Malayalam Breaking News
എന്താണ് ശ്രീശാന്ത് ,ഇങ്ങനെ പെരുമാറുന്നത് ? – ശ്രീശാന്തിനോട് ക്ഷുഭിതനായി സൽമാൻ ഖാൻ
എന്താണ് ശ്രീശാന്ത് ,ഇങ്ങനെ പെരുമാറുന്നത് ? – ശ്രീശാന്തിനോട് ക്ഷുഭിതനായി സൽമാൻ ഖാൻ
By
എന്താണ് ശ്രീശാന്ത് ,ഇങ്ങനെ പെരുമാറുന്നത് ? – ശ്രീശാന്തിനോട് ക്ഷുഭിതനായി സൽമാൻ ഖാൻ.
ഹിന്ദി ബിഗ്‌ബോസിൽ ശ്രീശാന്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. തുടക്കം മുതൽ മറ്റുള്ള മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള രീതിയിലാണ് ശ്രീശാന്ത് പെരുമാറുന്നത്. പലരും ഇതിനെപറ്റി പ്രതികരിക്കുകയും ചെയ്തു. എന്നാൽ ശ്രീശാന്ത് കൂടുതൽ മോശമായി തന്നെ പെരുമാറി.
ശ്രീശാന്തിന്റെ പെരുമാറ്റം സഹമത്സരാര്‍ത്ഥികള്‍ക്കിടയിലുണ്ടാക്കുന്ന അപ്രീതി ചെറുതല്ല. ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാനും ശ്രീശാന്തിന്റെ പെരുമാറ്റ രീതിയെ ചോദ്യം ചെയ്യുന്നുണ്ട്.
മത്സരാര്‍ത്ഥികള്‍ വില്ലന്റെ സിംഹാസനത്തില്‍ ദീപക് താക്കൂറിനെ ഇരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സല്‍മാന്‍ ശ്രീശാന്തിനെയാണ് ഈ ആഴ്ച്ചയിലെ വില്ലനായി പ്രഖ്യാപിച്ചത്. ശ്രീശാന്തിന്റെ അഹങ്കാരത്തേക്കുറിച്ചും സമ്പത്ത് താരതമ്യം ചെയ്തുള്ള പരിഹാസത്തേക്കുറിച്ചും പരാതിയുയര്‍ന്നു. ശ്രീശാന്ത് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് ചോദിച്ചപ്പോള്‍ തന്റെ മനോഭാവം അങ്ങനെയാണെന്ന് മുന്‍ മലയാളി ക്രിക്കറ്റര്‍ സല്‍മാന് മറുപടി നല്‍കി.
എല്ലാവരും പാവപ്പെട്ടവരായിരുന്നു ശ്രീശാന്ത്. അവരെ തനിക്ക് കീഴിലായി കാണുന്നത് പരിഹാസ്യമാണ് എന്ന്
സല്‍മാന്‍ ഖാന്‍ പറഞ്ഞു .സല്‍മാന്റെ മറുപടി കേട്ടതോടെ ശ്രീശാന്ത് എഴുന്നേറ്റ് പോയി. ശ്രീശാന്ത് സഹമത്സരാര്‍ത്ഥി രോഹിത് സുചാന്തിയെ സ്വവര്‍ഗാനുരാഗിയെന്ന് പരിഹാസപൂര്‍വ്വം വിളിക്കുകയും അധിക്ഷേപകരമായ ആംഗ്യം കാണിക്കുകയും ചെയ്തത് ഷോയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
salman khan against sreesanth