ്ട്. ടോവിനോ പറഞ്ഞത് കള്ളമാണെന്നതിന് വേറെ തെളിവെന്തിന്?”
”വഴക്കിന്റെ വിഡിയോ ലിങ്ക് ഞാൻ ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്തപ്പോൾ ടോവിനോയ്ക്ക് ഒപ്പമുണ്ടായിരുന്ന ഗിരീഷ് നായർ എന്ന എന്റെ ബന്ധു കോപി റൈറ്റ് വയലേഷൻ ആരോപിച്ചുകൊണ്ട് വിമിയോക്ക് കത്തെഴുതി. അങ്ങനെ ഒരാഴ്ചയോളം ആ ലിങ്ക് മുങ്ങിപ്പോയി. ആരെങ്കിലും കാണാൻ താല്പര്യപ്പെട്ടിരുന്നെങ്കിൽ കാണാതെ പോകട്ടെ എന്നതാവും ലക്ഷ്യം. ”
”ഇപ്പോൾ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് വഴക്ക് യുട്യൂബിൽ ഉണ്ട് എന്നറിയുന്നത്. യുട്യൂബിലെ സിനിമയ്ക്ക് കോപ്പി റൈറ്റ് സ്ട്രൈക്ക് എന്തുകൊണ്ട് ഉണ്ടായില്ല എന്ന കൗതുകം കൊണ്ട് നോക്കി. വഴക്കിന്റെ അവസാന ഭാഗമാണ് സത്യത്തിൽ ആ സിനിമയുടെ ആത്മാവ്. അതിനെ മുറിച്ചു നീക്കിയിട്ടുണ്ട്. ഫലത്തിൽ ആ സിനിമ കാണുന്നവർക്ക് എന്താണ് സിനിമ എന്ന് മനസിലാവില്ല. സിനിമയോടുള്ള സ്നേഹം സഹിക്കാത്ത മനുഷ്യർ സിനിമയോട് ചെയ്യുന്ന ക്രൂരതകൾ ഇങ്ങനെയാണ്. പണം പോലെ മനുഷ്യനെ അന്ധനാക്കുന്ന ലഹരി മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. ” സനൽ കുമാർ കുറിച്ചു.
