Bollywood
പത്തു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം; ക്ഷണക്കത്ത് വിതരണം വരെ എത്തിയെങ്കിലും സൽമാൻ ഖാന്റെ വിവാഹം മുടങ്ങി; കാരണം!
പത്തു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം; ക്ഷണക്കത്ത് വിതരണം വരെ എത്തിയെങ്കിലും സൽമാൻ ഖാന്റെ വിവാഹം മുടങ്ങി; കാരണം!
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്ക്കുന്ന താരമാണ് സല്മാന്ഖാന് വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയാണ് അതില്‍ പ്രധാനമയും നിറഞ്ഞുനില്ക്കുന്നത്. താരത്തിന്റെ പല പ്രണയങ്ങളും തകര്‍ന്നിട്ടുണ്ടെങ്കിലും വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയമുണ്ടായിരുന്നു സല്മാന്ഖാന്.
നീണ്ട പത്തു വര്‍ഷത്തെ പ്രണയമായിരുന്നു സല്മാന് ഖാനും നടി സംഗീത ബിജ്ലാനിയും തമ്മില്‍.വിവാഹ തീയതി വരെ നിശ്ചയിച്ച ഈ പ്രണയ ബന്ധം അവസാനിച്ചത് ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ഈ പ്രണയ തകര്‍ച്ച ഇന്നും ബോളിവുഡില്‍ സംസാര വിഷയമാണ്. അതിനു കാരണം താരം ഇതുവരെ വിവാഹം ചെയ്യാതിട്ടില്ല എന്നതു കൊണ്ടു തന്നെയാണ്.പത്തു വര്‍ഷം നീണ്ട പ്രണയിത്തിന് ശേഷം സല്‍മാനും സംഗീതയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ സുഹൃത്ത് സോമി അലിയുമായി സല്മാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആ ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിന് വിരാമമിടാന്‍ കാരണം.സല്‍മാനില്‍ നിന്ന് വേര്‍പിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികം നീണ്ടുപോയില്ല. 2010ല്‍ ഇരുവരും വിവാഹമോചിതരായി.
salman khan
