ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും വധഭീഷണി. യുകെയില്‍ പഠിക്കുന്ന ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് താരത്തിനെതിരെ ഇമെയില്‍ വഴി വധഭീഷണി മുഴക്കിയത്. പ്രതിയെ തിരച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
ഹരിയാന സ്വദേശിയായ ഇയാളെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇയാള്‍ യുകെയില്‍ മൂന്നാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹായി ഗോള്‍ഡി ബ്രാരിനെ നേരില്‍ കാണണമെന്നും അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കല്‍ കൂടി പരിഹരിക്കണമെന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു സന്ദേശം.
സമാനമായ രീതിയില്‍ മുംബൈ പൊലീസിന്റെ കണ്ട്രോള് റൂമില്‍ വിളിച്ച് സല്മാന് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആളെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 30ന് സല്മാന് ഖാനെ കൊല്ലുമെന്നാണ് ഇയാള്‍ ഫോണിലൂടെ ഭീഷണി മുഴക്കിയത്. റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സല്മാന് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു.
ലോറന്‍സ് ബിഷ്നോയി അടക്കമുള്ളവരുടെ ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സല്മാന് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സല്മാന് ഖാന് ബുളറ്റ്പ്രൂഫ് എസ്യുവി വാങ്ങിയിരുന്നു. ഇതെല്ലാം തന്നെ വളരെ വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...