Connect with us

ആഗൂഢആലോചനകൾക്കെല്ലാം തുടക്കം മഞ്ജു വാര്യരുമായുള്ള അടുപ്പം; ആരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ഈ നടന്മാർക്കറിയാം; സനൽ കുമാർ

Actor

ആഗൂഢആലോചനകൾക്കെല്ലാം തുടക്കം മഞ്ജു വാര്യരുമായുള്ള അടുപ്പം; ആരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ഈ നടന്മാർക്കറിയാം; സനൽ കുമാർ

ആഗൂഢആലോചനകൾക്കെല്ലാം തുടക്കം മഞ്ജു വാര്യരുമായുള്ള അടുപ്പം; ആരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ഈ നടന്മാർക്കറിയാം; സനൽ കുമാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിട്ടുണ്ട്.

എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകവിമർശനമാണ് ഉയർന്ന് വരുന്നത്. കയറ്റം എന്ന സിനിമയെ കുറിച്ചാണ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ സനൽ കുമാർ പറയുന്നത്.

തനിക്കെതിരെയുള്ള ഗൂഢആലോചനകൾക്കെല്ലാം തുടക്കം മഞ്ജു വാര്യരുമായുള്ള തന്റെ അടുപ്പമാണ്. ഇതെക്കുറിച്ച് ജോജു ജോർജിനും ടോവിനോ തോമസിനും ഷാജി മാത്യുവിനും മഞ്ജു വാര്യർക്കും അറിയാം. ആരാണ് ഇതിന്റെ പിന്നിലുള്ളതെന്നും ഇവർക്കൊക്കെ അറിയാം. മഞ്ജു വാര്യർ മാത്രമല്ല ഞാൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ സംസാരിക്കാതിരിക്കുന്നതെന്ന് കണ്ണുതുറന്നു നോക്കിയാൽ മനസിലാകും.

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

”2021 ജനുവരിയിൽ മല്ലു അനലിസ്റ്റ് ചാനലിന്റെ ഡോക്ടർ വിവേക് എനിക്ക് ഒരു മെസേജ് അയച്ചു. ചോല സിനിമയെക്കുറിച്ച് അയാൾ ചെയ്ത അനാലിസിസ് വിഡിയോ കോപ്പി റൈറ്റ് സ്ട്രൈക്ക് ചെയ്ത് നീക്കം ചെയ്തിരിക്കുന്നു എന്നതാണത്. ചോലസിനിമയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച റിവ്യുകളിൽ ഒന്നിന് കോപ്പിറൈറ്റ് സ്ട്രൈക്ക് കൊടുത്ത് റിമൂവ് ചെയ്തിരിക്കുന്നു എന്നത് എനിക്ക് കൗതുകമായി തോന്നി.

ഞാൻ അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അത് ചെയ്തിരിക്കുന്നത് ചോലയുടെ പബ്ലിസിറ്റി കാര്യങ്ങൾ നോക്കാൻ ഏല്പിച്ചിട്ടുള്ള സെബാൻ എന്നൊരാൾ ആണെന്നറിഞ്ഞു. അത് പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പലതവണ ഞാൻ ജോജു ജോർജിനെയും വിതരണം ചെയ്യുന്ന സുരാജ് സുരേന്ദ്രനെയും വിളിച്ചു.

എന്നിട്ടും ആ വീഡിയോ പുനസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടിവന്നു. ഞാൻ സെബാനെ വിളിച്ചപ്പോൾ
അയാൾ പറയുന്നത് ആ വീഡിയോ റിവ്യൂ നെഗറ്റീവ് റിവ്യൂ ആയതുകൊണ്ടാണ് റിമൂവ് ചെയ്തതെന്നാണ്.
എനിക്ക് അത് അത്ഭുതമായി തോന്നി. ചോലയ്ക്ക് പോസിറ്റീവ് ആയി വന്നിട്ടുള്ള മിക്കവാറും റിവ്യൂകൾ ഇത്തരത്തിൽ നീക്കം ചെയ്തിരിക്കുന്നതായി കണ്ടു. അതേ സമയം ചോല സ്ത്രീ വിരുദ്ധമാണെന്നു പറയുകയും തിയേറ്ററിൽ പോയി കാണരുത് എന്ന് ജനങ്ങളെ ആഹ്വാനം ചെയ്തതുമായ റിവ്യൂ നീക്കം ചെയ്യപ്പെട്ടിട്ടുമില്ല. ഞാൻ അയാളോട് തർക്കിച്ചെങ്കിലും അയാൾ കോപ്പി റൈറ്റ് സ്ട്രൈക്ക് നീക്കം ചെയ്യാൻ തയാറായില്ല. ഞാനിത് ജോജുവിന്റെ ശ്രദ്ധയിൽ പെടുത്തുകയും വിവേക് പലതവണ അവരോട് സംസാരിക്കുകയും ചെയ്ത ശേഷമാണ് സിനിമയ്ക്ക് വളരെ ഗുണകരമായ ആ വീഡിയോ പുനസ്ഥാപിക്കപ്പെട്ടത്.

ആ സമയം മുതലാണ് എന്റെ സിനിമകളെ മായിച്ചുകളയാനുള്ള ശ്രമം നടക്കുന്നുണ്ട് എന്ന് എനിക്ക് സംശയം തോന്നാൻ തുടങ്ങിയത്. പിന്നീട് ‘niv art movies’ ചാനലിൽ ഉണ്ടായിരുന്ന #ozhivudivasatheKaliസിനിമയും നീക്കം ചെയ്തിരിക്കുന്നതായി കണ്ടു. (ഞാൻ ഇതെക്കുറിച്ച് പോസ്റ്റിടുകയും ഒഴിവുദിവസത്തെ കളി എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം അത് പുനസ്ഥാപിച്ചു) എന്റെ സിനിമകളെയും എന്നെ വ്യക്തിപരമായും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ആസൂത്രിത നീക്കങ്ങൾ ആരംഭിക്കുന്നത് ‘kazhcha-Niv’ പ്രവർത്തനങ്ങളിൽ നിന്നും ഞാൻ പുറത്തുവരുകയും അതിന്റെ ഓഫീസിൽ നടന്നു എന്ന് എനിക്ക് സംശയം തോന്നിയ കുറ്റകൃത്യങ്ങളെ കുറിച്ച് പരാതിപ്പെടുകയും ചെയ്ത ശേഷമാണ്. എന്നെക്കുറിച്ചുള്ള അപകീർത്തി പ്രചാരണങ്ങൾ ശക്തമായി നടത്തിവരുന്നത് ‘kazhcha-niv’ ഓഫീസിൽ ഉണ്ടായിരുന്നവർ ആയതുകൊണ്ട് ഞാൻ പരാതിപ്പെട്ടതിന്റെ വിരോധം കൊണ്ടായിരിക്കും അതെന്നായിരുന്നു ഞാൻ ആദ്യം കരുതിയത്.

പിന്നീട് ‘കയറ്റം’ എന്ന സിനിമയും അതിലെ പാട്ടുകളും ഒന്നും പുറത്തിറങ്ങാതെ പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമങ്ങൾ മനസിലാക്കിയപ്പോഴാണ് മറ്റൊരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. ‘കയറ്റം’ എന്ന സിനിമ ആരംഭിച്ചതോട് കൂടിയാണ് ‘Kazhcha-Niv’ ഓഫീസ് കെട്ടിടത്തിൽ രഹസ്യാത്മക പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
മല്ലു അനലിസ്റ്റിന്റെ റിവ്യൂ കോപി റൈറ്റ് സ്ട്രൈക്ക് കൊടുത്തിരിക്കുന്നത് [email protected] എന്ന ഇമെയിൽ അഡ്രസിൽ നിന്നാണ്. കഴിഞ്ഞമാസം ഞാൻ കയറ്റം ഫെയ്സ്ബുക്കിൽ റിലീസ് ചെയ്തപ്പോഴും ഒരു കോപ്പിറൈറ്റ് സ്ട്രൈക്ക് ഉണ്ടായി. Niv Art Movies, Obscura Entertainments Fins Tower Second floor, Thalipparampu, Vennala P.O, Kochi 682028, Phone +918301032196 എന്ന വിലാസത്തിൽ നിന്നാണത്. ചോല എന്ന സിനിമയിൽ Niv Art Movies നു അവകാശം ഒന്നുമില്ലാത്തതുകൊണ്ട് ഷാജി മാത്യു ആണ് ഒബ്സ്ക്യൂറ എന്ന കമ്പനിയോട് കോപി റൈറ്റ് സ്ട്രൈക്ക് നൽകാൻ ആവശ്യപ്പെട്ടത് എന്ന് പറയാനാവില്ല. എന്നാൽ കയറ്റം എന്ന സിനിമ ഞാൻ ഫെയ്സ്ബുക്കിൽ റിലീസ് ചെയ്തപ്പോൾ ഇതേ കമ്പനിയാണ് കോപി റൈറ്റ് സ്ട്രൈക്ക് നൽകിയിട്ടുള്ളത്. അതും NiV Arts Movies ന്റെ പേരിൽ.

എനിക്കെതിരെയുള്ള ഗൂഢആലോചനകൾക്കെല്ലാം തുടക്കം മഞ്ജു വാര്യരുമായുള്ള എന്റെ അടുപ്പമാണ്. ഇതെക്കുറിച്ച് Joju George നും Tovino Thomas നും ഷാജി മാത്യുവിനും മഞ്ജു വാര്യർക്കും അറിയാം. ആരാണ് ഇതിന്റെ പിന്നിലുള്ളതെന്നും ഇവർക്കൊക്കെ അറിയാം. മഞ്ജു വാര്യർ മാത്രമല്ല ഞാൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ സംസാരിക്കാതിരിക്കുന്നതെന്ന് കണ്ണുതുറന്നു നോക്കിയാൽ മനസിലാകും.
തന്റെയും മകളുടെയും ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് താൻ സംസാരിക്കാത്തത് എന്ന് മഞ്ജു വാര്യർ എന്നോട് പറഞ്ഞു. എന്ത് കാരണം കൊണ്ടാണ് മറ്റുള്ളവർ എനിക്കെതിരെയുള്ള പടയൊരുക്കത്തിന് ചൂട്ടുപിടിച്ചത്? Chola – Movie യുടെ പരസ്യകാര്യങ്ങൾ നോക്കാൻ ഏല്പിച്ചു എന്ന് പറയപ്പെടുന്ന സെബാനുമായി ഞാൻ നടത്തിയ ടെലഫോൺ സംഭാഷണമാണ് ഇതിൽ. മുഖചിത്രം The Mallu Analyst ന്റെ മെസേജ്. ” സനൽ കുമാർ കുറിച്ചു.

Continue Reading
You may also like...

More in Actor

Trending

Recent

To Top