സൽമാൻ ഖാന് നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്റെ ടീസർ റിലീസ് ചെയ്തു!
സൽമാൻ ഖാന് നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്റെ ടീസർ റിലീസ് ചെയ്തു.
സൽമാൻ ഖാന് നായകനാകുന്ന കിസി കാ ഭായ് കിസി കി ജാന്റെ ടീസർ റിലീസ് ചെയ്തു. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക പൂജ ഹെഗ്ഡെയാണ്. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. സൽമാന് ഖാന്റെ ഒരു റൊമാന്റിക് ആക്ഷൻ എന്റർടെയ്നറാകും ഈ ചിത്രം എന്നു കരുതുന്നു
ഫർഹാദ് സാംജിയാണ് സംവിധാനം. തെലുങ്ക് താരങ്ങളാ വെങ്കടേഷ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രാം ചരൺ അതിഥി വേഷത്തിലെത്തുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും. നാല് വർഷത്തിന് ശേഷമാണ് ഈദിന് ഒരു സല്മാന് ചിത്രം ബിഗ് സ്ക്രീനിൽ റിലീസാകുന്നത്. സൽമാൻ ഖാൻ തന്നെയാണ് നിർമാണം .
2008-ൽ ടി.വി അവതാരകനായി എത്തിയ സൽമാൻ തന്റെ ദസ് ക ദം എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രദ്ധേയനായ അവതാരകനായി മാറി. ആദ്യ സെഷൻ പൂർത്തിയായ ‘ദസ് ക ദം’ സോണി ടി.വിയുടെ വിജയിച്ച പരിപാടികളിൽ ഒന്നായിരുന്നു. ഇതിൽ സൽമാന് കിട്ടിയ പ്രതിഫലമാകട്ടെ 90 കോടിയോളം രൂപയുംദബാംഗ്, റെഡി, ബോഡിഗാര്‍ഡ്, ഇക് താ ടൈഗര്‍, ദബാംഗ് 2 എന്നീ ചിത്രങ്ങള്‍ക്ക് 1 ബില്ല്യണ്‍ ആയിരുന്നു കളക്ഷന്‍. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് സല്മാന്.
