Social Media
ദേഷ്യം കടിച്ചമര്‍ത്തി സല്മാന്;വൈറലായി വീഡിയോ!
ദേഷ്യം കടിച്ചമര്‍ത്തി സല്മാന്;വൈറലായി വീഡിയോ!
By
എവിടെ ആണെങ്കിലും ആരാധകർ തന്റെ പ്രിയ താരത്തെ
കാണുമ്ബോള്‍ പിന്നെ മറ്റൊന്നും നോക്കത്തില്ല .അവരുടെ അടുത്ത ഓടിച്ചെല്ലും,പക്ഷെ അവരും മനുഷ്യരല്ലേ , സിനിമാതാരങ്ങളെ കാണുമ്ബോള്‍ ആരാധകരുടെ പരിസരം മറന്നുള്ള പെരുമാറ്റം സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ ചെറുതല്ല. നേരത്തെ നടന് വിജയ് ദേവരകൊണ്ടയെ പ്രമോഷന് പരിപാടിക്കിടെ ആരാധകന് വേദിയില്‍ കയറി പരിധി വിട്ട് പെരുമാറി താരത്തെ മറിച്ചിട്ടത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടന് സല്മാന് ഖാനെ ഒരു യുവതി കൈയില്‍ കയറി പിടിച്ചു വലിക്കുന്നതും അതിലുള്ള താരത്തിന്റെ അനിഷ്ടവും പ്രകടമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സല്മാന് ഖാന് ‘ഹം ആപ്കെ ഹേ കോന്‍’ എന്ന ചിത്രം റിലീസിനെത്തി 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമായി സംഘടിപ്പിച്ച പ്രത്യേക പ്രദര്‍ശനത്തിലാണ് സംഭവം. പരിപാടിക്കായി സല്മാന് നടന്നു നീങ്ങുമ്ബോള്‍ ചുവന്ന ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ താരത്തിന്റെ കൈയില്‍ കടന്നു പിടിച്ച് വലിക്കുകയായിരുന്നു. പെട്ടെന്നു തന്നെ യുവതിയില്‍ നിന്ന് കൈ വേര്‍പെടുത്തിയ സല്‍മാന്റെ മുഖത്ത് അനിഷ്ടം വ്യക്തമായിരുന്നു. തുടര്‍ന്ന് സല്‍മാന്റെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് യുവതിയെ മാറ്റുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സല്‍മാനെ അനുകൂലിച്ചാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ഒരു സ്ത്രീ ആയതിനാലാണ് സല്മാന് അവരെ തല്ലാതിരുന്നത് എന്നും മറ്റുമാണ് പ്രതികരണങ്ങള്‍.
Salman Khan: Got Angry: as a fan pulled his hand for a Selfie Photo
