Actress
സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍
സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണ്; സലിം കുമാര്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ഇന്നും മനസില്‍ തങ്ങിനില്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ മാധവന് ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന് പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു.
ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചെറിയ പ്രായത്തിനടയില്‍ ഒട്ടനവധി പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ കാവ്യ ചെയ്ത് വെച്ചിട്ടുണ്ട്. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് കാവ്യ ജീവന് നല്‍കിയത്.
തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികള്‍ സ്നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. എന്നാല്‍ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ സലിം കുമാര്‍ കാവ്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായി തോന്നിയ, മേക്കപ്പ് ഒന്നുമില്ലാതെ കണ്ടിട്ടുള്ള നടി ആരാണെന്നാണ് അവതാരക സലിം കുമാറിനോട് ചോദിച്ചത്. ‘ഒരുപാട് ശത്രുക്കളെ സൃഷ്ടിക്കുന്നൊരു ചോദ്യമാണിത്. സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണെന്നും’, നടന് പറയുന്നു.
നടന് ദിലീപും കാവ്യയുമടങ്ങുന്ന കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദമുള്ള ആളാണ് സലിം കുമാര്‍. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിലൂടെ തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ആയതിനാല്‍ സലിം കുമാറിന്റെ മറുപടി ശ്രദ്ധേയമായി.
അതേ സമയം ഈ വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരൊക്കെ വന്നാലും പോയാലും കാവ്യ എന്ന നടിയും അവരുടെ സൗന്ദര്യവും ഇന്നും മലയാളികളുടെ മനസിലുണ്ടാവുമെന്നാണ് ഒരു ആരാധകന് കമന്റിട്ടിരിക്കുന്നത്. കാവ്യ ഇന്ന് പലര്‍ക്കും വെറുക്കപ്പെട്ടവള്‍ ആയെങ്കിലും നല്ല മനസിന് ഉടമയാണ് അവര്‍. പലരും തിരിച്ചറിയാത്ത നല്ല വ്യക്തിത്തിന് ഉടമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്നു കാവ്യ. ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ കാവ്യക്കുണ്ട്. മീശമാധവന്, കൊച്ചിരാജാവ്, അനന്തഭദ്രം, തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കാവ്യയുടെ സ്ക്രീന്‍ പ്രസന്‍സാണ് ഏവരെയും ആകര്‍ഷിച്ചത്. ശാലീന സുന്ദരിയായ കാവ്യയുടെ ആരാധകര്‍ എടുത്ത് പറഞ്ഞു. നീളമുള്ള മുടിയായിരുന്നു കാവ്യയുടെ ഭംഗിയിലെ പ്രധാന ഘടകം. തുടക്കകാലത്ത് ചെയ്ത പല സിനിമകളിലും കാവ്യയുടെ മുടിയുടെ ഭംഗി എടുത്ത് കാണാം. നിരവധി ആരാധകരും ഈ മുടിയ്ക്ക് ഉണ്ടായിരുന്നു.
ബാലതാരമായാണ് കാവ്യ അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. പൂക്കാലം വരവായി ആയിരുന്നു ആദ്യ സിനിമ. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് കാവ്യ നായികയായി തുടക്കം കുറിക്കുന്നത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകന്. കരിയറില്‍ കാവ്യയുടെ ഏറ്റവും മികച്ച ഓണ്‍സ്ക്രീന്‍ ജോഡി ദിലീപായിരുന്നു. മീശമാധവന് എന്ന സിനിമയ്ക്ക് ശേഷമാണ് കാവ്യദിലീപ് ജോഡി ജനശ്രദ്ധ നേടിയത്.
ഇരുവരും ജീവിതത്തിലും ഒരുമിച്ചത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി. രണ്ട് പേരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇത്. താര ദമ്പതികളെക്കുറിച്ച് നിരവധി ഗോസിപ്പുകള്‍ നേരത്തെ വന്നിട്ടുണ്ട്. ഇപ്പോഴും ഇത് തുടരുന്നു. എന്നാല്‍ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. ഏറെ നാളായി അഭിമുഖങ്ങള്‍ പോലും കാവ്യ നല്‍കാറില്ല. മാത്രമല്ല കുറെ കാലമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്ന നടിയുമാണ് കാവ്യ മാധവന്.
