Connect with us

ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു

Malayalam

ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു

ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു

കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ അറസ്റ്റ് രേഖപ്പെടുത്തി തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്ന് ആയിരുന്നു ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പിടിയിലായത്.

1.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആണ് ഇവർ പിടിയിലായത്. ഇതേ തുടർന്നാണ് സമീറിനെയും അറസ്റ്റ് ചെയ്തത്. സമീറിന്റെ ഫ്ളാറ്റിൽ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഫ്‌ളാറ്റിലെ ലഹരി ഉപയോഗം തന്റെ അറിവോടെ അല്ലെന്നാണ് സമീർ നൽകിയിരിക്കുന്ന മൊഴി.

ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പലതവണയായി സമീർ താഹിറിന്റെ ഫ്‌ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കുന്നത്. ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കൾ വഴി ഇവർക്ക് കഞ്ചാവ് എത്തിച്ചത്.

അതേസമയം, കൂടുതൽ ചലച്ചിത്ര പ്രവർത്തകരിലേയ്ക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖാലിദ് റഹ്‌മാനോട് കഥ പറയാനെത്തിയ യുവാവാണ് ഫ്‌ളാറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് എക്‌സൈസിന് വിവരം നൽകിയതെന്നാണ് വിവരം.

More in Malayalam

Trending

Recent

To Top