Actor
തമിഴ്, തെലുങ്ക് സിനിമകളില്‍ ഇപ്പോഴും ജാതീയത ഉണ്ട്, മലയാള സിനിമയില്‍ ഈ വേര്‍തിരിവ് ഇല്ല; സമുദ്രക്കനി
തമിഴ്, തെലുങ്ക് സിനിമകളില്‍ ഇപ്പോഴും ജാതീയത ഉണ്ട്, മലയാള സിനിമയില്‍ ഈ വേര്‍തിരിവ് ഇല്ല; സമുദ്രക്കനി
Published on

തമിഴ്, തെലുങ്ക് സംവിധായകര്‍ ജാതീയത കാണിക്കാറുണ്ടെന്ന് നടന് സമുദ്രക്കനി. താരത്തിന്റെ ഈ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമയിലെ ജാതീയതയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ജാതി നോക്കി യൂണിറ്റിനെ തിരഞ്ഞെടുക്കുന്ന സംവിധായകര്‍ തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും ഉണ്ടെന്ന് നടന് പറഞ്ഞു.
അതേസമയം, മലയാള സിനിമയില്‍ ഈ വേര്‍തിരിവ് താന്‍ കണ്ടിട്ടില്ലെന്നും നടന് അഭിപ്രായപ്പെട്ടു. ജോലി സ്ഥലത്ത് ഒരുമയാണ് വേണ്ടത്, ജാതിമതമല്ലെന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു. നടന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ജാതീയത കാണിക്കുന്ന ചില സംവിധായകരുടെ പേരും സോഷ്യല്‍ മീഡിയ പരാമര്‍ശിക്കുന്നുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ സരണഅടൈന്തേന്‍’ എന്ന ചിത്രത്തിലൂടെയാണ് സമുദ്രക്കനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
പിന്നീട് ശശികുമാര്‍ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ‘സുബ്രമണ്യപുരം’ എന്ന ചിത്രത്തിലും താരം പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. മലയാളത്തിലും നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ സമുദ്രക്കനിയുടെ ഏറ്റവും പുതിയ ചിത്രം ‘ഹനുമാന്’ ആണ്.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...
മലയാളികൾക്ക് ടൊവിനോ തോമസ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോൾ ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ നിർമിക്കുന്ന മരണമാസ് എന്ന ചിത്രത്തെ...
ഇഷ്ട നമ്പർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസിൽ വാശിയേറിയ മത്സരവുമായി കുഞ്ചാക്കോ ബോബനും നിവിൻ പോളിയും. കെഎൽ 07 ഡിജി 0459...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരജോഡികളാണ് ദിലീപും മഞ്ജു വാര്യരും. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത്...