serial news
നടി സംഗീതയ്ക്ക് എന്ത് സംഭവിച്ചു? ; ഒരു തരി മേക്കപ്പില്ല, കമ്മല്‍ പോലും ഇട്ടിട്ടില്ല, ഗൗരിയുടെ വിവാഹച്ചടങ്ങിൽ എല്ലാവരും ശ്രദ്ധിച്ച ആദ്യകാല സൂപ്പര്‍ നായിക സംഗീത; വീഡിയോ വൈറൽ!
നടി സംഗീതയ്ക്ക് എന്ത് സംഭവിച്ചു? ; ഒരു തരി മേക്കപ്പില്ല, കമ്മല്‍ പോലും ഇട്ടിട്ടില്ല, ഗൗരിയുടെ വിവാഹച്ചടങ്ങിൽ എല്ലാവരും ശ്രദ്ധിച്ച ആദ്യകാല സൂപ്പര്‍ നായിക സംഗീത; വീഡിയോ വൈറൽ!
മലയാള സീരിയൽ താരം നടി ഗൗരി കൃഷ്ണയുടെ കല്യാണ വിശേഷമാണ് ഇന്ന് മലയാളികൾ ആഘോഷിക്കുന്നത്. ഇപ്പോൾ ആരവങ്ങളെല്ലാം ഒന്ന് കെട്ടടങ്ങിയിരിക്കുകയാണ് . ഇപ്പോൾ വിവാഹത്തിന് എത്തിയവരെ കുറിച്ചാണ് മലയാളികൾ സംസാരിക്കുന്നത്.
എല്ലാ കല്യാണത്തിനും ‘സെന്റര്‍ ഓഫ് ദ അട്രാക്ഷന്’ നേടുന്ന ഏതെങ്കിലും ഒരു സെലിബ്രിറ്റിയോ സെലിബ്രിറ്റി കിഡ്ഡോ ഉണ്ടാവും എന്നത് സാധാരണമാണ്. എന്നാല്‍ ഗൗരിയുടെ കല്യാണത്തിന് ശ്രദ്ധ നേടിയത് മലയാള ടെലിവിഷന്‍ ലോകത്തെ ആദ്യ കാല സൂപ്പര്‍ നായികയായിരുന്ന നടി സംഗീത മോഹനാണ്. വേറിട്ട സംഗീതയുടെ ലുക്ക് തന്നെയാണ് ആകര്‍ഷിക്കപ്പെടാന്‍ കാരണം. ലുക്ക് എന്ന് പറയുമ്പോൾ ആടയാഭരങ്ങൾ ധരിച്ച് വന്നിറങ്ങി എന്നർത്ഥമില്ല.
ഒരു നായിക എന്തായാലും വിവാഹാഘോഷത്തിൽ എത്തുന്നത് നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാൽ അത്തരം പ്രതീക്ഷകളെ എല്ലാം തൂത്തെറിഞ്ഞ് സംഗീത ശ്രദ്ധ നേടുകയാണ്.യാതൊരു മേക്കപ്പും ഇല്ലാതെ വസ്ത്രംധരണം പോലും ലളിതമാക്കിയാണ് സംഗീത ഗൗരിയുടെ വിവാഹത്തിനെത്തിയത്.
വളരെ സാധാരണയായ ഒരു ചുരിദാര്‍ ആണ് ധരിച്ചത്. മേക്കപ്പ് പോയിട്ട് കമ്മല്‍ പോലും ഇട്ടിട്ടില്ല. ഒരു സൈഡ് ബാഗ് ക്രോസ് ആയി തൂക്കിയിട്ടിട്ടുണ്ട്. മാസ്ക് വച്ചാണ് വന്നത്. കൈയ്യില്‍ മൊബൈല്‍ ഫോണും കാറിന്റെ കീയും മാത്രം. ചിരിച്ച മുഖത്തോടെ വന്ന സംഗീതയെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. ചേച്ചി സുഖമാണോ എന്ന് ചോദിച്ചപ്പോള്‍ ചിരി മാത്രം മറുപടി.
1998 മുതല്‍ മലയാള ടെലിവിഷന്‍ ലോകത്തെ നിറ സാന്നിധ്യമായിരുന്നു സംഗീത മോഹന്‍. ദൂരദര്‍ശനില്‍ തുടങ്ങിയ ബന്ഞ്ചരെയാണ് ആദ്യ സീരിയല്‍. തുടര്‍ന്ന് സ്ത്രീ, സമയം, ശ്യാമാംമ്പരം, ജ്വാലയായി, ചന്ദ്രോദയം തുടങ്ങി മുപ്പതോളം സീരിയലുകള്‍ ചെയ്തു. ചെയ്തതില്‍ ഭൂരിഭാഗവും ഹിറ്റ് ആയിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ജ്വാലയായി സീരിയലിലെ സോഫിയായിട്ടാണ്.
പത്തിലധികം സിനിമകളിലും അതിലേറെ ടിവി ഷോകളിലും സംഗീത മോഹന്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്യാമറയുടെ മുന്നില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. അതേ സമയം പിന്നണിയില്‍ സജീവവുമാണ്. വാസ്തവം എന്ന സീരിയലിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ടാണ് തുടക്കം. പിന്നീട് ആത്മസഖി, സീത കല്യാണം, കുടുംബവിളക്ക്, കാണാ കണ്മണി, തുമ്പപ്പൂ, സ്വന്തം സുജാ തുടങ്ങി നിരവധി സീരിയലുകള്‍ക്ക് വേണ്ടിയും എഴുതി. അതിന് പുറമെ തമിഴിലും സജീവമാണ് സംഗീത.
about samgeetha
