Connect with us

എല്ലാ അതിഥികൾക്കും മുമ്പിൽ വെച്ച് ഐശ്വര്യ റായെക്കുറിച്ച് വളരെ മോശം ഭാഷയിൽ സൽമാൻ ഖാൻ സംസാരിച്ചു, പൊട്ടിച്ചെറിച്ച് ഷാരൂഖ് ഖാൻ; അന്ന് സംഭവിച്ചത്!!

Bollywood

എല്ലാ അതിഥികൾക്കും മുമ്പിൽ വെച്ച് ഐശ്വര്യ റായെക്കുറിച്ച് വളരെ മോശം ഭാഷയിൽ സൽമാൻ ഖാൻ സംസാരിച്ചു, പൊട്ടിച്ചെറിച്ച് ഷാരൂഖ് ഖാൻ; അന്ന് സംഭവിച്ചത്!!

എല്ലാ അതിഥികൾക്കും മുമ്പിൽ വെച്ച് ഐശ്വര്യ റായെക്കുറിച്ച് വളരെ മോശം ഭാഷയിൽ സൽമാൻ ഖാൻ സംസാരിച്ചു, പൊട്ടിച്ചെറിച്ച് ഷാരൂഖ് ഖാൻ; അന്ന് സംഭവിച്ചത്!!

ഇന്ന് ബോളിവുഡിൽ നിരവധി ആരാധകരുള്ള, അടുത്ത സുഹൃത്തുക്കളായ രണ്ട് പേരാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഇന്ന് അടുത്ത സുഹൃത്തുക്കളാണെങ്കിലും പണ്ട് ഇങ്ങനെയായിരുന്നില്ല. കടുത്ത ശത്രുക്കളായിരുന്നു ഇരുവരും. കരിയറിലെ മത്സരത്തിനപ്പുറം വ്യക്തിപരമായി ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് 2008 ൽ ഇരുവരും തമ്മിലുള്ള കയ്യാങ്കളിയാണ്. നടി കത്രീന കെെഫിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഇരുവരും.

പാർട്ടിക്കിടെ ഇവർ വഴക്കായി. ചുറ്റുമുള്ളവർ ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന സൽമാൻ ഖാൻ ഷാരൂഖ് ഖാനെ പ്രകോപിപ്പിക്കുകയായിരുന്നു. അന്ന് പാർട്ടിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അക്കാലത്ത് വന്ന ഒരു റിപ്പോർട്ടാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഇതിൽ പറയുന്നത് പ്രകാരം സൽമാൻ ഖാനാണ് ഷാരൂഖിനെ കത്രീനയുടെ പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചത്. അന്ന് കത്രീന കൈഫിന്റെ ബോയ്ഫ്രണ്ടായിരുന്നു സൽമാൻ ഖാൻ. സൽമാൻ ഖാന്റെ ക്ഷണം സ്വീകരിക്കാൻ ഷാരൂഖ് മടിച്ചിരുന്നു.

എന്നാൽ ഭാര്യ ​ഗൗരി ഖാൻ പറഞ്ഞത് പ്രകാരം ഷാരൂഖ് പോകാൻ തയ്യാറായി. പാർട്ടിയിലെ അതിഥികൾ പറയുന്നത് പ്രകാരം സൽമാൻ ഖാൻ മദ്യ ലഹരിയിലായിരുന്നു. തന്റെ ദസ് കാ ​ദം എന്ന ഷോയെയും ഷാരൂഖിന്റെ ക്യാ ആപ് പാഞ്ച്വി പാസ് സെ തേസ് ഹെയിൻ എന്ന ഷോയെയും സൽമാൻ ഖാൻ താരതമ്യം ചെയ്യാൻ തുടങ്ങി. താനാണ് യഥാർത്ഥ സൂപ്പർസ്റ്റാറെന്ന് സൽമാൻ ഖാൻ വാദിച്ചു. തന്റെ ​ഗേൾഫ്രണ്ട്സെല്ലാം ഷാരൂഖ് ഖാനോടൊപ്പം സിനിമ ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നതിൽ സൽമാൻ ഖാന് നീരസമുണ്ടായിരുന്നു.

മുമ്പ് മുൻ കാമുകി ഐശ്വര്യ റായ് സൽമാൻ ഖാനോടൊപ്പം വർക്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നു. പിന്നീട് കത്രീന കെെഫിനും ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാൻ വലിയ ആ​ഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു സൽമാൻ ഖാൻ. ഈ ദേഷ്യത്തിൽ വിഷയം ഐശ്വര്യയിലേക്ക് സൽമാൻ വിഷയം മാറ്റി. എല്ലാ അതിഥികൾക്കും മുമ്പിൽ വെച്ച് ഐശ്വര്യ റായെക്കുറിച്ച് വളരെ മോശം ഭാഷയിൽ സൽമാൻ ഖാൻ സംസാരിക്കുകയുണ്ടായി.

ഈ അധിക്ഷേപം കേട്ട് നിൽക്കാൻ ഷാരൂഖ് ഖാൻ തയ്യാറായിരുന്നില്ല. ഉടൻ തന്നെ പ്രതികരിക്കുകയും ചെയ്തു. അവൾ ഒരാളുടെ ഭാര്യയാണ്, മരുമകളാണ്. അവൾ ഒരു സ്ത്രീയാണ്. ഐശ്വര്യയെക്കുറിച്ച് കുറച്ച് ബഹുമാനത്തോടെ സംസാരിക്കണമെന്ന് ഷാരൂഖ് പറഞ്ഞു. എന്നാൽ സൽമാൻ ഐശ്വര്യയെക്കുറിച്ച് വീണ്ടും മോശമായി സംസാരിച്ചു. ഷാരൂഖ് ഖാൻ ​ഗൗരിക്കൊപ്പം പാർട്ടി വിട്ട് പോകാനൊരുങ്ങി.പേടിയാണോ എന്ന് സൽമാൻ ഖാൻ ചോദിച്ചു. ഇത് നിന്റെ വീടാണ്. നിന്റെ അതിഥികളും.

പക്ഷെ ഇനിയെന്തെങ്കിലും കൂടുതൽ പറഞ്ഞാൽ ഇവർക്ക് മുന്നിൽ വെച്ച് നിന്നെ ഞാൻ അടിക്കും. അത് കൊണ്ട് മര്യാദയ്ക്ക് സംസാരിക്കെന്ന് ഷാരൂഖ് ഖാൻ പറഞ്ഞുവെന്നുമാണ് റിപ്പോർട്ട്. ഇത് വീണ്ടും ചർച്ചയായതോടെ പലരും സൽമാൻ ഖാനെ വിമർശിച്ചു. റിപ്പോർട്ട് വിശ്വാസ്യ യോ​ഗ്യമല്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.1997 ലാണ് ഐശ്വര്യ റായും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രം ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു അടുപ്പം. പിന്നീടിവർ അകന്നു.

.സൽമാന്റെ ശല്യം സഹിക്കാതായതോടെയാണ് ഐശ്വര്യ റായ് ഈ ബന്ധം വേണ്ടെന്ന് വെക്കുന്നത്. കരിയറിൽ വലിയ നഷ്ടങ്ങൾ സൽമാൻ കാരണം ഐശ്വര്യക്കുണ്ടായിട്ടുണ്ട്. സൽമാന്റെ ശല്യം കാരണം തന്റെ അഞ്ച് സിനിമകളിൽ നായികാ സ്ഥാനത്ത് നിന്ന് ഐശ്വര്യയെ ഷാരൂഖ് ഖാൻ മാറ്റി. പിൽക്കാലത്ത് ഇത് തുറന്ന് സമ്മതിക്കാനും ഐശ്വര്യയോട് ക്ഷമ ചോദിക്കാനും ഷാരൂഖ് ഖാൻ തയ്യാറായി. സൽമാന്റെ മദ്യപാനം, സംശയം, പെരുമാറ്റ രീതികൾ എന്നിവയെല്ലാം കാരണമാണ് ഐശ്വര്യ റായ് പ്രണയബന്ധം ഉപേക്ഷിച്ചത്.

സൽമാൻ ഖാനും ഐശ്വര്യ റായും ആഴത്തിൽ സ്‌നേഹിച്ചിരുന്നെങ്കിലും സൽമാന്റെ മോശം പ്രവൃത്തികൾ കാരണം ആ ബന്ധം തകർന്ന് പോവുകയായിരുന്നു.അതേസമയം സൽമാൻ കാരണം നടിയ്ക്ക് നിരവധി സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും ഒരു കാലത്ത് ഹിറ്റ് ജോഡിയായിരുന്നു. ഇരുവരുടെയും ഓൺസ്‌ക്രീനിലെ കെമിസ്ട്രി പ്രേക്ഷകർക്കും പ്രിയപ്പെട്ടതായിരുന്നു. അത്തരത്തിൽ നിരവധി സിനിമകളിൽ രണ്ടാളും നായിക, നായകന്മാരായി അഭിനയിച്ചു. എന്നാൽ ഷാരൂഖിന്റെ അഞ്ചോളം ചിത്രങ്ങളിൽ നിന്നും ഐശ്വര്യയെ ഒഴിവാക്കിയ സംഭവം കൂടി ഉണ്ടായിട്ടുണ്ട്.

ചൽത്തെ ചൽത്തെ എന്ന സിനിമയിൽ ആദ്യം നായികയായി തീരുമാനിച്ചത് ഐശ്വര്യ റായിയെ ആയിരുനനു. എന്നാൽ പിന്നീട് ഷാരൂഖിന്റെ നിർദ്ദേശപ്രകാരം ഐശ്വര്യയെ മാറ്റി പകരം റാണി മുഖർജിയെ നായികയാക്കി എന്ന തരത്തിൽ അഭ്യൂഹങ്ങൾ പലപ്പോഴായി പ്രചരിച്ചിരുന്നു. പിന്നീടത് സത്യമാണെന്ന് പറഞ്ഞ് നടൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ നല്ല സുഹൃത്തായിരുന്നിട്ടും ഐശ്വര്യയ്ക്ക് വേണ്ടി ആ സമയത്ത് ഒരു നിലപാട് എടുക്കാത്തതിലാണ് ഷാരൂഖ് ഖാൻ ഖേദം പ്രകടിപ്പിച്ചത്.

വളരെ സങ്കടകരമായി. അത് ഉദ്ദേശിച്ചിരുന്നില്ലെന്നും അതൊരു പ്രൊഫഷണൽ തീരുമാനമായിരുന്നു എന്നുമാണ് ഷാരൂഖ് പറഞ്ഞത്. വേറെ വഴികളൊന്നുമില്ലാത്തത് കൊണ്ടാണ് അത് സംഭവിച്ചതെന്നും ഞങ്ങൾക്ക് തന്നെ മോശമായി തോന്നിയെന്നും പറയുന്ന നടന്റെ വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. ഐശ്വര്യ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞാൻ അവളുമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ അങ്ങനൊരു അവസ്ഥയിലേക്ക് എത്തിയതിൽ വ്യക്തിപരമായി ഞാൻ വളരെ ദുഃഖിതനായിരുന്നു, എനിക്ക് അതിൽ വളരെ ഖേദമുണ്ട്.

ഞാൻ ആത്മാർത്ഥമായി തന്നെ പറയുന്നതാണ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ എനിക്ക് കൂടുതലൊന്നും ചെയ്യാൻ ഇല്ലായിരുന്നു. കാരണം ഞാൻ മാത്രമല്ലായിരുന്നു ആ സിനിമയുടെ നിർമ്മാതാവ്. ഇത് മുഴുവനും വളരെ സങ്കടകരമായ കാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി. അത് അങ്ങനെയല്ല ഉദ്ദേശിച്ചത്. അന്ധവിശ്വാസം കൊണ്ടല്ല, ഐശ്വര്യയെ ഒഴിവാക്കിയത് ഒരു പ്രൊഫഷണൽ തീരുമാനമായിരുന്നു. മാത്രമല്ല പ്രൊഫഷണലായിട്ട് പോലും ഞങ്ങൾക്ക് വളരെ മോശമായിട്ടാണ് തോന്നിയത്.

മാത്രമല്ല അതല്ലാതെ വേറെ വഴികളുമില്ലായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. ഒരാളെ വെച്ച് ഒരു സിനിമ പ്ലാൻ ചെയ്തതിന് ശേഷം അവരുടെ ഭാഗത്ത് ഒരു തെറ്റ് ഇല്ലാതെ അതിൽ നിന്ന് മാറ്റുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. ഐശ്വര്യ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അതുകൊണ്ട് തന്നെ എല്ലാം എന്റെ തെറ്റാണെന്ന് തോന്നുന്നത്. പക്ഷേ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ ഐശ്വര്യയോട് മാപ്പ് ചോദിച്ചിരുന്നു എന്നും ഷാരൂഖ് കൂട്ടിച്ചേർത്തിരുന്നു.

അതുകൊണ്ട് തന്നെ എത്രയും വേഗം ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ചിന്തയിലായിരുന്നു സൽമാൻ ഖാൻ. എന്നാൽ ഐശ്വര്യയ്ക്ക് കരിയറായിരുന്നു പ്രധാനം. മാത്രമല്ല കരിയറിന്റെ പീക്കിലായിരുന്നതുകൊണ്ട് തന്നെ ആ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ചിന്ത. വിവാഹം വിദൂര ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹകാര്യം സൽമാൻ ചർച്ചയ്ക്ക് വെക്കുമ്പോൾ ഐശ്വര്യ ഒഴിഞ്ഞ് മാറുമായിരുന്നു.

അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ വഴക്കിലേക്കും ഇരുവർക്കും ഇടയിൽ വിള്ളൽ വീഴാനും കാരണമായി. വിവാഹം എന്ന അടുത്ത ഘട്ടത്തിലേക്ക് സൽമാനൊപ്പം കടക്കുന്നതിൽ ഐശ്വര്യയ്ക്ക് ഉറപ്പില്ലായിരുന്നു. മാത്രമല്ല സൽമാന് ബോളിവുഡിലെ കാസിനോവ ടൈറ്റിൽ ഉള്ളതുകൊണ്ട് തന്നെ ഐശ്വര്യയുടെ പിതാവിന് സൽമാനെ മകൾ വിവാഹം ചെയ്യുന്നതിനോട് യോജിപ്പില്ലായിരുന്നു.

ഐശ്വര്യയുടെ പിതാവ് മകളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനായിരുന്നു. സൽമാൻ മകൾക്ക് ചേർന്ന പങ്കാളിയാണെന്ന് നടിയുടെ പിതാവ് വിശ്വസിച്ചിരുന്നില്ല. ‌വിവാഹത്തോട് ഐശ്വര്യ നിരന്തരമായി വിമുഖ കാണിച്ച് തുടങ്ങിയത് സൽമാനെ മാനസികസംഘർഷത്തിലാക്കി. സൽമാന് നിരാശ ബാധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും മാറ്റങ്ങൾ കണ്ട് തുടങ്ങിയെന്നാണ് സൽമാന്റെ സ്വഭാവത്തിൽ മാറ്റം വന്നതിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി ഒരിക്കൽ അർബാസ് ഖാൻ പറഞ്ഞത്.

ആ സംഭവങ്ങൾക്കുശേഷം സൽമാൻ വളരെ പെട്ടന്ന് ദേഷ്യപ്പെടുന്നയാളായി മാറി. കോപം നിയന്ത്രണാതീതമായി എന്നുമാണ് അർബാസ് ഖാൻ ഒരിക്കൽ പറഞ്ഞത്. ഐശ്വര്യ പ്രണയത്തിൽ താൽപര്യ കുറവ് കാണിച്ച് തുടങ്ങിയപ്പോൾ നടിയുടെ ഷൂട്ടിംഗ് സെറ്റിൽ പോലും സൽമാൻ എത്തി കുഴപ്പങ്ങൾ സൃഷ്ടിച്ച് തുടങ്ങി.

ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, 1997 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹം ദിൽ ദേ ചുകെ സനം. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യയും സൽമാനും തമ്മിൽ പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാകാമെന്ന് തീരുമാനിക്കുകയും ആയിരുന്നു.

സൽമാനുമായി ഇഷ്ടത്തിലായി അഞ്ച് വർഷത്തിന് ശേഷമാണ് ഒടിഞ്ഞ കൈയ്യുമായി ഐശ്വര്യ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2002 ൽ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വാങ്ങാൻ വേദിയിൽ എത്തിയതായിരുന്നു നടി. ഈ സമയത്ത് കൈയ്യിൽ പ്ലാസ്റ്റർ ഇട്ടത് എന്തിനാണെന്നുള്ള ചോദ്യവും ഉയർന്ന് വന്നു.

സൽമാൻ ഖാന്റെ ഉപദ്രവം കാരണം അപകടം പറ്റി ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞു എന്ന കഥയാണ് പിന്നീട് പ്രചരിച്ചത്. എന്നാൽ ‘തനിക്കിങ്ങനെ അപകടം സംഭവിക്കാൻ കാരണം സൽമാൻ അല്ലെന്നും അക്കാര്യം പറഞ്ഞിട്ട് ആളുകൾ വിശ്വസിക്കാത്തത് എന്താണെന്നുമാണ്’, ഐശ്വര്യ വേദിയിൽ നിന്നും പരസ്യമായി ചോദിച്ചത്. ഞാൻ പടികളിൽ നിന്നും താഴെ വീണതാണെന്ന് പറഞ്ഞിട്ട് ആളുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ ഇതേ ആളുകൾ ഞാൻ ശക്തയായൊരു സ്ത്രീ ആണെന്ന് മാധ്യമങ്ങളിലൂടെ എഴുതാറുമുണ്ട്.

എനിക്കൊരിക്കലും സഹിഷ്ണതയോടെ പെരുമാറുന്നവരെ അംഗീകരിക്കാൻ സാധിക്കില്ല. അർണോൾഡ് ഷ്വർസെനെഗറിന് വരെ അപകടത്തിൽ പരിക്ക് പറ്റാറുണ്ട്. പിന്നെ എന്ത് കൊണ്ട് എനിക്ക് പറ്റില്ലെന്ന് പറയുന്നത്?. എന്നെ ആരെങ്കിലും ശാരീരികമായി ഉപ്രദവിച്ചാൽ ഞാനവരെ തിരിച്ചടിക്കും. ഇപ്പോൾ പ്രചരിക്കുന്നതൊക്കെ അടിസ്ഥാനമില്ലാത്ത വാർത്തകളാണ്. എന്റെ നിശബ്ദത പല അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. പക്ഷെ നിസാര കാര്യങ്ങൾക്ക് പ്രതികരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്നുമാണ്’, ഐശ്വര്യ റായി അന്ന് വെളിപ്പെടുത്തിയത്.

More in Bollywood

Trending

Recent

To Top