News
ഈ കുഞ്ഞിന് ശരിക്കും പുറത്തുവരാന്‍ താല്‍പ്പര്യമില്ല; സാമന്ത ഗര്‍ഭിണി?! ‘കോഫി വിത്ത് കരണ്‍’ പരിപാടില്‍ ആ വിവരം പങ്കുവെച്ച് നടി; വൈറലായി വീഡിയോ
ഈ കുഞ്ഞിന് ശരിക്കും പുറത്തുവരാന്‍ താല്‍പ്പര്യമില്ല; സാമന്ത ഗര്‍ഭിണി?! ‘കോഫി വിത്ത് കരണ്‍’ പരിപാടില്‍ ആ വിവരം പങ്കുവെച്ച് നടി; വൈറലായി വീഡിയോ
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്. മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയര്‍ ആരംഭിച്ചത്.
ഗൗതം വാസുദേവ് മോനോന് സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത. ചിത്രത്തിലെ നായകന് നാഗ ചൈതന്യയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2017 ല്‍ വിവാഹിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ഓടെ ഇരുവരും വേര്‍പിരിയുകയായിരുന്നു.
ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. അടുത്തിടെ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു പൊതു പരിപാടിയില്‍ നടി എത്തുന്നത്. കരണ്‍ ജാഹര്‍ അവതാരകനായ ‘കോഫി വിത്ത് കരണ്‍’എന്ന പരിപാടിയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പമാണ് താരം പ്രത്യക്ഷപ്പെട്ടത്. പരിപാടിയുമായി ബന്ധപ്പെട്ട ചോദ്യ ഉത്തരവേളയില്‍ ആരാധകരിലൊരാള്‍ നടിയോട് ഗര്‍ഭധാരണത്തെ കുറിച്ച് ചോദിച്ചു. അതിന് നടി നല്കിയ ഉത്തരമാണ് എല്ലാവരേയും ഞെട്ടിച്ചത്.
‘ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്. ഈ കുഞ്ഞിന് പുറത്തുവരാന്‍ ശരിക്കും താല്‍പ്പര്യമില്ല, എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? എന്നും’സാമന്ത മറുപടി പറഞ്ഞു. മാത്രമല്ല, താരം വീണ്ടും ഒരു വിവാഹ ബന്ധത്തിന് തയ്യാറാവില്ല എന്നും വ്യക്തമാക്കി. എന്നാല്‍ ഈ തീരുമാനം വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതുറന്നു കൊടുക്കുകയാണ് ഉണ്ടായത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ സാമന്തയുടെ വാക്കുകള്‍ വൈറലായിട്ടുണ്ട്. നാഗചൈതന്യയുമായുള്ള പ്രണയം മുതല്‍ വേര്‍പിരിയല്‍ വരെ വീണ്ടും ചര്‍ച്ചയാകുകയാണ്.
അടുത്തിടെ സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.കുറേ കാലമായി സമാന്ത ത്വക്ക് രോഗബാധിതയാണെന്നും ചികിത്സ തേടുന്നുണ്ടെന്നുമെല്ലാം ആയിരുന്നു വാര്‍ത്തകള്‍. സാമന്ത ചര്‍മ്മ രോഗത്തിന് ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പറന്നെന്നും ചര്‍മ്മപ്രശ്നം മൂലം നടി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നുവെന്നുമാണ് ഒടുവിലെത്തിയ റിപ്പോര്‍ട്ട്.
എന്നാല്‍ താരത്തിന് ത്വക്ക് രോഗമാണെന്ന വാര്‍ത്ത ശരിയല്ല എന്നാണ് താരത്തിന്റെ മാനേജര്‍ പറയുന്നത്. ചില ആളുകള്‍ സാമന്തയ്ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സാമന്തയ്ക്ക് ഒരു പ്രശ്നവുമില്ല. സാമന്ത ആരോഗ്യവതിയാണെന്നും വൈകാതെ തന്നെ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്നും മാനേജര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം കൈനിറയെ സിനിമകളാണ് താരത്തിനുള്ളത്. യശോദ, ശാകുന്തളം, ഖുഷി എന്നിങ്ങനെ മൂന്ന് സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദിനേഷ് വിജന് നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത നായികയാകുന്നുവെന്നും ആയുഷ്മാന്‍ ഖുറാനെയായിരിക്കും നായകന് എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സാമന്ത ഇരട്ട വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു ഇംഗ്ലീഷ് വെബ്സീരിസിന്റെ ഹിന്ദി വേര്‍ഷനിലും സാമന്ത അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ‘സിറ്റാഡെല്‍’ എന്ന സീരീസിന്റ ഹിന്ദി വേര്‍ഷനിലാണ് സാമന്ത അഭിനയിക്കുക.
വരുണ്‍ ധവാനായിരിക്കും നായകന്. വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയ്ക്കുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്ത ‘ഖുഷി’ എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. സാമന്ത നായികയായി ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’വും റിലീസ് ചെയ്യാനുണ്ട്. ദിനേഷ് വിജന് നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ സാമന്ത നായികയാകുന്നുവെന്നും ആയുഷ്മാന്‍ ഖുറാനെയായിരിക്കും നായകന് എന്നും സാമന്ത ഇരട്ട വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
