Malayalam Breaking News
സൽമാൻ ഖാന്റെ കയ്യും കാലും കെട്ടിയിടുമെന്നു ആമിർ ഖാൻ – മറുപടിയുമായി സൽമാൻ ഖാൻ
സൽമാൻ ഖാന്റെ കയ്യും കാലും കെട്ടിയിടുമെന്നു ആമിർ ഖാൻ – മറുപടിയുമായി സൽമാൻ ഖാൻ
By
സൽമാൻ ഖാന്റെ കയ്യും കാലും കെട്ടിയിടുമെന്നു ആമിർ ഖാൻ – മറുപടിയുമായി സൽമാൻ ഖാൻ
ബോളിവുഡിൽ ഇപ്പോളും അവിവാഹിതനായി തുടരുകയാണ് സൽമാൻ ഖാൻ. പല നായികമാർക്കൊപ്പവും പ്രണയമാഘോഷിച്ചെങ്കിലും ഒന്നും വിവാഹത്തിൽ കലാശിച്ചില്ല. സൽമാൻ ഖാനെ വിവാഹം കഴിപ്പിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന ശ്രെമങ്ങളും പാഴായി .
സല്മാന് ഖാനെ വിവാഹം കഴിപ്പിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്ന രണ്ടു പേരാണ് സുഹൃത്തുക്കളായ അമിര്‍ ഖാനും ഷാരുഖ് ഖാനും. സമപ്രായക്കാരാണ് മൂവരും. അമീറിന്റെയും ഷാരുഖ് ഖാന്റെയും മക്കള്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുമ്പോഴും സല്മാന് എലിജിബിള്‍ ബാച്ച്ലറായി വിലസുകയാണ്. സല്‍മാന്റെ അനിയത്തി അര്‍പ്പിതയുടെ വിവാഹത്തിനെത്തിയപ്പോള്‍ സല്‍മാന്റെ വിവാഹം കൂടണമെന്നാണ് ആഗ്രഹമെന്ന് ഷാരുഖ് പറഞ്ഞിരുന്നു.
സല്മാന് ഖാന്റെ കയ്യും കാലും കെട്ടിയിട്ട് കല്ല്യാണം കഴിപ്പിക്കുമെന്നാണ് അമീര്‍ ഖാന് ഭീഷണിപ്പെടുത്തിയത്. ഇതേകുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ സല്‍മാന്റെ മറുപടി രസകരമായിരുന്നു. ‘മൂന്നാമത് കല്ല്യാണം കഴിക്കാതിരിക്കാന്‍ അമീറിന്റെ കയ്യും കാലും ഞാന്‍ കെട്ടിയിടും’ നടി റീന ദത്തയാണ് അമീറിന്റെ ആദ്യ ഭാര്യ ഈ ബന്ധത്തില്‍ ഇറാ ഖാന്, ജുനൈദ് ഖാന് എന്ന മക്കളുണ്ട്. പിന്നീട് കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഇതില്‍ ആസാദ് എന്ന മകനുണ്ട്.
salman khans reply to aamir khans comment
