featured
മഞ്ജു വാര്യരുടെ കേസിൽ പരാതി അന്വേഷിക്കുന്ന പോലീസുകാർ എന്റെ ലൊക്കേഷൻ തപ്പുന്നു; എന്തിനായിരിക്കും? ചോദ്യവുമായി സനൽ
മഞ്ജു വാര്യരുടെ കേസിൽ പരാതി അന്വേഷിക്കുന്ന പോലീസുകാർ എന്റെ ലൊക്കേഷൻ തപ്പുന്നു; എന്തിനായിരിക്കും? ചോദ്യവുമായി സനൽ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ സംവിധായകൻ സനൽകുമാർ ശശിധരൻ മഞ്ജുനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. ഇപ്പോഴിതാ ഇയാൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
സനൽ കുമാർ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
”എന്തിനായിരിക്കും മഞ്ജു വാര്യരുടെ ജീവന് അപകടമുണ്ട് എന്ന് ഞാൻ കൊടുത്ത പരാതി അന്വേഷിക്കാൻ ഏല്പിച്ച പോലീസുകാർ എന്റെ ലൊക്കേഷൻ തപ്പുന്നത്? എന്റെ ജീവന് ഭീഷണിയുണ്ടെന്നല്ലല്ലോ എന്റെ പരാതി.
അല്ലെങ്കിൽ എന്റെ ജീവനാണ് ഭീഷണിയെന്ന് കേരള പോലീസിന് തോന്നിയാലും അമേരിക്കയിൽ എനിക്ക് സംരക്ഷണം നൽകാൻ അവർക്ക് കഴിയുകയുമില്ലല്ലോ? നിയമത്തിന്റെ വഴിയിലൂടെ ഇവിടെ വന്ന് അറസ്റ്റ് ചെയ്തുകൊണ്ട് പോകാൻ കഴിയില്ലെന്ന് അവർക്ക് അറിയുകയും ചെയ്യാം. അപ്പോൾ പിന്നെ എന്തിനായിരിക്കും ഹരികൃഷ്ണൻ സാറിന് എന്റെ ലൊക്കേഷൻ? ” സനൽ കുറിച്ചു.
അതേസമയം മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും വാദിക്കുന്ന സനൽകുമാർ, മഞ്ജുവിന്റേതെന്ന പേരിൽ ശബ്ദരേഖയും പുറത്ത് വിട്ടിരുന്നു. പിന്നാലെ ഇയാൾക്കെതിരെ മഞ്ജു വാര്യർ കേസും നൽകിയിരുന്നു. തുടർച്ചയായി ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. നിയമപരമായി മുന്നോട്ടു പോകുകയാണ് എന്നാണ് നിലവിൽ അറിയിക്കുന്നത്.
