Actress
നിനക്കെന്റെ ലോഡ് കണക്കനും ടൺ കണക്കിനും സ്നേഹം! അൽപം വൈകിയാണെങ്കിലും പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ
നിനക്കെന്റെ ലോഡ് കണക്കനും ടൺ കണക്കിനും സ്നേഹം! അൽപം വൈകിയാണെങ്കിലും പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ടതാരമാണ് സംയുക്ത വര്‍മ്മ. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സംയുക്ത ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരി ആണ്. കഴിഞ്ഞ ദിവസമാണ് സംയുക്ത തന്റെ നാൽപ്പത്തിനാലാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്. താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് താരത്തിന് ആശസകൾ നേർന്ന് കൊണ്ട് എത്തിയത്. എന്നാൽ കൂട്ടത്തിൽ ഒരാളുടെ മാത്രം പിറന്നാൾ ആശംസ ആരാധകർക്ക് മിസ് ചെയ്തിരുന്നു. നടി മഞ്ജു വാര്യരുടേത് ആയിരുന്നു അത്.
സംയുക്തയുടെ അടുത്ത സുഹൃത്താണ് മഞ്ജു. ഇടയ്ക്കിടെ ഇരുവരും ഒരുമിച്ച് ഗീതു മോഹൻദാസിന്റെ ഫ്ലാറ്റിലേക്ക് വിസിറ്റ് നടത്തുകയും അവിടെ നിന്നുള്ള സൗഹൃദ സംഭാഷണങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഇപ്പോഴിതാ അൽപം വൈകിയാണെങ്കിലും പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംയുക്തയ്ക്ക് ഏറ്റവും സന്തോഷകരമായ ഒരു വർഷം ആശംസിക്കുന്നു. നിനക്കെന്റെ ലോഡ് കണക്കനും ടൺ കണക്കിനും സ്നേഹം. ഹാപ്പി ബർത്ത്ഡേ’, എന്നാണ് പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു കുറിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സംയുക്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മഞ്ജു ആശംസ അറിയിച്ചത്.
സിനിമയിലെ സംയുക്തയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇടയ്ക്കിടെ ഒരുമിച്ചു കൂടുകയും സന്തോഷങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട് ഇവർ. മുൻപ് പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറിയിട്ടുള്ളതാണ്. ഇവരുടെ സൗഹൃദം കാണുന്നതേ ഒരു ആനന്ദമാണെന്നാണ് ആരാധകർ പറയാറുള്ളത്.
അതേസമയം തന്റെ നാല്പത്തിനാലാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംയുക്ത വര്‍മ്മ. ”നിങ്ങളുടെ മനോഹരമായ ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി..”, എന്ന ക്യാപ്ഷനോടെ സംയുക്ത സെറ്റ് സാരിയുടുത്ത് തനി നാടന്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു. ബിജു മേനോനൊപ്പമുളള ഒരു ഫോട്ടോയും കൂട്ടത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
കമന്റ് ബോക്സ് ഓഫാക്കികൊണ്ട് പങ്കുവെച്ച പോസ്റ്റിൽ താരങ്ങളടക്കം നിരവധി പേർ ലൈക്ക് ചെയ്തിട്ടുണ്ട്.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സംയുക്തയോട് ആരാധകർക്കുള്ള സ്നേഹത്തിൽ ഒരു കുറവും വന്നിട്ടില്ല. സിനിമയിൽ തിരക്കുള്ള നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിജു മേനോനുമായുള്ള താരത്തിന്റെ വിവാഹം. തുടർന്ന് അഭിനയം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു നടി.
അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്ന് ഇപ്പോഴും അകലം പാലിച്ചു നിൽക്കുകയാണ് സംയുക്ത. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് വെറും നാല് വർഷം മാത്രമാണ് സംയുക്ത സിനിമയിൽ അഭിനയിച്ചത്. അതിനിടെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഹിറ്റ് സിനിമകളിൽ നായികയാകാനും സംയുക്തയ്ക്ക് കഴിഞ്ഞു.