Connect with us

മുഴുനീള ഫാമിലി എൻ്റർടൈനർ ആയി സംശയം എത്തുന്നു

Malayalam

മുഴുനീള ഫാമിലി എൻ്റർടൈനർ ആയി സംശയം എത്തുന്നു

മുഴുനീള ഫാമിലി എൻ്റർടൈനർ ആയി സംശയം എത്തുന്നു

ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം (One doubt.Unlimited fun.Endless confusion.) എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു, സംശയം. ഈ ടാഗ് ലൈൻ തന്നെ ഏറെ കൗതുകം പകരുന്നു. മുഴുനീള ഫാമിലി എൻ്റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

ബിജു മേനോൻ, ഷറഫുദ്ദീൻ,പാർവ്വതി തെരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും, വിജയവും നേടിയ ആർക്കറിയാം എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി.

കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലു മൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊ ണ്ടാണ് ചിത്രത്തിൻ്റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ആസസ്പെൻസുകൾ എന്താണന്ന് കാത്തിരിക്കാം. 1985 സ്റ്റുഡിയോസിൻ്റെ ബാനറിൽ സുരാജ്.പി.എസ്, ഡിക്സൻ പൊടുത്താമ്പ്, ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഹിഷാം അബ്ദുൾ വഹാബിൻ്റെ മാജിക്കൽ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ആകർഷകകേന്ദ്രം എന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top