സ്റ്റാർഡംനിലനിർത്താനാകുന്നില്ല; തന്റെ ഭീതി പങ്കുവെച്ച് സൽമാൻ ഖാൻ
പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമയിൽ സജീവമായ താരമാണ് നടൻ സൽമാൻ ഖാൻ . ഇന്ത്യൻ സിനിമയുടെ മസിൽ മാന്‍ എന്നാണ് തരാം അറിയപ്പെടുന്നത് തന്നെ . ബോളിവുഡ് സിനിമാ ലോകം അടക്കി വാഴുന്ന മുന്ന് ഖാൻമാരിലൊരാളാണ് ഇദ്ദേഹം . അഭിനയത്തിന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല മൂവരും . ഒന്നിനൊന്ന് മെച്ചമാണ് ഇവർ . മൂവർക്കും ആരാധകരാണെങ്കിലോ മറ്റുള്ളവർക്ക് ഉള്ളതിനേക്കാളും ശക്തമാണ് .
മൂവരുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയമാണ് കൈവരിക്കുന്നതും. എന്നാലിപ്പോൾ തങ്ങളുടെ സ്റ്റാർ ഡമ്മിനെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സല്ലു. ഈയിടെ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സ്റ്റാർ ഡമ്മിനെകുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നത് .
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബോളിവുഡ് സിനിമാ ലോകത്തേക്ക് പുതിയ കുറേ അഭിനേതാക്കളും നായകന്മാരും കയറിവരുന്നുവെന്നും ചുരുക്കം ചില സിനിമകൾ കൊണ്ട് ബോക്സ് ഓഫീസ് കീഴടക്കുന്ന പ്രവണത കണ്ടുവരുന്നു എന്നതിനാലും ഖാന്മാരുടെ സിനിമകൾ പ്രതീക്ഷിച്ച അത്ര വിജയം കൊയ്യുന്നില്ല എന്ന വിഷയത്തെ കുറിച്ച് തന്റെ ഭീതിപങ്കു വെച്ചിരിക്കുകയാണ് സല്ലു .
സ്റ്റാര്‍ഡം ഓരോ സമയത്ത് വരുന്നതാണ്. അതൊരുപാട് കാലം നിലനിര്‍ത്താന്‍ കഴിയുക എന്നത് വലിയ കാര്യമാണ്. എന്റെ ഊഹം ശരിയാണെങ്കില്‍ ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, അജയ് ദേവഗണ്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇത്രയും കാലം ആ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ കഴിഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ കൂടെ അതങ്ങനെ നിലനിര്‍ത്താന്‍ ഞങ്ങള്‍ നല്ലോണം പരിശ്രമിക്കും. – സല്ലു വ്യക്തമാക്കി.
salman khan- stardom-
