Actress
ഊ ആണ്ടവാ ചെയ്യുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇനി ഇത്തരം ഐറ്റം നമ്പറുകള്‍ ചെയ്യില്ല; കാരണം വ്യക്തമാക്കി സാമന്ത
ഊ ആണ്ടവാ ചെയ്യുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു, ഇനി ഇത്തരം ഐറ്റം നമ്പറുകള്‍ ചെയ്യില്ല; കാരണം വ്യക്തമാക്കി സാമന്ത

ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ഗാനമാണ് പുഷ്പയിലെ സാമന്തയുടെ ഐറ്റം നമ്പര്‍ ആയ ഊ ആണ്ടവാ. എന്നാല്‍ ഗാനത്തിലെ ആദ്യ രംഗം ചിത്രീകരിക്കുന്ന സമയത്ത് താന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ അത്ര സുന്ദരിയല്ല എന്ന ചിന്തയാണ് തനിക്ക് എപ്പോഴും ഉണ്ടായിരുന്നതെന്നും സാമന്ത.
ഞാന്‍ അത്ര പോരെന്നും ഞാന്‍ സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്. അതിനാല്‍ ഇത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു ഞാന്‍.
കാരണം സെ ക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കൊണ്ടുവന്ന് നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത് എന്നും സാമന്ത പറഞ്ഞു.
എന്നാല്‍ ഇനി അത്തരം ഡാന്‍സ് നമ്പറില്‍ താന്‍ പ്രത്യക്ഷപ്പെടില്ലെന്നും താരം വ്യക്തമാക്കി. അതില്‍ താനിപ്പോള്‍ വെല്ലുവിളി കാണുന്നില്ല എന്നാണ് താരം പറയുന്നത്. അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ സിനിമയിലെ ഗാനമായിരുന്നു ഊ ആണ്ടവ. ഐറ്റം നമ്പറായി എത്തിയ ഗാനം വലിയ രീതിയില്‍ ഹിറ്റാവുകയായിരുന്നു.
പ്രശസ്ത ടെലിവിഷൻ നടിയും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് പീയുഷ് പൂരേ അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...