Bollywood
എനിക്ക് അശ്ളീല രംഗങ്ങൾ കാണാനും ഇഷ്ടമില്ല , എന്റെ സിനിമകളിൽ ഉൾപ്പെടുത്തതാനുമില്ല – സൽമാൻ ഖാൻ
എനിക്ക് അശ്ളീല രംഗങ്ങൾ കാണാനും ഇഷ്ടമില്ല , എന്റെ സിനിമകളിൽ ഉൾപ്പെടുത്തതാനുമില്ല – സൽമാൻ ഖാൻ
By
വിവാദങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞു നില്കാറുള്ള താരമാണ് സൽമാൻ ഖാൻ. എന്നാൽ തന്റെ സിനിമകളിൽ അശ്ളീല രംഗങ്ങൾ ഉൾപെടുത്താൻ വിമുഖനാണ് താരം. അതിനു താൻ തയ്യാറല്ല എന്നും അതിനുള്ള കാരണവും വ്യക്തമാക്കുകയാണ് സൽമാൻ ഖാൻ.
“ഞാന്‍ ശരിയാണൊ തെറ്റാണോ ചെയ്യുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്. ഇന്ന് വിചിത്രമായ പല ട്രെന്‍ഡുകളും വളര്‍ന്നു വരുന്നു. വെബ് സിനിമകളിലെയും മറ്റും ആശയം ഞെട്ടിക്കുന്നതാണ്. അത് കാണാന്‍ എനിക്ക് താത്പര്യമില്ല.
എന്നാല്‍ ഭൂരിഭാഗം ആളുകളും അത് കാണാന്‍ ഇഷ്ടപ്പെടുന്നു. അവര്‍ അത് രഹസ്യമായി കാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ എല്ലാത്തരത്തിലുമുള്ള ആളുകള്‍ കാണുന്ന എന്റെ ചിത്രങ്ങളില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകില്ല’. സല്മാന് വ്യക്തമാക്കി.
salman khan about sex scenes
