Actor
പെൺപിള്ളേരെല്ലാം നടന്നു പോകുന്നത് മൊബൈലിൽ സംസാരിച്ചു കൊണ്ട്, എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോൺ അടിക്കുമ്പോ മാറുമോ, അതുമില്ല; സലിം കുമാർ
പെൺപിള്ളേരെല്ലാം നടന്നു പോകുന്നത് മൊബൈലിൽ സംസാരിച്ചു കൊണ്ട്, എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോൺ അടിക്കുമ്പോ മാറുമോ, അതുമില്ല; സലിം കുമാർ
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല.
എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ.
ഇപ്പോഴിതാ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. പെൺപിള്ളേരെല്ലാം നടന്നു പോകുന്നത് മൊബൈലിൽ സംസാരിച്ചു കൊണ്ടാണെന്നും എന്താണ് ഇവർക്കിത്ര സംസാരിക്കാനുള്ളത് എന്നുമാണ് സലിം കുമാർ കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടന പരിപാടിക്കിടെ പറഞ്ഞത്.
ഞാൻ പറവൂരിൽ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയിൽ റോഡിലൂടെ പോകുന്ന പെൺകുട്ടികളെല്ലാം ഫോണിൽ സംസാരിച്ച് വരുന്നതാണ് കണ്ടത്. നിങ്ങൾ ഇനി ശ്രദ്ധിച്ചോ. ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിക്ക് ഉണ്ടാവൂല ഈ തിരക്ക്. പഠിക്കുന്ന പിള്ളേരാണ്. ഒരാളല്ല. എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോൺ അടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത് എന്നാണ് സലിം കുമാർ പറഞ്ഞത്.
