Connect with us

തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ട്, ബ്രെയിൻ അനൂറിസം; ആശങ്കയിൽ ആരാധകർ

Bollywood

തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ട്, ബ്രെയിൻ അനൂറിസം; ആശങ്കയിൽ ആരാധകർ

തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ട്, ബ്രെയിൻ അനൂറിസം; ആശങ്കയിൽ ആരാധകർ

ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് പുറത്തെത്തുന്നത്. ഷഷ്ടിപൂർത്തി ആഘോഷിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്തെത്തുന്നത്.

ട്രൈജെമിനൽ ന്യൂറെൾജിയ എന്ന അസുഖം സൽമാൻ ഖാന് ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുഖത്തെ നാഡീവ്യൂഹത്തിനുള്ള തകരാർ കൊണ്ട് വരുന്ന അസുഖമാണത്. ട്രൈജെമിനൽ നാഡി, മുഖത്ത് മരത്തിന്റെ വേരുകൾ പോലെ കെട്ടുപിണഞ്ഞ് വ്യാപിച്ചിരിക്കുന്ന നാഡിയാണിത്. വല്ലാത്ത വേദനയാണ് നടൻ അനുഭവിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം തന്നെ അതികഠിനം എന്ന് വിലയിരുത്തിയിട്ടുള്ള വേദന. ഒരു മിനിറ്റോ അതിൽ താഴെയോ ചിലപ്പോൾ രണ്ട് മിനിറ്റോ ഒക്കെ നീളുന്ന വേദന.

ഷോക്കേറ്റ പോലെയോ കഠാര കൊണ്ട് കുത്തിയ പോലെയോ ഒക്കെ വേദനിക്കും. എന്താണത് ട്രിഗർ ചെയ്യുന്നത് അഥവാ വേദനയുണ്ടാക്കുന്നത് എന്നതിന് കൃത്യമായ മറുപടിയില്ല. എപ്പോഴാണ് വേദനയുണ്ടാകുന്നതെന്ന് പറയാൻ പറ്റില്ല. അതാണ് ഈ അസുഖത്തിന്റെ വേറെ ഒരു കുഴപ്പം. വേദന സഹിക്കുക മാത്രമല്ല, എപ്പോൾ വേദന വരും , ഇപ്പോൾ വേദന വരുമോ എന്നൊക്കെ എപ്പോഴും ആശങ്കപ്പെട്ട് കൊണ്ടേയിരിക്കേണ്ടി വരും.

ചിലപ്പോൾ വേദനയുടെ എപ്പിസോഡുകൾക്കിടയിൽ ഇടവേള വന്നിട്ടുണ്ടാകും. പക്ഷേ രോഗാവസ്ഥ മറികടന്നു എന്ന് പറയാൻ കഴിയില്ല. തിരിച്ചു വരും. നാഡികളിൽ എന്തെങ്കിലും കെട്ടുപിണഞ്ഞ് കിടക്കുകയാണെങ്കിൽ ചിലപ്പോൾ ശസ്ത്രക്രിയ ചെയ്യേണ്ടി വരും. വേദനസംഹാരികളാണ് പ്രധാന ചികിത്സ. പൂർണമായി മാറും എന്നുറപ്പില്ല. സൽമാൻ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ഒന്നിലധികം തവണ.

സൽമാന് വേറെയും ഉണ്ട് അസുഖം. AVM എന്ന arteriovenous malformation, ഇത് രക്തധമനികൾക്ക് ഉണ്ടാകുന്ന തകരാറാണ്. ധമനികളും സിരകളും ഇടക്ക് നേരിയ രക്തക്കുഴലുകൾ ഇല്ലാതെ ക്രമരഹിതമായി നേരിട്ട് ബന്ധപ്പെടുന്ന അവസ്ഥയാണിത്. ഇത് സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. അപ്പോൾ ചുറ്റുമുള്ള കോശങ്ങൾക്ക് ഓക്സിജൻ കിട്ടാതെ വരും. രക്തസ്രാവം തടയാനും സങ്കീർണതകൾ ഒഴിവാക്കാനും ഇടക്കിടെ ചികിത്സ വേണ്ടി വരുന്ന അവസ്ഥയാണിത്.

ഇതിനിടയിലാണ് തന്റെ ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരു രോഗാവസ്ഥ കൂടിയുണ്ടെന്ന് സൽമാൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. തലച്ചോറിലെ അനൂറിസം. എന്ന് വെച്ചാൽ മസ്തിഷ്കത്തിലെ അഥവാ തലച്ചോറിലെ രക്തക്കുഴലുകൾ ബലൂൺ പോലെ വീർക്കുന്ന അവസ്ഥ. രോഗാവസ്ഥ ലളിതമാണെങ്കിൽ വലിയ തകരാറുണ്ടാവില്ല. വലുതാണെങ്കിൽ അപകടകരമാകാവുന്ന അവസ്ഥയുണ്ട്. ചിലപ്പോൾ പൊട്ടി രക്തസ്രാവം ഉണ്ടാകാം. അത് നാഡീവ്യൂഹത്തിന് വലിയ ക്ഷതമേൽപ്പിക്കാം. ചിലപ്പോൾ ജീവന് തന്നെ ഭീഷണിയാകാം.

ഇപ്പോൾ ഈ വാർത്ത ചർച്ച പിടിക്കുമ്പോൾ നടി ഐശ്വര്യ റായ്യുടെ പേരും ഉയർന്ന് വരുന്നുണ്ട്. പണ്ട്, സൽമാനും ഐശ്വരും തമ്മിലുള്ള പ്രണയവും വേർപിരിയലുമെല്ലാം വലിയ വാർത്തയായിരുന്നു. ശേഷം കടുത്ത ശത്രുക്കളായി ആണ് ഇവർ മാറിയത്. ഇപ്പോഴും ഐശ്വര്യയോട് ഉള്ള പ്രണയം കൊണ്ടാണ് സൽമാൻ അവിവാഹിതനായി തുടരുന്നതെന്നാണ് ചില ഗോസിപ്പുകൾ. അതിനാൽ തന്നെ ഇത്തരത്തിൽ സൽമാൻ ഖാനെ ആശ്വസിപ്പിക്കാൻ ഐശ്വര്യ എത്തിയിരുന്നുവെങ്കിലെന്നും സോഷ്യൽ മീഡിയയിലൂടെയെങ്കിലും ഒരു ആശ്വാസ വാക്ക് പറഞ്ഞിരുന്നെങ്കിൽ എന്നും പലരും പറയുന്നുണ്ട്.

ബോളിവുഡിലെ എക്കാലത്തെയും ചർച്ചാവിഷയമാണ് ഇവരുടെ പ്രണയം. ഇരുവരുടേയും വേർപിരിയലിന് പലരും ഇപ്പോഴും സൽമാൻ ഖാനെയാണ് കുറ്റപ്പെടുത്തുന്നത്. ഐശ്വര്യ റായിയുമായി പിരിഞ്ഞശേഷം നിരവധി പ്രണയങ്ങൾ വീണ്ടും സൽമാൻ ഖാന്റെ ജീവിതത്തിൽ സംഭവിച്ചുവെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ഐശ്വര്യയുമായി പ്രണയത്തിലായശേഷമാണ് കുടുംബമായി സെറ്റിലാകുന്ന പ്ലാനുകൾ സൽമാന് വന്ന് തുടങ്ങിയത്.

അതുകൊണ്ട് തന്നെ എത്രയും വേഗം ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന ചിന്തയിലായിരുന്നു സൽമാൻ ഖാൻ. എന്നാൽ ഐശ്വര്യയ്ക്ക് കരിയറായിരുന്നു പ്രധാനം. മാത്രമല്ല കരിയറിന്റെ പീക്കിലായിരുന്നതുകൊണ്ട് തന്നെ ആ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ചിന്ത. വിവാഹം വിദൂര ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹകാര്യം സൽമാൻ ചർച്ചയ്ക്ക് വെക്കുമ്പോൾ ഐശ്വര്യ ഒഴിഞ്ഞ് മാറുമായിരുന്നു.

അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ വഴക്കിലേക്കും ഇരുവർക്കും ഇടയിൽ വിള്ളൽ വീഴാനും കാരണമായി. വിവാഹം എന്ന അടുത്ത ഘട്ടത്തിലേക്ക് സൽമാനൊപ്പം കടക്കുന്നതിൽ ഐശ്വര്യയ്ക്ക് ഉറപ്പില്ലായിരുന്നു. മാത്രമല്ല സൽമാന് ബോളിവുഡിലെ കാസിനോവ ടൈറ്റിൽ ഉള്ളതുകൊണ്ട് തന്നെ ഐശ്വര്യയുടെ പിതാവിന് സൽമാനെ മകൾ വിവാഹം ചെയ്യുന്നതിനോട് യോജിപ്പില്ലായിരുന്നു. ഐശ്വര്യയുടെ പിതാവ് മകളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനായിരുന്നു. സൽമാൻ മകൾക്ക് ചേർന്ന പങ്കാളിയാണെന്ന് നടിയുടെ പിതാവ് വിശ്വസിച്ചിരുന്നില്ല. ‌വിവാഹത്തോട് ഐശ്വര്യ നിരന്തരമായി വിമുഖ കാണിച്ച് തുടങ്ങിയത് സൽമാനെ മാനസികസംഘർഷത്തിലാക്കിയെന്നുമാണ് വിവരം.

More in Bollywood

Trending

Recent

To Top