Bollywood
ഇതുവരെ ഒരാള്‍ പോലും വിവാഹഭ്യര്‍ത്ഥന നടത്തിയിട്ടില്ല;സല്മാന് ഖാന്!
ഇതുവരെ ഒരാള്‍ പോലും വിവാഹഭ്യര്‍ത്ഥന നടത്തിയിട്ടില്ല;സല്മാന് ഖാന്!
By
ലോകമെബാടും ആരാധകരുള്ള നടനാണ് സൽമാൻ ഖാൻ .ബോളിവുഡില്‍ ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സല്മാന് ഖാന്. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത എല്ലാവരും നല്‍കാറുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലും സല്‍മാന്റെ വിവാഹം എന്നുണ്ടാവുമെന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. ആമിര്‍ ഖാനും ഷാരൂഖുമെല്ലാം വിവാഹം കഴിച്ചെങ്കിലും 53 വയസുകാരനായ സല്‍മാന്റെ നിക്കാഹ് കഴിഞ്ഞിരുന്നില്ല.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇതുവരെ ആരും തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന് നടന് തുറന്നുപറഞ്ഞിരുന്നു. സല്‍മാന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ കഥാപാത്രം നടനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഒരു രംഗമുണ്ട്. ഇത് മുന്‍നിര്‍ത്തികൊണ്ടായിരുന്നു ജീവിതത്തില്‍ എന്നെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായിട്ടുണ്ടോ എന്ന ചോദ്യം വന്നത്.
ഇതിന് മറുപടിയായി ഇല്ല, ഇതുവരെ ഒരാള്‍ പോലും തന്നോട് വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടില്ല എന്ന് സല്മാന് പറഞ്ഞു. കാരണം മെഴുകിതിരി അത്താഴങ്ങള്‍ക്ക് ഞാന്‍ പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ് കഴിക്കുന്നതെന്ന് എനിക്ക് മനസിലാകില്ല. ഒരു സ്ത്രീപോലും തന്നോട് വിവാഹഭ്യര്‍ത്ഥന നടത്താത്തതില്‍ അതിയായ ദുഖം തോന്നുന്നുണ്ടെന്നും നടന് പറഞ്ഞു. അതേസമയം ഭാരതിന്റെ വിജയത്തിന് ശേഷം ദബാംഗ് 3യാണ് സല്മാന് ഖാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചുള്‍ബുള്‍ പാണ്ഡെയായി നടന് വീണ്ടും തിരിച്ചെത്തുന്നു. സൊനാക്ഷി സിന്‍ഹ നായികയാവുന്ന ചിത്രത്തില്‍ കിച്ച സുദീപ്, അര്‍ബാസ് ഖാന്,മാഹി ഗില്‍ തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.
Salman Khan talks about wedding proposal
